ഡമസ്കസ്: സിറിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് സിറിയ ആവശ്യപ്പെട്ടു. സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഞായറാഴ്ച നടന്ന ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു റെസിഡൻഷ്യൽ കെട്ടിടം തകരുകയും ചെയ്തിരുന്നു.
വിനാശകരമായ ഭൂകമ്പത്തിന്റെ മുറിവുകൾ ഉണക്കാനും കൊല്ലപ്പെട്ടവരെ സംസ്കരിക്കാനും അന്താരാഷ്ട്ര മാനുഷിക പിന്തുണ തേടാനും ശ്രമിക്കുമ്പോൾ, ജനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സംഭവത്തെ അപലപിച്ച് സിറിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മരിച്ചവരിൽ രണ്ട് സിവിലിയൻമാരും നാല് സൈനികരും മൂന്ന് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേർ സിറിയക്കാരാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗങ്ങളും ഇന്റലിജൻസ് ആസ്ഥാനവുമുള്ള സിറിയൻ തലസ്ഥാനത്തെ ഉയർന്ന സുരക്ഷാ മേഖലയായ കാഫ്ർ സൗസയിലാണ് ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.