Posted On
date_range Updated On
date_range മെക്സികോയിൽ വെടിവെപ്പ്: അഞ്ചു മരണം
മെക്സികോ സിറ്റി: മെക്സികോയുടെ പസഫിക് തീര നഗരമായ അകപുൾകോയിലെ ബാറിൽ നടന്ന വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മൂന്നു പേർ ബാറിന് അകത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ അകപുൾകോയിൽ മൂന്നു പേരും വെടിയേറ്റ് മരിച്ചു. അക്രമങ്ങളും സംഘർഷങ്ങളും മൂലം വർഷങ്ങളായി അകപുൾകോ മേഖലയിൽനിന്ന് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ വിട്ടുനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.