ദക്ഷിണ സുഡാന്‍ കലാപത്തിന് രണ്ടുവര്‍ഷം തികഞ്ഞു

ജൂബ: ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിട്ട ദക്ഷിണസുഡാന്‍ കലാപത്തിന് രണ്ടുവര്‍ഷം തികയുന്നു. 2013 ഡിസംബറിലാണ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. 10 ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. നാല്‍പതുലക്ഷം പേര്‍ കൊടിയദാരിദ്ര്യത്തില്‍ കഴിയുന്നു. പ്രസിഡന്‍റ് സല്‍വ കീറിന്‍െറ അനുയായികളും പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്‍റ് റീക് മാച്ചാറിനെ അനുകൂലിക്കുന്ന വിമതസേനയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ദിന്‍ക വിഭാഗക്കാരനായ സല്‍വ കീറിന്‍െറയും ന്യൂര്‍ വിഭാഗക്കാരനായ മച്ചാറിന്‍െറയും അനുയായികള്‍ തമ്മിലുള്ള പോരാട്ടമാണ് പൂര്‍ണമായും വംശീയലഹളയായി മാറിയിയത്. 2011ല്‍ സുഡാനില്‍നിന്ന് സ്വാതന്ത്ര്യംനേടിയ ശേഷമാണ് ദക്ഷിണസുഡാനില്‍ ആഭ്യന്തരയുദ്ധം ശക്തമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.