കിയവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നാടുവിടാൻ ട്രെയിൻ കാത്തുനിൽക്കുന്ന കുടുംബങ്ങൾ

അധിനിവേശം 11ാം ദിവസം: അഭയാർഥികളുടെ എണ്ണം 15 ലക്ഷം കടന്നു

താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിലായതോടെ റഷ്യൻ സേന വളഞ്ഞ യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് തദ്ദേശവാസികളെ ഒഴിപ്പിക്കുന്നത് പുനരാരംഭിച്ചു.
യുക്രെയ്ൻ അഭയാർഥികളുടെ എണ്ണം 15 ലക്ഷം കടന്നു
ഒഡേസയിൽ ഷെൽ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതായി സെലൻസ്കി
സെലൻസ്കി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു
യുദ്ധം അവസാനിപ്പിക്കാൻ ശ്രമവുമായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ റഷ്യൻ സന്ദർശനം
യുക്രെയ്ന് കൂടുതൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ടെർമിനലുകൾ ലഭ്യമാക്കുമെന്ന് അറിയിച്ച യു.എസ് ശതകോടീശ്വരൻ ഇലോൺ മസ്കിന് സെലൻസ്കി നന്ദി അറിയിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കിയവിനോട് കൂടുതൽ അടുത്ത് റഷ്യൻ സൈന്യം
വടക്കൻ നഗരമായ ചെർണീവിൽ കനത്ത നാശം; റഷ്യൻ വ്യോമ, മിസൈൽ-ഷെൽ ആക്രമണങ്ങളിൽ നിരവധി തദ്ദേശവാസികൾ കൊല്ലപ്പെട്ടു
യുക്രെയ്നിലെ ജനവാസമേഖലകളെ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് സൈനിക ഇന്റലിജൻസ്
യുക്രെയ്നിൽ നടക്കുന്നത് പ്രത്യേക സൈനിക ഓപറേഷനാണെന്ന റഷ്യയുടെ വാദം തള്ളി ഫ്രാൻസിസ് മാർപാപ്പ
റഷ്യ-യുക്രെയ്ൻ മൂന്നാംവട്ട ചർച്ച തിങ്കളാഴ്ച
റഷ്യയിൽ പ്രതിപക്ഷം യുദ്ധവിരുദ്ധ റാലി ആസൂത്രണം ചെയ്തു. നിരവധി പേർ അറസ്റ്റിൽ
സൈന്യത്തിൽ ചേരാൻ യുക്രെയ്നിൽ ആളുകളുടെ നീണ്ടനിര
Tags:    
News Summary - 11th day of Ukraine occupation: The number of refugees has crossed 15 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.