ലാസ് വെഗാസ് സ്ട്രിപ്പിൽ കത്തിക്കുത്ത്; രണ്ട് മരണം, ആറ് പേർക്ക് പരി​ക്ക്

ലോസ് ആഞ്ചൽസ്: യു.എസി​ലെ ലാസ് വെഗാസ് സ്ട്രിപ്പിലുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. സാധാരണക്കാരും വിനോദസഞ്ചാരികളും ആക്രമണത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സാധാരണയായി പ്രദേശത്ത് തിരക്കേറുന്ന സമയത്താണ് ആക്രമണം നടന്നത്. അക്രമി വലിയ കത്തി ഉപയോഗിച്ച് പ്രകോപനമൊന്നും കൂടാതെ ആക്രമണം നടത്തുകയായിരുന്നെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ജെയിംസ് ലാറോഷെൽ പറഞ്ഞു.

നടപ്പാതയിൽ വെച്ചാണ് ആദ്യ ഇരയെ കുത്തുന്നത്. തുടർന്ന് അക്രമി തെരുവിലൂടെ ഓടി നിരവധിപേരെ കുത്തി. കുത്തേറ്റ രണ്ടു പേർ മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവരും ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമിയെ ജനങ്ങൾ പിന്തുടർന്നെങ്കിലും പൊലീസ് എത്തിയാണ് പിടികൂടിയത്. 30 കാരനായപ്രതി, ലാസ് വെഗാസിൽ സ്വദേശില്ലെന്ന് പൊലീസ് പറഞ്ഞു. വിൻ ലാസ് വെഗാസ്, ദി വെനീഷ്യൻ എന്നീ റിസോർട്ടുകൾ ഉൾപ്പെടെയുള്ള ലാസ് വെഗാസ് സ്ട്രിപ്പിന്റെ പ്രധാന ഭാഗങ്ങൾ വ്യാഴാഴ്ച അടച്ചിട്ടു.

Tags:    
News Summary - 2 Killed, 6 Injured In Stabbing Attack On Las Vegas Strip: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.