പെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം.
സൈനിക നടപടികളെ തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 14 പേർ പ്രദേശവാസികളാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഉസുദ് അൽ-ഹർബ് തീവ്രവാദ സംഘടന ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.