Posted On
date_range Updated On
date_range ഞാൻ പകലിനെ പേടിക്കുന്നത് എന്തുകൊണ്ട്‍?
പകലിലെ സൂര്യന്
മഞ്ഞനിറമായതുകൊണ്ട്
മഞ്ഞയെന്നാല്‍ മരണമെന്നോ
വിരഹമെന്നോ പേരിടാമെന്നതുകൊണ്ട്
പുറത്ത് ചെടികള്‍ക്കും മരങ്ങള്‍ക്കുമെല്ലാം
പച്ചനിറമായതുകൊണ്ട്
ആ പച്ചനിറം
നിന്റെ ഉടലില്‍
തട്ടിത്തെറിക്കുമ്പോള്‍
എന്റെ കണ്ണുകള്‍ക്ക്
താങ്ങാനാവില്ല
എന്നതുകൊണ്ട്
ഓരോ നിറത്തിനും
ഓരോ അവകാശികളുണ്ട്
എല്ലാ നിറങ്ങളും ചേരുമ്പോള്‍
കറുപ്പാകും
എന്നതുകൊണ്ട്
നിങ്ങളെല്ലാം
നിറത്തിന് അടിമകളാണ്
എന്നതുകൊണ്ട്
ഞാന്‍ പകലിനെ പേടിക്കുന്നു
ഇത് ദൈവവും
ഞാനും തമ്മിലുള്ള
ഉടമ്പടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.