ബുജുംബര: ബുറുണ്ടിയുലുണ്ടായ കലാപത്തിൽ 87 പേർ കൊല്ലപ്പെട്ടു. എട്ട് െെസനികരും 79 വിമതരുമാണ് കൊല്ലപ്പെട്ടതെന്ന് െെസനിക വൃത്തങ്ങൾ അറിയിച്ചു. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 45 പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായും െെസന്യം അവകാശപ്പെട്ടു.
എന്നാൽ 34 സിവിലിയൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സിവിലിയന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തത് യൂനിഫോം ധരിച്ചെത്തിയ പൊലീസാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലപ്പെട്ട ചിലരുടെ ശരീരത്തില്‍ കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്.
കഴിഞ്ഞദിവസം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രതികാര നടപടിയാണ് സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ്. ബുറുണ്ടിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചത്. മൂന്നാംതവണ പ്രസിഡന്‍റ് പദത്തിലെത്തിയ പിയറെ എന്‍കുറുന്‍സിസയുടെ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.