മഡ്രിഡ്: കടലിനടിയിൽ രണ്ടു നൂറ്റാണ്ടായി മുങ്ങിക്കിടന്ന രണ്ട് കടൽയാനങ്ങൾ നിറയെ സ്വർണമായിരുന്നെന്ന് കണ്ടെത്തൽ. കൊളംബിയയുടെ കരീബിയൻ തുറമുഖമായ കാർട്ടാജെനക്കു സമീപം 1708ൽ ബ്രിട്ടീഷുകാർ മുക്കിയ സ്പാനിഷ് കപ്പലായ സാൻജോസിനു സമീപം കിടന്ന രണ്ട് പേരില്ലാ ചെറുകപ്പലുകളിലാണ് നിറയെ സ്വർണം കണ്ടെത്തിയത്.
1700 കോടി ഡോളർ (1,32,571 കോടി രൂപ) ആണ് ഇവക്ക് വില കണക്കാക്കുന്നത്. സ്വർണം മാത്രമല്ല, വിലപിടിച്ച മറ്റു വസ്തുക്കളും ഇവയിൽ നിറച്ചിരുന്നതായി വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സ്പെയിൻ ഭരണത്തിൽനിന്ന് കൊളംബിയയുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ 1708ലാണ് നിറയെ വിലപിടിച്ച വസ്തുക്കളുമായി പോയ സാൻജോസ് കപ്പൽ ബ്രിട്ടീഷുകാർ മുക്കിയത്. ഇത് പിന്നീട് 2015ൽ കണ്ടെത്തിയിരുന്നു.
ഇതിനു പരിസരത്ത് വിദൂര നിയന്ത്രിത സംവിധാനംവഴി നടത്തിയ തുടർപരിശോധനകളിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ചെറുകപ്പൽ, പായ്ക്കപ്പൽ എന്നിവയുടെയും ചിത്രങ്ങളും വിഡിയോകളും സ്പാനിഷ് സർക്കാർ പുറത്തുവിട്ടു. കപ്പലുകൾക്ക് 200 വർഷത്തെ പഴക്കമുണ്ട്. ഇവയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.