ഗർഭിണിയെ കൊന്ന് ഗൾഭസ്ഥ ശിശുവിനെ പുറത്തെടുത്തു; കുട്ടികളില്ലാത്തതിനാൽ വളർത്താനാണ് കൃത്യം ചെയ്തതെന്ന് പ്രതി; വധശിക്ഷ നൽകി കോടതി

മിസോറി (യു.എസ്.എ): ഗർഭിണിയെ കൊലപ്പെടുത്തി തന്റേതായി വളർത്താൻ ഗൾഭസ്ഥ ശിശുവിനെ മോഷ്ടിച്ച യുവതിക്ക് വധശിക്ഷ. 2022ൽ അമേരിക്കയിലെ മധ്യ പടിഞ്ഞാറൻ സംസ്ഥാനമായ മിസോറിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.

ഏഴുമാസത്തിലധികം ഗർഭിണിയായിരുന്ന ആഷ്‌ലി ബുഷ് (33) എന്ന യുവതിയെയാണ് കുട്ടികളില്ലാത്ത ആംബർ വാട്ടർമാൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫെഡറൽ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. നിലവിൽ പ്രതി തുടർച്ചയായ ഇരട്ട ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കയാണ്. 2022 ഒക്ടോബർ 25ന് ലൂസി ബാരോസ് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ആംബർ വാട്ടർമാൻ ഇരയെ ബന്ധപ്പെടുകയും പ്രസവ വസ്ത്രങ്ങളും ജോലിയും വാഗ്ദാനം ചെയ്യുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു സൂപ്പർ മാർക്കറ്റ് പാർക്കിങ്ങിൽ വെച്ച് തന്നെ കാണാൻ പരസ്പരം തീരുമാനിച്ച ശേഷം ആംബർ വാട്ടർമാൻ യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ആഷ്ലി ബുഷിനെ വെടിവെച്ചു കൊലപ്പെടുത്തുകയും ഗർഭസ്ഥ ശിശുനിനെ പുറത്തെടുക്കുകയുമായിരുന്നു. ഗർഭസ്ഥ ശിശുവിനെ മോഷ്ടിച്ച് തന്റേതായി വളർത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് ന്യൂസ്-5 റിപ്പോർട്ട് ചെയ്യുന്നു.

യുവതിയുടെ ശരീരത്തിൽനിന്ന് ഭ്രൂണം മുറിച്ച് മാറ്റി അടിയന്തര നമ്പറിൽ വിളിച്ച് ആശുപത്രിയിലേക്കുള്ള വഴിയിൽ താൻ ട്രക്കിൽ പ്രസവിച്ചുവെന്നും പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നും അവർ പൊലീസിനോട് പറഞ്ഞു.

ഭർത്താവിന്റെ സഹായത്തോടെ മൃതദേഹം വീടിന് പിന്നിൽ കത്തിച്ചുകളഞ്ഞു. അവശിഷ്ടങ്ങൾ വിദൂര സ്ഥലത്ത് ഉപേക്ഷിച്ചു. 2022 നവംബർ മൂന്നിന് മുഖ്യ പ്രതിയേയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ‘ഏറ്റവും മോശം കുറ്റകൃത്യങ്ങൾക്ക്, അത് എന്തുതന്നെയായാലും, ഏറ്റവും മോശം ശിക്ഷ തന്നെ നൽകണം’, ബെന്റൺ കൗണ്ടി ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജോഷ്വ റോബിൻസൺ പറഞ്ഞു.

Tags:    
News Summary - Accused killed pregnant woman and took out fetus; court sentences him to death for allegedly raising childless woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.