2025 ജനുവരി 301 രാജ്ഘട്ടിൽനിന്ന് ബാപ്പു ഇറങ്ങിനടന്നു 2025 മാർച്ച് 232 സത്ലജ് നദിയിൽനിന്ന് ഭഗത് കരക്കു കയറി നടന്നുനടന്ന് ബാപ്പു വൈക്കത്തെത്തി മനപ്പടിക്കൽനിന്ന് മനമുകളിൽ നോക്കി മേൽക്കൂര തുളച്ച് ഒരു കൊടിയടയാളം3 ബാപ്പു മോണകാട്ടി ചിരിച്ചു ഭഗത് കേരളത്തിന്റെ വടക്കാണെത്തിയത് നിർത്താത്ത നടത്തം ഇരുവരെയും മധ്യകേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലെത്തിച്ചു മുഖാമുഖം കണ്ട അവർ ശിവേട്ടന്റെ ചായക്കടയിലേക്ക് കയറി ‘‘ചിത്രത്തിൽ കാണണപോലെതന്നെണ്ട്. ആഗസ്റ്റ് 15ന്റെ പരിപാട്യാവും ലെ, മൂന്നാൾക്കും എന്താ വേണ്ട്?’’ മൂന്നാൾ ബാപ്പുവും ഭഗതും തിരിഞ്ഞുനോക്കി പട്ടാളവേഷത്തി- ലൊരാൾ; ബോസ് എന്ന് നടന്നു തുടങ്ങി? എപ്പോൾ...
2025 ജനുവരി 301
രാജ്ഘട്ടിൽനിന്ന്
ബാപ്പു ഇറങ്ങിനടന്നു
2025 മാർച്ച് 232
സത്ലജ് നദിയിൽനിന്ന്
ഭഗത് കരക്കു കയറി
നടന്നുനടന്ന്
ബാപ്പു
വൈക്കത്തെത്തി
മനപ്പടിക്കൽനിന്ന്
മനമുകളിൽ നോക്കി
മേൽക്കൂര തുളച്ച്
ഒരു കൊടിയടയാളം3
ബാപ്പു മോണകാട്ടി ചിരിച്ചു
ഭഗത്
കേരളത്തിന്റെ
വടക്കാണെത്തിയത്
നിർത്താത്ത നടത്തം
ഇരുവരെയും
മധ്യകേരളത്തിലെ
ഒരു കൊച്ചുഗ്രാമത്തിലെത്തിച്ചു
മുഖാമുഖം കണ്ട
അവർ
ശിവേട്ടന്റെ
ചായക്കടയിലേക്ക്
കയറി
‘‘ചിത്രത്തിൽ
കാണണപോലെതന്നെണ്ട്.
ആഗസ്റ്റ് 15ന്റെ
പരിപാട്യാവും ലെ,
മൂന്നാൾക്കും
എന്താ വേണ്ട്?’’
മൂന്നാൾ
ബാപ്പുവും
ഭഗതും
തിരിഞ്ഞുനോക്കി
പട്ടാളവേഷത്തി-
ലൊരാൾ; ബോസ്
എന്ന് നടന്നു തുടങ്ങി?
എപ്പോൾ ഇവിടെ എത്തി?
ആർക്കും അറിയില്ല4
ബാപ്പു ആട്ടിൻപാലും
ഭഗത് കടുപ്പത്തിലൊരു ചായയും
ബോസ് നാരങ്ങാവെള്ളവും
പറഞ്ഞു
‘‘അത് ശരി,
ഇതിലും മൂന്നു വഴ്യാ ലെ?’’
അനേകതയിൽ
മൂവരും
പരസ്പരം നോക്കി
ഏകതയിൽ
ചുമരിലെ ആഗസ്റ്റ് 15
തെളിഞ്ഞു
മൂവരും
കടയ്ക്കു പുറത്തിറങ്ങി
വലതുവശത്തെ
എൽ.പി സ്കൂളിൽനിന്ന്
ദേശീയഗാനം കേൾക്കുന്നു
ബാപ്പു വടിയിൽ നിവർന്നുനിന്നു
ഭഗത് മുഷ്ടി ചുരുട്ടി
ബോസ് തൊപ്പിയിൽ തൊട്ടു
ഇടതുവശത്തേക്ക് നോക്കി
മുകളിലേക്കുള്ള
ചെങ്കുത്തായ റോഡിനോടു ചേർന്ന്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ബോഡ്
ബോസിനും
ഭഗതിനും
ബാപ്പുവിനും മുകളിൽ
ഒറ്റുകാരന്റെ
ചിരിച്ചിത്രം
ബാപ്പു തുളവീണ
നെഞ്ചിൽ കൈ ചേർത്തു
ബോസ് ബൂട്ടിലെ
രക്തക്കറ നോക്കി തലകുനിച്ചു
ഭഗത് കൈയിലെ
ഓർമകളുടെ പുസ്തകവും5
ചുവന്ന തൂവാലയും6
ഉയർത്തിപ്പിടിച്ച്
പൊട്ടിച്ചിരിച്ചു
‘‘ഇസ്കെ അലാവ കുഛ്
ഔർ ഉമ്മിദ് കർ സക്തേ ഹേ ക്യാ.’’7
==========================
1 ജനുവരി 30, മഹാത്മാ ഗാന്ധിയുടെ ഓർമദിനം.
2 മാർച്ച് 23, ഭഗത് സിങ് തൂക്കിലേറ്റപ്പെട്ട ദിവസം.
3 വൈക്കം സത്യഗ്രഹ സമയത്ത് ഗാന്ധി കയറിയാൽ അശുദ്ധമാകുമെന്ന് പറഞ്ഞ ഇണ്ടംതുരുത്തി മന ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെത്തു തൊഴിലാളി യൂനിയൻ ഓഫിസാണ്.
4 സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.
5 തൂക്കുമരത്തിലേക്ക് കൂട്ടാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ ഭഗത് സിങ് വായിച്ചുകൊണ്ടിരുന്നത് ജർമൻ മാർക്‌സിസ്റ്റായ ക്ലാര സ്വെറ്റ്‌കിൻ എഴുതിയ Reminiscences of Lenin (ലെനിനെപ്പറ്റിയുള്ള ഓർമകൾ) എന്ന പുസ്തകമാണ്.
6 ലെനിൻ ദിനം ആചരണത്തിന് ഭഗത് സിങ്ങും സഖാക്കളും ചുവന്ന തൂവാല ധരിച്ച് വന്നു.
7 നിങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.