സ്വർണ ഖനിയിലെ തീപിടിത്തത്തിൽ 27 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ലിമ: തെക്കൻ പെറുവിലെ സ്വർണ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 27 തൊഴിലാളികൾ മരിച്ചതായി അധികൃതർ അറിയിച്ചു. അരിക്വിപ മേഖലയിലെ ലാ എസ്പെറാൻസ്-1 ഖനിയിലെ ടണലിലാണ് സംഭവം.

ഷോർട്ട് സർക്യൂട്ട് സ്ഫോടനമുണ്ടാക്കുകയും തീപിടിത്തത്തിന് കാരണമാകുകയും ചെയ്തതായി ഒരു തൊഴിലാളിയുടെ ബന്ധു പറഞ്ഞു. പൊലീസും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഖനിക്ക് സമീപം ഉറ്റവരുടെ വിവരം തേടി ബന്ധുക്കൾ തടിച്ചുകൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

100 മീറ്റർ താഴ്ചയിലാണ് തൊഴിലാളികൾ മരിച്ചുകിടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. അപകടം ആരെങ്കിലും അതിജീവിച്ചോ എന്നും വിവരമില്ല. പെറുവിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്.

Tags:    
News Summary - 27 Dead In Gold Mine Fire Tragedy In Peru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.