Posted On
date_range Updated On
date_range ബുർകിനഫാസോയിൽ തട്ടിക്കൊണ്ടുപോയ 66 പേരെയും മോചിപ്പിച്ചു
ഉവാഗദൗഗു: ദരിദ്ര ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വനിതകളും കുട്ടികളുമടക്കമുള്ള 66 പേരെ സൈന്യം മോചിപ്പിച്ചതായി റിപ്പോർട്ട്. നാല് പിഞ്ചുകുഞ്ഞുങ്ങളടക്കം 39 കുട്ടികളാണ് തട്ടിക്കൊണ്ടുപോയവരിലുള്ളത്. രാജ്യത്തിന്റെ വടക്കുള്ള സഹേൽ മേഖലയിൽ സൗം പ്രവിശ്യയിലെ അർബിന്ദ പട്ടണത്തിന് സമീപം ഭക്ഷണത്തിന് കാട്ടുപഴങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ഈ മാസം 12നും 13നുമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.