Posted On
date_range Updated On
date_range യജമാനൻ
പത്തുപേർക്കു കിടക്കാവുന്ന
പരവതാനിയിലാണ്
എന്റെ കിടപ്പ്
ചതുർഭുജമെങ്കിലും
ചാതുര്യം
തകർന്നു പോകുന്ന ഒരുമക്കിടപ്പ്
ഒത്ത നടുക്കായതിനാൽ
എനിക്ക്
കെട്ടിക്കിടപ്പിന്റെ
നിറയെ
ദുഷ്ടസ്ഥലം
.
വിരിഞ്ഞ്
കിടക്കുമ്പോഴാണ് സ്ഥലകാല
ബോധത്തിന്റെ
പഴയ
മഞ്ഞപ്പിത്തം.
നാലു ദിക്കിന്റെ
വക്കിലും
പിടിക്കാതിരുന്നവർക്ക്
ഒരു തള്ളലിന്റെ
അബദ്ധ ഉമ്മ
കൊടുക്കണം.
അഗതികളാണെന്നറിഞ്ഞ്
ചേറണിഞ്ഞ് വന്നവർക്ക് എന്നെങ്കിലും
വേണമത്രെ ഒരു
പിൻജന്മം.
അറിവുള്ളതിനെയെല്ലാം
പുണർന്നുവറ്റുമ്പോൾ
പഴയ കണ്ണിനെ
പറിച്ചെറിയണം
പുതിയ
അടിമകൾക്കായ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.