ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് എട്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവെപ്പിനുശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും വീട്ടുടമസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞവർഷം ജോഹന്നാസ്ബർഗിലെയും കിഴക്കൻ നഗരമായ പീറ്റർമാരിറ്റ്‌സ്‌ബർഗിലെയും ബാറുകളിലുണ്ടായ വെടിവെപ്പിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 8 Killed After 2 Men Open Fire On Birthday Party In South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.