ജവഹർലാൽ നഹറു

നെഹ്റുവിന്റെ ‘തെരഞ്ഞെടുത്ത കൃതികൾ’ ഇനി ഓൺലൈനിലും സമ്പൂർണം

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റുവിന്റെ ‘തെരഞ്ഞെടുത്ത കൃതികളു’ടെ (സെലക്ട്ഡ് വർക്സ് ഓഫ് ജവഹർലാൽ നെഹ്റു) ഡിജിറ്റലൈസേഷൻ പ്ര​ക്രിയ പൂർത്തിയായി. ഇനി ‘നെഹ്റു ആർകൈവ് ഡോട്ട് ഇൻ (nehruarchive.in) എന്ന സൈറ്റിൽ അവ പൂർണമായും വായിക്കുകയും ഡൗൺലോഡ് ചെയ്യുകയുമാവാം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം ‘എക്സി’ലൂടെ അറിയിച്ചത്. 100 വാല്യങ്ങളിലായിട്ടാണ് ഈ കൃതി. 35,000ലധികം രേഖകളും മൂവായിരത്തോളം ചിത്രങ്ങളും ഉൾക്കൊള്ളുന്ന കൃതിയുടെ ഡിജിറ്റൽവത്കരണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന ജവഹൽലാൽ നെഹ്റു മെമ്മോറിയൽ ​ഫണ്ട് (ജെ.എൻ.എം.എഫ്) എന്ന ട്രസ്റ്റാണ് ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1920 മുതൽ 60കൾ വരെയുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുന്നവർ നിർബന്ധമായും റഫർ ചെയ്യേണ്ടതാണിതെന്ന് ജയ്റാം രമേശ് പറഞ്ഞു. 

Tags:    
News Summary - Nehru's 'Selected Works' now available online in its entirety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.