മീൻ പിടിക്കാത്ത പൊന്മ

മഴച്ചോട്ടിൽ കാക്ക മരക്കൊമ്പിൽ വിറ- ച്ചിരിക്കുന്നു... ചിറ- കൊതുക്കി ക്രാകുന്നു, മരച്ചോട്ടിലൊരു പശുവും മൂരിയും അടുത്തടുത്തുനി- ന്നുറക്കെബ്ബേകുന്നു, അവിടെപ്പച്ചില - ക്കുടുക്ക കുർറുന്നു, അവിഞ്ഞ ശബ്ദത്തിൽ ചിലതു മൂങ്ങുന്നു, തുടരെത്തിത്തിരി- ക്കിളികൾ ഹ്രീക്കുന്നു... മഴയേത്? ജൂലായ് പകുതിയിൽ പെയ്ത ചറുപിറു മഴ... ഒലിച്ചുപോകാത്തോൾ, മരമേത്? പുളി- മരമല്ല പടർ- ന്നിലകൾ നീർത്തിയ കിറുക്കൻ കോമാവ്, പശുവേത്? നിത്യം തൊഴുത്തിൽ ചാണക- ക്കുഴമ്പിൽ ജീവിതം കഴിച്ചുകൂട്ടുന്നോൾ, കുറുക്കൻ മൂരിയോ ചവിട്ടാൻ മാത്രമായ് കണയൊലിക്കുന്നോ- രിരട്ടക്കൊമ്പനും... പുഴ പുഴയ്ക്കുന്നു, മഴ മഴയ്ക്കുന്നു, മിഴി...

മഴച്ചോട്ടിൽ കാക്ക

മരക്കൊമ്പിൽ വിറ-
ച്ചിരിക്കുന്നു... ചിറ-
കൊതുക്കി ക്രാകുന്നു,
മരച്ചോട്ടിലൊരു
പശുവും മൂരിയും
അടുത്തടുത്തുനി-
ന്നുറക്കെബ്ബേകുന്നു,
അവിടെപ്പച്ചില -
ക്കുടുക്ക കുർറുന്നു,
അവിഞ്ഞ ശബ്ദത്തിൽ
ചിലതു മൂങ്ങുന്നു,
തുടരെത്തിത്തിരി-
ക്കിളികൾ ഹ്രീക്കുന്നു...

മഴയേത്? ജൂലായ്
പകുതിയിൽ പെയ്ത
ചറുപിറു മഴ...
ഒലിച്ചുപോകാത്തോൾ,
മരമേത്? പുളി-
മരമല്ല പടർ-
ന്നിലകൾ നീർത്തിയ
കിറുക്കൻ കോമാവ്,
പശുവേത്? നിത്യം
തൊഴുത്തിൽ ചാണക-
ക്കുഴമ്പിൽ ജീവിതം
കഴിച്ചുകൂട്ടുന്നോൾ,
കുറുക്കൻ മൂരിയോ
ചവിട്ടാൻ മാത്രമായ്
കണയൊലിക്കുന്നോ-
രിരട്ടക്കൊമ്പനും...

പുഴ പുഴയ്ക്കുന്നു,
മഴ മഴയ്ക്കുന്നു,
മിഴി മിഴിയ്​ക്കുന്നു,
വെയിൽക്കുന്നൂ വെയിൽ
കവിതയിൽ; കാറ്റിൽ
ചിലചിലയ്ക്കുന്നു-
ണ്ടൊരുപാടു തത്ത-
ക്കിളികൾ - ആറ്റകൾ...
മയിലുകൾ പീലി-
ച്ചകന്നുനിൽക്കുന്ന
വയലിൽ പൂച്ചവാൽ
പതുങ്ങി ങ്യാവുന്നു.

ഇതു ശാസ്താംകോട്ട...
തെളിനീർക്കായലിൽ
പരലിന്റെയൊപ്പം
പറന്നു നീന്തുന്ന
കുയിലിനെ നോക്കി -
യിരിക്കുന്നൂ പൊന്മ
കരയിൽ, കൊക്കു ചാ-
ട്ടുളിയല്ലാത്തവൾ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.