Posted On
date_range Updated On
date_range പൈലറ്റിൽ നിന്ന് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് 18കാരൻ; ഒടുവിൽ സുരക്ഷിത ലാൻഡിങ്
അലാസ്ക: പൈലറ്റിൽ നിന്ന് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് 18കാരൻ. അലാസ്കയിലാണ് സംഭവം. ബേത്തലിൽ നിന്ന് അനെകിലേക്കുള്ള വിമാനത്തിന്‍റെ നിയന്ത്രണമാണ് പൈലറ്റിൽ നിന്ന് 18കാരൻ ബലമായി ഏറ്റെടുത്തത്.
ആറ് പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് കൗമാരക്കാരൻ പറത്തിയത്. പിന്നീട് യാത്രക്കാർ ഇയാളെ പൈലറ്റിന്‍റെ സീറ്റിൽ നിന്നും തള്ളിമാറ്റി. തുടർന്ന് പൈലറ്റ് തന്നെ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ അധികൃതർ തയാറായിട്ടില്ല. വിമാനം പറത്തിയ 18കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് മാത്രം അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.