എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു; ദക്ഷിണാഫ്രിക്കയിൽ ബസ് പാലത്തിൽനിന്ന് താഴേക്ക് വീണ് 45 പേർ മരിച്ചു

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് പാലത്തിൽനിന്നും താഴേക്ക് വീണ് 45 പേർ മരിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടി മാത്രം അപകടത്തെ അതിജീവിച്ചു. ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ജോഹന്നാസ്ബർഗിൽനിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും മാർക്കനും ഇടയിലുള്ള മ്മാമത്‌ലകാല പർവത പാതയിലെ പാലത്തിലാണ് അപകടം. പാലത്തിന്‍റെ കൈവരിയിലിടിച്ച് തീപിടിച്ച ബസ്സ് 165 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോറോണിൽ നിന്ന് മോറിയ പട്ടണത്തിലെ ഈസ്റ്റർ സർവീസിന് പോയ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സർക്കാർ സഹായിക്കുമെന്നും അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്കൻ ഗതാഗത മന്ത്രി പറഞ്ഞു.

Tags:    
News Summary - 45 killed in bus crash at South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.