പി.എം.എ ഖാദർ തയാറാക്കിയ ഖുർആൻ ഇംഗ്ലീഷ്​ പരിഭാഷയുടെ ഓൺലൈൻ പ്രകാശനച്ചടങ്ങിൽ അറബ്കവിയും സമാധാനത്തിനുള്ള ടാഗോർ പുരസ്കാരത്തി​െൻറ ആദ്യ അറബ് ജേതാവുമായ ശിഹാബ്​ ഗാനിം അൽഹാശിമി സംസാരിക്കുന്നു

ഖുർആൻ ഇംഗ്ലീഷ്​ പരിഭാഷ പ്രകാശനം ചെയ്​തു

കൊച്ചി: വിശുദ്ധ ഖുർആന്​ ലളിതമായ ഇംഗ്ലീഷിൽ മലയാളി എഴുത്തുകാരൻ തയാറാക്കിയ പരിഭാഷയുടെ പ്രകാശനം റിട്ട. ജസ്​റ്റിസ്​ ബി. കെമാൽപാഷ നിർവഹിച്ചു. ഒാൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ആദ്യപ്രതി വിശ്രുത അറബ്കവിയും സമാധാനത്തിനുള്ള ടാഗോർ പുരസ്കാരത്തി​െൻറ ആദ്യ അറബ് ജേതാവുമായ ശിഹാബ്​ ഗാനിം അൽഹാശിമി ഏറ്റുവാങ്ങി.

കേവലമായ പാരായണത്തിന് ഊന്നൽ നൽകുന്ന ശീലം നിർത്തി, അഗാധമായ അർഥതലങ്ങളെ അഭ്യസിപ്പിക്കുന്ന പഠനരീതി ഖുർആൻ അധ്യയനത്തിൽ കൊണ്ടുവരണമെന്ന് ​െകമാൽപാഷ അഭിപ്രായപ്പെട്ടു. പരിഭാഷയുടെ ആദ്യപ്രതി സ്വീകരിക്കാൻ ഭാഗ്യമുണ്ടായതിൽ ശിഹാബ് ഗാനിം അൽഹാശിമി സന്തുഷ്​ടി പ്രകടിപ്പിച്ചു.വിവർത്തകൻ പി.എം.എ ഖാദർ കൃതി സമർപ്പിച്ചു.

കേരള ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്​ അധ്യക്ഷൻ ഡോ. എ.ബി. മൊയ്‌തീൻകുട്ടി, ശാന്തപുരം അൽ ജാമിഅ ഇസ്​ലാമിയ്യ റെക്ടർ ഡോ. അബ്​ദുസ്സലാം അഹ്​മദ്​, സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ് ഇന്ത്യ (സിജി) ജനറൽ സെക്രട്ടറി എ.പി നിസാം, അക്കാദമി ഓഫ് എക്സലൻസ്​ ഡയറക്ടർ ഡോ. നവാസ്, ഫോറം ഫോർ ഫെയ്​ത് ആൻഡ്​ ഫ്രാറ്റേർണിറ്റി ജോ. സെക്രട്ടറി വി.എ.എം.അഷ്‌റഫ് എന്നിവർ ആശംസ നേർന്നു. എൻ.എം. ഹുസൈൻ വിവർത്തകനെ പരിചയപ്പെടുത്തി. ജമീല അബ്​ദുൽഖാദർ ശിഹാബ് ഗാനിം അൽഹാശിമിയുടെ കവിത ആലപിച്ചു. ഡോ. കെ.എം. പുലവത്തു സ്വാഗതവും തൻസിൽ അബ്​ദുൽഖാദർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - English translation of Holy Quran released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT