മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്നു വീണ് 20 മരണം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്നു വീണ് 20 മരണം. 70ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരം. തിങ്കളാഴ്ച രാത്രിയിൽ മെക്സിക്കോ സിറ്റിയിലാണ് ദാരുണ അപകടം നടന്നത്.

നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്‍റെ മേൽപാലമാണ് തകർന്നുവീണത്. മേൽപാലത്തിന്‍റെ ഭാഗവും മെട്രോ ട്രെയിൻ കംമ്പാർട്ടുമെന്‍റുകളും നിലം പതിക്കുകയായിരുന്നു. മേൽപാലത്തിന് അഞ്ച് മീറ്റർ അടുത്താണ് സതേൺ മെക്സിക്കൻ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്.

2020 മാർച്ചിൽ താകുബായ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ൽ ഒാഷിയാനോ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റിരുന്നു. 


Tags:    
News Summary - 20 Dead, 70 Injured After Mexico City Metro Overpass Collapses Onto Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.