Posted On
date_range Updated On
date_range ബുർകിനഫാസോയിൽ 60 പേർ കൊല്ലപ്പെട്ടു
ദകർ (സെനഗൽ): പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിൽ സൈനിക വേഷത്തിലെത്തിയവർ നടത്തിയ വെടിവെപ്പിൽ 60ഓളം പേർ കൊല്ലപ്പെട്ടു.
യതേംഗ പ്രവിശ്യയിലെ ബർഗയിലാണ് ആക്രമണമുണ്ടായതെന്ന് രാജ്യത്തെ പ്രോസിക്യൂട്ടർ ലാമിൻ ട്രാവോർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴു വർഷമായി അൽഖാഇദയുടെയും ഇസ്ലാമിക് സ്റ്റേറ്റിെന്റയും നേതൃത്വത്തിൽ ഭീകരാക്രമണങ്ങൾ തുടർക്കഥയായ രാജ്യത്ത് ആയിരക്കണക്കിനാളുകളാണ് ഇതിനകം കൊല്ലപ്പെട്ടത്. രണ്ടു ദശലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.