1 ഇലകൾ തീരെയില്ലാത്ത മരങ്ങളെ കാണുമ്പോൾ സങ്കടം തോന്നുന്നു. അവക്കു ചുറ്റും മഴയേറ്റ് തഴമ്പിച്ച പച്ചകൾ, ഉലഞ്ഞുയരുന്ന നൃത്തച്ചുവടുകൾ മൺനനവിനെ പൊതിഞ്ഞുപിടിച്ച വേരുകൾ. വേരുകളില്ലാത്ത മഴക്കുള്ളിൽ ഉണങ്ങിയ മരച്ചിത്രം. ഒരു കുട്ടിയെപ്പോലെ ഞാനതിനെ വീട്ടിലെക്കെടുക്കുന്നു. കരിപിടിച്ച ഉടലാകെ പച്ചയടിച്ച് ഇലകൾക്കിടയിൽ വസന്തം പുരട്ടുന്നു. തിരികെവെച്ച് പോരാൻ നേരം ഇരമ്പിയെത്തിയ മഴ ചെകിടടച്ച കാറ്റ്. മഴയിൽ തോരാനിട്ട...
1
ഇലകൾ തീരെയില്ലാത്ത
മരങ്ങളെ കാണുമ്പോൾ
സങ്കടം തോന്നുന്നു.
അവക്കു ചുറ്റും
മഴയേറ്റ്
തഴമ്പിച്ച പച്ചകൾ,
ഉലഞ്ഞുയരുന്ന നൃത്തച്ചുവടുകൾ
മൺനനവിനെ
പൊതിഞ്ഞുപിടിച്ച വേരുകൾ.
വേരുകളില്ലാത്ത
മഴക്കുള്ളിൽ
ഉണങ്ങിയ മരച്ചിത്രം.
ഒരു കുട്ടിയെപ്പോലെ
ഞാനതിനെ
വീട്ടിലെക്കെടുക്കുന്നു.
കരിപിടിച്ച ഉടലാകെ
പച്ചയടിച്ച്
ഇലകൾക്കിടയിൽ
വസന്തം പുരട്ടുന്നു.
തിരികെവെച്ച് പോരാൻ നേരം
ഇരമ്പിയെത്തിയ മഴ
ചെകിടടച്ച കാറ്റ്.
മഴയിൽ തോരാനിട്ട പൂമരം
പലരും പകർത്തുന്നു.
മഴമറക്കുള്ളിലൂടെ
ഒരു ബസ്
മെല്ലെ ചുരമിറങ്ങുന്നു.
2
മഴയിൽ പൊതിഞ്ഞ്
ഒരമ്മ
കാറ്റിലാടിയാടി പോകുന്നു.
അവരെക്കടന്ന്
ഭക്തിയുടെ ആൾക്കൂട്ടം
തീൻമേശയിലെ ഇരമ്പം
വാണിഭങ്ങളുടെ
പാമ്പും ഗോവണിയും കളി
പിരിയും പലതരം വഴികൾ
വഴിക്കിരുവശവും
തടിച്ചുയർന്ന മതിലുകൾ
അടച്ചുറപ്പിച്ച
വീടുകൾതോറും
മൂകതയുടെ താക്കോൽ ചുഴറ്റി ഇടറിവീഴും കാറ്റ്.
മഴ
മഞ്ഞ്
മരണം...
മഴചൂടി മറഞ്ഞ
ഒരമ്മക്ക്
നിറമില്ലാത്തൊരു പേരിട്ടു.
അല്ലെങ്കിലും,
എന്തിനധികം ഇലകൾ
നിറമില്ലാത്ത പേരുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.