പെഷാവർ: പാകിസ്താനിലെ സംഘർഷമേഖലയായ ഖൈബർ പഷ്തൂൻഖ്വയിൽ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റു. സൗത്ത് വസീറിസ്താൻ ജില്ല ആസ്ഥാനമായ വാനയിൽ പ്രാദേശിക സമാധാന സമിതി ഓഫിസിലാണ് പൊട്ടിത്തെറിയുണ്ടായത്.
പരിക്കേറ്റ 16 പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓഫിസ് കെട്ടിടം പൂർണമായി തകർന്നു. ആക്രമണത്തിൽ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.
നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്താൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.