നഗരമധ്യത്തിലെ പഴയ മദ്യശാല. രണ്ടു കവികൾ കണ്ടുമുട്ടുന്നു... നഗരചത്വരത്തിൽ തൂങ്ങിമരിച്ച കവിക്ക് വേണ്ടി മരണത്തെക്കുറിച്ച് ഒന്നിച്ചെഴുതിയ കവിതകൾ അവർ ഉറക്കെ വായിക്കുന്നു. ഒന്നാം കവിതയിൽ കല്ലുളികൊണ്ട് കരിങ്കൽപ്പാറയിൽ കവിത തീർത്ത മുമ്പെന്നോ മരണപ്പെട്ട കവി ആത്മാവുപേക്ഷിച്ച് ക്ഷുഭിതനായി ഇറങ്ങിപ്പോകുന്നുണ്ട് രണ്ടാം കവിതയിൽ നാടകം ജീവിതമാക്കിയ യുവ നാടകകൃത്ത് എഴുതി തീർത്ത നാടകങ്ങൾ കൂട്ടിയിട്ട്...
നഗരമധ്യത്തിലെ
പഴയ മദ്യശാല.
രണ്ടു കവികൾ കണ്ടുമുട്ടുന്നു...
നഗരചത്വരത്തിൽ
തൂങ്ങിമരിച്ച
കവിക്ക് വേണ്ടി
മരണത്തെക്കുറിച്ച്
ഒന്നിച്ചെഴുതിയ കവിതകൾ
അവർ
ഉറക്കെ വായിക്കുന്നു.
ഒന്നാം കവിതയിൽ
കല്ലുളികൊണ്ട്
കരിങ്കൽപ്പാറയിൽ
കവിത തീർത്ത
മുമ്പെന്നോ മരണപ്പെട്ട കവി
ആത്മാവുപേക്ഷിച്ച്
ക്ഷുഭിതനായി ഇറങ്ങിപ്പോകുന്നുണ്ട്
രണ്ടാം കവിതയിൽ
നാടകം ജീവിതമാക്കിയ
യുവ നാടകകൃത്ത്
എഴുതി തീർത്ത നാടകങ്ങൾ
കൂട്ടിയിട്ട് കത്തിച്ച്
അതിൽ
ചാടിമരിക്കുന്നുണ്ട്
മൂന്നാം കവിതയിൽ
കടം കയറി
ആത്മഹത്യ ചെയ്ത
പ്രസാധകൻ
ഒരു മൂലയിൽ കുറ്റാരോപിതനെപ്പോലെ
തലകുനിച്ചിരിക്കുന്നുണ്ട്.
നാലാം കവിത
ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ
നിഴലുകളെ പ്രണയിച്ച
കഥകളുടെ രാജകുമാരിയുടേതായിരുന്നു.
അഞ്ചാമേത്തതും
അവസാനത്തേതുമായ കവിത
മരണഗന്ധംവമിച്ച്
ശവനാറി പൂക്കൾക്കിടയിലൂടെ
കല്ലറകൾ തേടി നടന്നു.
നഗരമധ്യത്തിലെ
പഴയ മദ്യശാല
രണ്ടു കവികൾ കണ്ടുമുട്ടി
അവർ
അനന്തമായ
ആകാശം ലക്ഷ്യമാക്കി
എതിർദിശയിലേക്ക്
അലിഞ്ഞില്ലാതായി..!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.