ടോക്യോ: വിവാഹിതനുമായുള്ള പ്രണയത്തെ തുടർന്ന് മിസ് ജപ്പാൻ കിരീടം ഉപേക്ഷിച്ചു. 2024ലെ മിസ് ജപ്പാൻ പട്ടം വിജയിച്ച 26 കാരിയായ കരോലിന ഷിനോയാണ് മിസ് ജപ്പാൻ കിരീടം ഉപേക്ഷിച്ചത്. വിവാഹിതനായ യുവ ഡോക്ടറുമായുള്ള ബന്ധമാണ് കിരീടം ഉപേക്ഷിക്കാൻ കാരണമായതെന്ന് പ്രാദേശിക മാധ്യമം ഷുക്കൻ ബുൻഷൂൺ വെളിപ്പെടുത്തി. വിവാഹിതനായ ഡോക്ടറുമായി സൗന്ദര്യറാണി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തെറ്റിദ്ധരിപ്പിച്ചതിന് യുവതി മാപ്പ് പറയുകയും സംഘാടകർ രാജി സ്വീകരിക്കുകയും ചെയ്തതായി മിസ് ജപ്പാൻ അസോസിയേഷൻ അറിയിച്ചു.
തിങ്കളാഴ്‌ച മിസ് ഷിനോ തൻ്റെ ആരാധകരോടും പൊതുജനങ്ങളോടും ക്ഷമാപണം നടത്തി. ഭയവും പരിഭ്രാന്തിയും കൊണ്ടാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് അവർ പറഞ്ഞു. മിസ് ജപ്പാൻ കിരീടം ഈ വർഷം മുഴുവൻ ഒഴിഞ്ഞുകിടക്കും, എന്നിരുന്നാലും നിരവധി റണ്ണർ അപ്പുകൾ ഉണ്ടായിരുന്നു. തന്റെ പ്രവൃത്തിയിൽ ദു:ഖമുണ്ടെന്നും അവർ പറഞ്ഞു. 2024 ജനുവരി 22നായിരുന്നു മിസ് ഷിനോ മത്സരത്തിൽ വിജയിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ യൂറോപ്യൻ വംശജയാണ് അവർ.
യുക്രെയ്നിൽ ജനിച്ച അവർ അഞ്ച് വയസ്സുള്ളപ്പോൾ അമ്മയോടൊപ്പം ജപ്പാനിലേക്ക് പോവുകയായിരുന്നു. 2022ലാണ് അവർക്ക് ജാപ്പനീസ് പൗരത്വം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.