Posted On
date_range Updated On
date_range അഫ്ഗാൻ പ്രളയം: 66 പേർ കൂടി മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മഴക്കെടുതി തുടരുന്നു. ഞായറാഴ്ച വടക്കൻ അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയിൽ പ്രളയത്തിൽ 66 പേർ മരിച്ചു. 1500ലേറെ വീടുകൾ തകർന്നു. 400 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരക്കണക്കിന് കന്നുകാലികൾക്കും ജീവനാശമുണ്ടായി. രാജ്യത്ത് ദിവസങ്ങളായി കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്.
കഴിഞ്ഞ ദിവസം ഘോർ പ്രവിശ്യയിൽ മഴക്കെടുതിയിൽ 50 പേർ മരിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ മാറ്റത്തോടനുബന്ധിച്ച കെടുതികളും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.