Posted On
date_range Updated On
date_range മെക്സികോയിൽ ബസ് അപകടം: 19 മരണം
മെക്സികോ സിറ്റി: തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ മെക്സികോയിൽ 19 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് ജേക്വിസിങ്കോയിലെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ആറുപേരെ ടൊലൂകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഷോകാനിൽനിന്ന് ചാൽമയിലെ റോമൻ കത്തോലിക്ക പള്ളി സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു തീർഥാടകർ. ഡിസംബർ 12ന് നടക്കാൻപോകുന്ന മതപരമായ ചടങ്ങിനോടനുബന്ധിച്ച് മെക്സികോയിലെ തീർഥാടന കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.