ലണ്ടൻ: വിഖ്യാത ശാസ്ത്രജ്ഞരായ ആൽബർട്ട് ഐന്‍സ്റ്റീനേയും സ്റ്റീഫന്‍ ഹോക്കിങ്ങിനേയും മറികടന്ന് ഐ.ക്യു പരീക്ഷയില്‍ ഉയർന്ന മാർക്ക് നേടി 11 വയസ്സുകാരൻ. യു.കെ സ്വദേശിയായ യൂസഫ് ഷായാണ് ബുദ്ധി പരീക്ഷയിൽ ഞെട്ടിച്ചിരിക്കുന്നത്.
ലീഡ്‌സിലെ വിഗ്‌ടൺ മൂർ പ്രൈമറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് യൂസഫ് ഫാ. ഐന്‍സ്റ്റീനും നഹോക്കിങ്ങും 160 മാർക്കാണ് നേടിയതെങ്കിൽ യൂസഫ് നേടിയത് 162 മാർക്കണ്. അധികമാര്‍ക്കും ജയിക്കാനാവാത്ത മെന്‍സ ടെസ്റ്റിലാണ് യൂസഫിന്‍റെ നേട്ടം.
സ്കൂളിൽ എല്ലാവരും താൻ വളരെ മിടുക്കനാണെന്നാണ് കരുതുന്നത്. എന്നാൽ സ്കൂളിൽ പരീക്ഷ എഴുതുന്നവരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 2% വിദ്യാർഥികളിൽ താൻ ഉണ്ടായിരുന്നോ എന്ന് അറിയാൻ എപ്പോഴും ആഗ്രഹിച്ചിരുന്നതായി യൂസഫ് പറഞ്ഞു.
കേംബ്രിഡ്ജിലോ ഓക്‌സ്‌ഫോർഡിലോ ഗണിതശാസ്ത്രം പഠിക്കാനാണ് യൂസഫ് പദ്ധതിയിടുന്നത്. അതിനിടയിൽ സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്നും യൂസഫ് ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.