മലമുകളിൽ

ഉയരം കൂടുമ്പോൾചായയ്ക്ക് രുചി കൂടുമെന്നാണ് മോഹൻലാലിന്റെ സാക്ഷ്യം. പരസ്യചിത്രമല്ലേ അങ്ങനെ പലതും കേൾക്കും. മധുരമൊഴിവാക്കി ചായ കുടിക്കാൻ തുടങ്ങുമ്പോഴാണ് തേയിലയുടെ വകഭേദങ്ങൾ, കടുപ്പം, രുചി, ഗുണമേന്മകളെല്ലാം കൂടുതൽ ബോധ്യപ്പെടാനാവുക. പഞ്ചാരയുടെയാ ഇനിപ്പുമറയില്ലെങ്കിൽ സത്യത്തിന്റെ പൂച്ച ഗതികെട്ട് പുറത്തുചാടും... ചവർപ്പും കയ്പും കൊടൂരമാം വേറെയെന്തൊക്കെയോ കേട്ട രുചികളുമായി നെഞ്ചിൽ മാന്തിപ്പറിയ്ക്കും... ഒരിറക്ക് ഉള്ളിലേക്കെടുക്കാനാവാതെ ആഞ്ഞുതുപ്പും ഗ്ലാസെടുത്തെറിയാനോ തെറിവിളിക്കാനോ ചായക്കടക്കാരന്റെ ചെകിട്ടത്തടിക്കാനോ തോന്നിപ്പോകും... പൊടിയെന്ന്...

ഉയരം കൂടുമ്പോൾ

ചായയ്ക്ക് രുചി കൂടുമെന്നാണ്

മോഹൻലാലിന്റെ സാക്ഷ്യം.

പരസ്യചിത്രമല്ലേ

അങ്ങനെ പലതും കേൾക്കും.

മധുരമൊഴിവാക്കി

ചായ കുടിക്കാൻ തുടങ്ങുമ്പോഴാണ്

തേയിലയുടെ വകഭേദങ്ങൾ, കടുപ്പം, രുചി, ഗുണമേന്മകളെല്ലാം

കൂടുതൽ ബോധ്യപ്പെടാനാവുക.

പഞ്ചാരയുടെയാ

ഇനിപ്പുമറയില്ലെങ്കിൽ

സത്യത്തിന്റെ പൂച്ച

ഗതികെട്ട് പുറത്തുചാടും...

ചവർപ്പും കയ്പും കൊടൂരമാം

വേറെയെന്തൊക്കെയോ

കേട്ട രുചികളുമായി

നെഞ്ചിൽ മാന്തിപ്പറിയ്ക്കും...

ഒരിറക്ക് ഉള്ളിലേക്കെടുക്കാനാവാതെ

ആഞ്ഞുതുപ്പും

ഗ്ലാസെടുത്തെറിയാനോ

തെറിവിളിക്കാനോ

ചായക്കടക്കാരന്റെ ചെകിട്ടത്തടിക്കാനോ

തോന്നിപ്പോകും...

പൊടിയെന്ന് പറയും

മിക്സിങ് മാത്രം,

പൊടിപോലുമില്ലതിൽ

ചായക്കൊളുന്ത്.

നിറം മാത്രമുണ്ട്,

വിഷംതന്നെയാണ്...

തൊങ്ങലുമാലങ്കാരവും

തെല്ലൊന്നു ചികഞ്ഞാൽ

എന്തുമങ്ങനെത്തന്നെ...

തെളിഞ്ഞു

തെളിഞ്ഞറിയും...

വാളാണ് തലമുകളിൽ

ഒന്നല്ല, പലത്...

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.