ബഗ്ദാദ്: കുർദിഷ് രാഷ്ട്രീയ നേതാവ് അബ്ദുൽ ലത്തീഫ് റാഷിദ് ഇറാഖിലെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2003-2010 കാലഘട്ടത്തിൽ ഇറാഖിലെ ജലവിഭവ മന്ത്രിയായിരുന്നു 78 കാരനായ റാഷിദ്. ബ്രിട്ടനിൽ നിന്നാണ് അദ്ദേഹം എൻജിനീയറിങ്ങിൽ ബിരുദം നേടിയത്.
പ്രസിഡന്റിന്റെ നിയമനത്തോടെ രാജ്യത്ത് അധികം വൈകാതെ പുതിയ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ റാഷിദിന് 160ലേറെ എം.പിമാരുടെ പിന്തുണ ലഭിച്ചു. മുൻ പ്രസിഡന്റ് ബർഹാം സാലിഹിന് 99ഉം. ശിയ നേതാവ് മുഹമ്മദ് ശിയ അൽ സുഡാനിയെ പുതിയ പ്രധാനമന്ത്രിയായി സാലിഹ് നാമനിർദേശം ചെയ്തു. സർക്കാർ രൂപവത്കരിക്കാൻ സുഡാനിക്ക് 30 ദിവത്തെ സമയമുണ്ട്.
ഇറാഖിലെ അധികാരം പങ്കിടൽ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് സ്‍ഥാനം കുർദുകൾക്കാണ്. പ്രധാനമന്ത്രി സ്ഥാനം ശിയ ഗ്രൂപ്പുകൾക്കും. അതേസമയം, പാർലമെന്റ് സ്പീക്കർ സുന്നിയാണ്. പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുക്കാനുള്ള ശ്രമം മൂന്നുതവണയും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.