ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു

കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണ്ണഖനിയിയായ സുഖാരിയിൽ പാറ ഇടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാലികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഈസ്റ്റേൺ ഡെസേർട്ട് മേഖലയിൽ സ്ഥിതിചെയ്യുന്ന ഖനിയുടെ തുരങ്കത്തിലാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഖനിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പരിക്കേറ്റ തൊഴിലാളികളെ ഉടന്‍ ചെങ്കടൽ തീരദേശ നഗരമായ മർസ ആലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തകരമാണെന്നാണ് വിലയിരുത്തൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പെട്രോളിയം മന്ത്രി കരീം ബദവി പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു. ഭാവിയിൽ ഇത്രം അപകടങ്ങൾ ഒഴിവാക്കാനുള്ള ശുപാർശകളും സമിതി നിർദേശിക്കും. മർസ അലാമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് സുഖാരി ഖനി സ്ഥി ചെയ്യുന്നത്. 

Tags:    
News Summary - ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ അപകടം; ഒരു തൊഴിലാളി മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.