മരത്തില്‍ പലതരം കിളികളിരുന്നു
ചിലവ കൊക്കില്കൊള്ളാത്ത ഒച്ചയിട്ടു
എന്നെ നോക്കൂ, എന്നെ മാത്രം നോക്കൂയെന്ന്
കൂവിവിളിച്ചു
വലുതിലും വലുതാകാന്‍ മത്സരിച്ചു.
മറ്റുള്ളവരേക്കാള്‍ മീതെ പറക്കാന്‍
കെല്‍പ്പുണ്ടെന്ന് പറഞ്ഞു
ചിറകിന്റെ വലിപ്പം പടര്‍ത്തി കാണിച്ചു
ക്രൗര്യംമറച്ച് ചിരിയില്‍ മുക്കിയ സെല്‍ഫിയെടുത്തു
ഒടുവില്‍ പറന്നുയര്‍ന്നപ്പോള്‍
നൊടിയിടെ ചിരിമാഞ്ഞു
ചിറകിന് എന്തെന്നില്ലാത്ത കനം തോന്നി
ചെറുകിളി വന്നു
ചെറുകൊമ്പില് ഇലകളുടെ ഇടയില്‍
മറ്റൊരുയിലയായി കലര്‍ന്നു
ലോകത്തിന് കഷ്ടി വെളിപ്പെട്ടു
കൂവിയാര്ത്തില്ല
ലോകത്തെ വിളിച്ചുണര്‍ത്താന്‍ നോക്കിയില്ല
കുറച്ചുനേരം ശാന്തമായി ഇരുന്നു.
സ്വന്തം ആത്മാവിന്റെ പച്ചപ്പിലേക്ക് നോക്കി.
ഒന്നിളകി,
തൂവലുകള്‍ക്കിടയിലെ പൊടിപാറ്റി
കിതപ്പാറിയപ്പോള്‍ പറന്നുപോയി.
നല്ല ആയത്തോടെ, പൂര്വകാലഭാരമില്ലാതെ.
ഒന്നും ശേഷിപ്പിക്കാതെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.