താഹിര്‍ ഖാദിരി
Posted On
date_range Updated On
date_range കോവിഡിനിടയിലും സംഭാവനയായി 75000 മെട്രിക് ടണ്‍ ഗോതമ്പ്; ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍
കാബൂള്‍: കോവിഡ് മഹാമാരിക്കിടയിലും 75000 മെട്രിക് ടണ്‍ ഗോതമ്പ് സംഭാവനയായി നല്‍കിയ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറു മാസ കാലയളവിലാണ് ഇന്ത്യ ഗോതമ്പ് നല്‍കിയത്.
ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനായുള്ള ഇന്ത്യയുടെ നടപടിയോട് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു; അതും കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍. ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നവനാണ് സുഹൃത്തി -അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി ട്വീറ്റ് ചെയ്തു.
അടുത്തിടെയുണ്ടായ കാബൂള്‍ സര്‍വകലാശാല ഭീകരാക്രമണത്തെ തുടര്‍ന്ന് എംബസി സന്ദര്‍ശിച്ച ഇന്ത്യന്‍ അധികൃതര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.