ഇസ്‍ലാമബാദ്: പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിൽ സൈനിക ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് സൈനികോദ്യോഗസ്ഥർ മരിച്ചു. മേജർ ഖുറം ഷഹ്സാദ് (39), മേജർ മുഹമ്മദ് മുനീബ് അഫ്സൽ (30) എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റുമാർ.
ഈ മേഖലയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്. ഹര്‍ണായി ജില്ലയിലെ ഖോസ്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
ആഗസ്റ്റ് 1ന് സമാനമായ രീതിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നിരുന്നു. ആ അപകടത്തിലും ആറു സൈനികര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.