അഫ്​ഗാനിസ്​താനിൽ കാർ ബോംബ്​ സ്​ഫോടനം; ഒരാൾ മരിച്ചു,14 പേർക്ക്​ പരിക്ക്​

ഹെൽമണ്ട്​(അഫ്​ഗാനിസ്​താൻ): അഫ്​ഗാനിസ്​താനിൽ കാർ ബോംബ്​ സ്​ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക്​ പരിക്കേറ്റു. ഹെൽമണ്ട്​ പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്​കർഗ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​.

സമയം രാവിലെ 10 മണിയോടെയായിരുന്നു സംഭവം​. സംഘടനകളൊന്നും തന്നെ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അഫ്​ഗാനിസ്​താൻ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച്​ 2020ൽ 2000ത്തിലധലകം ആളുകൾ വിവിധ സ്​ഫോടനങ്ങളിൽ മരിച്ചിട്ടുണ്ടെന്നും എന്നാൽ ആരും തന്നെ ഇൗ സ്​ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും​ ടോ​േളാ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - 1 killed, 14 injured in car explosion in Lashkargah city of Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.