ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​

ആ​ന​ന്ദ മ​റ​യു​ന്നു

ജീ​വി​തത്തി​ൽ ത​ന്റെ താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന പ്രി​യസ​ഖിയു​ടെ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചും വി​ട​വാ​ങ്ങ​ലി​നെ​ക്കു​റി​ച്ചും​ എ​ഴുതു​ന്നു.

മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യൊ​രു യു​വ​തി​യെ തേ​ടി മ​ര​ണ​മെ​ത്തി​യ​ത് ശാ​സ്​​ത്ര​ബോ​ധ​വും വി​ശ്വാ​സ​വും ത​മ്മി​ലു​ള്ള വി​ട​വു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ്. ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യി​രു​ന്ന ആ ​യു​വ​തി​ക്ക് ഗ​ർ​ഭാ​ശ​യ കാ​ൻ​സ​റാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക്കു വ​ക ന​ൽ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽത​ന്നെ രോ​ഗം തി​രി​ച്ച​റി​യു​ക​യും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഗ​ർ​ഭാ​ശ​യം എ​ടു​ത്തു​ക​ള​ഞ്ഞ് സ​മ​യ​ബ​ന്ധി​ത​മാ​യി രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ശ്ര​മം തീ​വ്ര​മാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, രോ​ഗ​ശ​മ​നം ക​ണ്ടുതു​ട​ങ്ങി​യ​പ്പോ​ൾ അ​ത് പ്രാ​ർ​ഥന​യു​ടെ ഫ​ല​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ ​വ​ഴി​യെ മു​ന്നോ​ട്ടു​പോ​യി. അ​ത് മ​ര​ണ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണെ​ന്ന് അ​വ​ർ അ​റി​ഞ്ഞ​ത് രോ​ഗം മൂ​ർ​ച്ഛി​ച്ച​പ്പോ​ഴാ​ണ്.

വീ​ണ്ടും കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​ന്റെ അ​ടു​ത്തെ​ത്തു​മ്പോ​ൾ പ​ഴു​തു​ക​ള​ട​ച്ച് രോ​ഗം അ​വ​രു​ടെ ശ​രീ​രം കീ​ഴ​ട​ക്കി​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല ഇ​ത്. ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും മെ​ഡി​ക്ക​ൽ ശാ​സ്​​ത്ര​ത്തെ​ക്കാ​ൾ വി​ശ്വാ​സ​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​വ​രാ​യി​രു​ന്നു. ശാ​സ്​​ത്ര​ത്തോ​ടു​ള്ള അ​ക​ൽ​ച്ച​യും വി​ശ്വാ​സ​ത്തോ​ടു​ള്ള അ​തി​രു​ക​വി​ഞ്ഞ അ​ടു​പ്പ​വും ഇ​ത്ത​ര​ക്കാ​ർ​ക്ക് വി​ന​യാ​യി തോ​ന്നും.

കാ​ൻ​സ​ർ രോ​ഗി​ക​ളെ തേ​ടി പ്രാ​ർ​ഥ​നാ​സം​ഘ​ങ്ങ​ൾ സ്​​ത്രീ​ക​ളു​ടെ വാ​ർ​ഡി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വി​ള​ഞ്ഞു​കി​ട​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​റ​വ​ക്കൂ​ട്ട​ങ്ങ​ൾ പോ​ലെ സ​ന്ദ​ർ​ശ​ന​സ​മ​യ​മാ​ണ​വ​ർ അ​തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ദൈ​വ​വേ​ല​ക്കാ​രാ​യി അ​വ​ർ സ്വ​യം വി​ശേ​ഷി​പ്പി​ച്ചു. പൊ​ന്ത​ക്കോ​സ്​​തു വി​ശ്വാ​സി​ക​ളാ​യി​രു​ന്ന അ​വ​രി​ലേ​റെ​യും രോ​ഗി​ക​ളെ അ​വ​ർ പാ​പി​ക​ളാ​യി ക​ണ്ടു. പാ​പ​മു​ക്തി​യും നി​ത്യ​ജീ​വി​ത​വും വാ​ഗ്ദാ​നം ചെ​യ്തു. ത​ങ്ങ​ളി​ലേ​ക്ക് ക​ണ്ണ​യ​ക്കുന്ന​വ​രെ നോ​ട്ട​മി​ട്ടു. അ​വ​രി​ൽ ഇ​ര​ക​ളെ ക​ണ്ടെ​ത്തി. ഇ​ര​യു​ടെ ചു​റ്റും വ​ട്ടം​കൂ​ടി പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യി​ലും എ​ണീ​റ്റി​രു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ട പെ​രു​വ​ക്കാ​രി​യാ​യൊ​രു ദ​ലി​ത് സ്​​ത്രീ ര​ണ്ടാം നാ​ൾ വി​ട​വാ​ങ്ങു​ന്ന​ത് ക​ണ്ടു. എ​ല്ലാം ക​ണ്ടും സ​ഹി​ച്ചു​മി​രു​ന്ന ആ​ന​ന്ദ മൃ​ത്യു​വി​ന്റെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കി​ട​യി​ലും ത​ന്നി​ലേ​ക്കെ​ത്തു​ന്ന ദൈ​വ​വേ​ല​ക്കാ​രെ പു​ഞ്ചി​രി​യോ​ടെ ചോ​ദ്യംചെ​യ്തു. ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കുമാ​ത്രം ശു​ശ്രൂ​ഷ ന​ൽ​കി.

അ​ല്ലാ​ത്ത​വ​രോ​ട് വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി മ​ട​ങ്ങി​പ്പോ​കു​ന്ന ഒ​രു ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​നോ​ടു​മാ​ത്രം വ്യ​ത്യ​സ്​​ത​മാ​യൊ​രു സ​മീ​പ​നം പു​ല​ർ​ത്തി. പ്രാ​ർ​ഥ​നാ​സം​ഘ​ത്തി​ൽ​പെ​ട്ട സം​സാ​രപ്രി​യ​യാ​യൊ​രു മു​തി​ർ​ന്ന ദ​ലി​ത് സ്​​ത്രീ​യോ​ട് ഒ​രി​ക്ക​ൽ ഞാ​ൻ പ​റ​ഞ്ഞു. ‘ഭൂ​മി​യും മ​റ്റ് വി​ഭ​വ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​വ​ർ ന​മ്മു​ടെ ര​ക്ഷ​ക്കാ​യി ബൈ​ബി​ൾ ന​ൽ​കി. ന​മ്മ​ൾ കോ​ള​നി​ക​ളി​ലു​മാ​യി!’ ര​സ​ക​ര​മാ​യൊ​രു പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. ‘ഇ​വി​ടെ എ​ന്തി​നാ​ണ് ഭൂ​മി, അ​വി​ടെ എ​ല്ലാ​മു​ണ്ട്.’ ‘എ​ത്ര ഏ​ക്ക​ർ’ എ​ന്ന ക​ളി​വാ​ക്കി​നെ അ​വ​ർ നേ​രി​ട്ട​ത് ‘അ​ള​വി​ല്ലാ​തെ’ എ​ന്ന മ​റു​വാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു. ദൈ​വ​വേ​ല​ക്കാ​രു​ടെ പൊ​തു​ശ​ല്യം അ​ധി​ക​കാ​ലം നി​ല​നി​ന്നി​ല്ല. പ​രാ​തി​ക​ൾ ഉ​ണ്ടാ​യി. ആ​ശു​​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് അ​ത് വി​ല​ക്കേ​ണ്ടി​വ​ന്നു.

ര​ക്ത​ബ​ന്ധ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​യ​പ്പോ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത സ​ാഹോ​ദ​ര്യ​ബ​ന്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യു​ടെ ഘ​ട്ട​ത്തി​ൽ ആ​ന​ന്ദ​ക്കേ​റെ തു​ണ​യാ​യി. താ​ടി​യെ​യും കു​ട്ട​പ്പ​നെ​യുംപോ​ലെ ചി​ല​ർ തു​ട​ക്കം മു​ത​ൽ അ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ളു​വി​നെ​യും അ​ജി​യെ​യും പോ​ലെ ചി​ല​ർ ആ​ശു​​പ​ത്രി കി​ട​ക്ക​യി​ൽ കൂ​ട്ടു​നി​ന്നു. ജെ​സി​യും കു​ഞ്ഞു​മോ​നും അ​യാ​ൾ​ക്കി​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ആ​ശു​​പ​ത്രി​യി​ലും ധ​ന്വ​ന്ത​രി​യി​ലു​മെ​ത്തി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പി​ൽ​​െവ​ച്ച് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ രാ​മു​ചേ​ട്ട​ൻ ഭ​ക്ഷ​ണം വാ​ങ്ങി​ത്ത​ന്ന​തി​നു​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ പ​ണി​ക്കൂ​ലി എ​ന്നെ​യേ​ൽ​പി​ച്ചു.

മാ​ന​സി​കാ​സ്വ​സ്​​ഥ​ത നേ​രി​ട്ട മ​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ണി​ച്ച​ശേ​ഷം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ടാ​പ്പിങ് തൊ​ഴി​ലാ​ളി​യാ​യ എ​ട​യ്ക്കാ​ട്ടു​വ​യ​ൽ​ക്കാ​ര​ൻ കെ.കെ. കു​ഞ്ഞ​പ്പ​ൻ ക​രു​തിവ​ന്ന​തു​പോ​ലെ വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും 500 രൂ​പ ഏ​ൽ​പി​ച്ചി​ട്ടു​പോ​യി. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ അ​ര​യ​ൻ​കാ​വു​കാ​ര​ൻ ക​രു​ണാ​ക​ര​ൻ ത​ന്റെ വ​രു​മാ​ന​ത്തി​ലെ ഒ​രു വി​ഹി​തം പ​ല​പ്പോ​ഴും ന​ൽ​കി. ചോ​ദി​ക്കാ​തെത​ന്നെ സ​ഹാ​യി​ക​ളാ​യി​ത്തീ​ർ​ന്ന ആ​ത്മബ​ന്ധ​ങ്ങ​ൾ ഒ​റ്റ​ക്ക​ല്ലെ​ന്ന തോ​ന്ന​ൽ നി​ര​ന്ത​രം സൃ​ഷ്​​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.

എ​ന്നി​രി​ക്ക​ിലും കാ​ൻ​സ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ക്കി. കൃ​ഷി​യി​ൽനി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞു. ക​രു​തി​​െവ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽത​ന്നെ പ​ണ​യ​ത്തി​ലാ​യി. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സാ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. നി​ശ്ചി​ത തു​ക ആ​വ​ശ്യ​പ്പെ​ട്ട സ്​​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ തോ​ട്ട് അ​ധി​കാ​രി​ക​ളോ​ട് നി​ർ​വാ​ഹ​മി​ല്ലെ​ന്ന് നേ​രി​ൽ ക​ണ്ട് പ​റ​യേ​ണ്ടി​വ​ന്നു. കോ​ളജി​ന​ടു​ത്തൊ​രു വീ​ട്ടി​ൽനി​ന്ന് പേ​യിങ് ഗ​സ്റ്റാ​യി​ട്ട് ബു​ദ്ധ ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഈ ​സ്​​ഥി​തി തു​ട​രാ​നാ​യി​ല്ല. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​മു​ള്ള​തിനാൽ ഭ​ഗ​ത്തി​ന് ഇ​ത്ത​ര​മൊ​രവ​സ്​​ഥ നേ​രി​ടേ​ണ്ടിവ​ന്നി​ല്ല. കു​റ​വി​ല​ങ്ങാ​ട്ടു​കാ​രി​യാ​യ കൂ​ട്ടി​കാ​രി അ​നു ശാ​ന്ത​ൻ ബു​ദ്ധ​ക്കുകൂ​ടി​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി​ട്ടാ​ണ് ക്ലാ​സി​ലെ​ത്തി​യ​ത്. അ​നു​വി​ന്റെ അ​മ്മ അ​തി​നൊ​രി​ക്ക​ലും ഭം​ഗംവ​രു​ത്തി​യി​ല്ല. വു​ഡ്​​ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽനി​ന്ന് ഉ​ച്ച​ക്ക് 22 രൂ​പ​ക്ക് കി​ട്ടു​ന്ന ഒ​രു​ പൊ​തി ചോ​റ് ഞ​ങ്ങ​ൾ പ​ങ്കി​ട്ടു. ആ​ശു​​പ​ത്രി പ​രി​സ​ര​ത്തു​നി​ന്ന് ര​ണ്ടു​രൂ​പ​ക്ക് ആ​ന​ന്ദ​ക്കു വാ​ങ്ങു​ന്ന പൊ​ടി​യ​രി​ക്ക​ഞ്ഞി​യി​ൽ ഞാ​നും പ​ങ്കു​ചേ​ർ​ന്നു.

മെ​ഡി​ക്ക​ൽ കോ​ളജി​ൽ അ​ഡ്മി​റ്റാ​യ​തു മു​ത​ൽ ധ​ന്വ​ന്ത​രി​യി​ലാ​യി താ​മ​സം. ഒ​രു മു​റി​യി​ൽ മൂ​ന്നു കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ​മറ്റ​റി​യാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ഓ​രോ ദി​വ​സ​വും ര​ണ്ടു കി​ട​ക്ക​യു​ടെ പ​ണ​മ​ട​ച്ചാ​ണ് അ​വി​ടെ താ​മ​സം തു​ട​ർ​ന്ന​ത്. മൂ​ന്നാ​മ​ത്തെ കി​ട​ക്ക​യി​ലേ​ക്ക് എ​പ്പോ​ൾ വേണ​മെ​ങ്കി​ലും ഒ​രാ​ൾ എ​ത്താ​വു​ന്ന​താ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. കൂ​ട്ടി​ന് ആ​രു​മി​ല്ലാ​തി​രു​ന്ന ഒ​രു സ്​​ത്രീ​യു​ടെ കാ​ര്യ​ത്തി​ൽ. ദ​ലി​ത​രു​ടെ അ​ഭ്യു​ന്ന​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്​​ഥാ​പ​ന​മാ​യി​രു​ന്നു ധ​ന്വ​ന്ത​രി. ദ​ലി​ത​രാ​യി​രു​ന്നു അ​വി​ടത്തെ ജീ​വ​ന​ക്കാ​ർ. അ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

മു​റി തി​ര​ക്കി​യെ​ത്തു​മ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി​ക്കാ​ര​ൻ ബാ​സു​രേ​ന്ദ്ര​നാ​ണ് ധ​ന്വ​ന്തി​രി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തോ​ടു​ള്ള ആ​ദ​ര​വ് അ​വ​രി​ൽ ക​ണ്ടു. ധ​ന്വ​ന്ത​രി വീ​ടു​പോ​ലെ​യാ​യി. ര​വീ​ന്ദ്ര​നും വി​ജ​യ​നും രാ​ധ​യും രാ​ജു​വു​മെ​ല്ലാം രോ​ഗ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. ചി​ല​ർ ഭാ​ര്യ​യും മ​ക്ക​ളു​മാ​യി രോ​ഗി​യെ കാ​ണാ​ൻ മു​റി​യി​ലെ​ത്തി. ആ​ശുപ​ത്രി ജീ​വി​തം മ​ന​സ്സി​നെ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​നെ​യും ദു​ർ​ബ​ല​മാ​ക്കി. തു​ട​ക്ക​ത്തി​ൽ ചി​ല പ​തി​വ് കൃ​ഷി​ക​ൾ ചെ​യ്യാ​ൻ നോ​ക്കി​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. കാ​ർ​ഷി​ക ജീ​വി​ത​ത്തി​ന്റെ വ​ഴി​യ​ട​ഞ്ഞു തു​ട​ങ്ങി. അ​തി​ലേ​ക്കൊ​രു മ​ട​ക്ക​യാ​ത്ര എ​ളു​പ്പ​മ​ല്ലാ​താ​യി.

വീ​ട്ടി​ൽ​നി​ന്ന് ആശുപത്രി കി​ട​ക്ക​യി​ലേ​ക്കും ധ​ന്വ​ന്തരി​യി​ലേ​ക്കു​മു​ള്ള മാ​റ്റം ഒ​ര​വ​സ്​​ഥാ​ന്ത​ര​മാ​യി​രു​ന്നു. പ​ണി​യാ​യു​ധ​ങ്ങ​ളി​ലെ മാ​റ്റ​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്ന വ്യ​ക്തി​യും തൂ​മ്പ​യു​മെ​ല്ലാം താ​ങ്ങാ​നാ​വാ​ത്ത​താ​യി. പു​സ്​​ത​ക​ങ്ങ​ളും പേ​ന​യും പ​ണി​യാ​യു​ധ​ങ്ങ​ളാ​യി. കാ​ർ​ഷി​ക ജീ​വി​തം സൃ​ഷ്​​ടി​ച്ച ബൗ​ദ്ധി​ക മ​റ​വി​ന്റെ മ​ഞ്ഞു​രു​കി തു​ട​ങ്ങി. ദ​ലി​ത് ആ​ശ​യ നി​ർ​മി​തി​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി തേ​ടി. പ​ഠ​ന​ത്തി​ൽ മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ നി​യ​മ​പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ച്ചു. ഈ ​സ​മ​യ​ത്ത് ദ​ലി​ത് ഐ​ക്യ​സ​മി​തി​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ത് ധ​ന്വ​ന്ത​രി​യി​ൽ ​െവ​ച്ചാ​യി​രു​ന്നു.

പ്രാ​ർ​ഥി​ക്കാ​നാ​യി മോ​സ്​​ക്കു​ക​ൾ തി​ര​ക്കി ന​ട​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഒ​രു ഡോ​ർ​മറ്ററി​യി​ലെ​ത്തി പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വഹ​ണ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി, ആ​ദ്യം ക​ണ്ട വാ​തി​ലി​ൽ മു​ട്ടി ത​നി​ക്ക് പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന ഒ​രു യു​വാ​വി​നെ ക​ണ്ട​ത് ധ​ന്വ​ന്തി​രി​യി​ൽ​െവ​ച്ചാ​ണ്. രോ​ഗി​യാ​യ ഏ​തോ ഉ​റ്റ​ബ​ന്ധു​വി​നോ​ടൊ​പ്പം മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​യാ​ൾ. ത​ന്റെ മ​ന​സ്സിൽ പ്രാ​ർ​ഥ​ന​ക്കാ​യി കു​റി​ച്ച സ​മ​യം തെ​റ്റാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കാം ആ ​സാ​യാഹ്ന​ത്തി​ൽ അ​യാ​ൾ ന​ട​ത്തി​യ​ത്. ആ​രു​ടെ വാ​തി​ലി​ൽ മു​ട്ടി​യും പ്രാ​ർ​ഥി​ക്കാ​ൻ ഇ​ടംതേ​ടാ​മെ​ന്ന ബോ​ധ്യ​ത്തി​ന് ഭം​ഗംവ​രാ​തി​രി​ക്ക​ത്ത​ക്ക​വ​ണ്ണം ഞ​ങ്ങ​ൾ ആ​യാ​ളെ മു​റി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. പ്രാ​ർ​ഥി​ക്കാ​നാ​ണ് അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും. എ​വി​ടെ വേ​ണ​മെ​ങ്കി​ലും പ്രാ​ർ​ഥിക്കാ​മ​ല്ലോ!

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ബു​ദ്ധ​യു​മു​ണ്ടാ​യി​രു​ന്നു അ​ന്ന്. പേ​രും വീ​ടും മാ​ത്രം തി​ര​ക്കി. വീ​ട് ത​ല​യോ​ല​പ്പ​റ​മ്പി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഏ​റെ അ​ക​ലെ​യ​ല്ലാ​ത്തൊ​രു ബ​ന്ധം തോ​ന്നി. ക​ൺ​മു​ന്നി​ലാ​ണെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്​ സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഒ​ച്ച​പ്പാ​ടു​ക​ളി​ൽ മ​ന​സ്സുട​ക്കാ​തെ മു​റി​യു​ടെ ഒ​രു മൂ​ല​യി​ൽ അ​യാ​ൾ ത​ന്റെ ദൈ​വ​ത്തോ​ട് സം​വ​ദി​ച്ചു. ഞ​ങ്ങ​ൾ നി​ശ്ശബ്ദ​രാ​യി ഇ​രു​ന്നു. മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഞാ​ൻ യു​വാ​വി​നോ​ടു പ​റ​ഞ്ഞു, ‘ഞ​ങ്ങ​ൾ ദൈ​വ​വി​ശ്വാ​സി​ക​ള​ല്ല’ വി​ശ്വാ​സി​യാ​യ നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ കാ​ണി​ച്ച മ​നോ​ഭാ​വം അ​വി​ശ്വാ​സി​ക​ളാ​യ മ​നു​ഷ്യ​രോ​ട് നി​ങ്ങ​ളും കാ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ന​ർ​ഥം. പി​ന്നീ​ട് ഞ​ങ്ങ​ൾ മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന മൗ​ലി​ക​വാ​ദ ചി​ന്ത​ക​ളെ​ക്കു​റി​ച്ചും, ഭീ​ക​ര​വാ​ദ​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്തു.

ധ​ന്വ​ന്തരി​യി​ലെ ജീ​വി​ത​കാ​ല​ത്ത് ന​വാ​സാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും അ​ടു​ത്ത​ ബ​ന്ധം. ഞ​ങ്ങ​ൾ​ക്കു​മു​മ്പേ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ ഒ​രാ​ൾ. തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ഒ​രു മൂ​വാ​റ്റു​പു​ഴ​ക്കാ​ര​നാ​യി​രു​ന്നു ന​വാ​സ്. ത​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​തും താ​ൻ ൈഡ്ര​വ​റാ​യി​രു​ന്ന​തു​മാ​യ ബ​സ്​ നേ​ര്യ​മം​ഗ​ല​ത്തു​​െവ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റുപേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദാ​രു​ണ സം​ഭ​വ​മാ​ണ് ത​ന്നെ ഈ ​അ​വ​സ്​​ഥ​യി​ലെ​ത്തി​ച്ച​ത് എ​ന്നാ​ണ് ന​വാ​സ്​ പ​റ​ഞ്ഞ​ത്. കൂ​ടു​ത​ലൊ​ന്നും അ​ന്വേ​ഷി​ച്ചി​ല്ല. വീ​ട്ടു​കാ​രു​മാ​യി അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ല​ല്ല ന​വാ​സ്​ എ​ന്നു തോ​ന്നി.

മെ​ഡി​ക്ക​ൽ ​െക്ല​യി​മി​ന്റെ ബ​ല​ത്തി​ലാ​ണ് അ​യാ​ൾ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. ഒ​രു പ​ത്ര​മെ​ങ്കി​ലും ദി​വ​സേ​ന വാ​യി​ക്കു​ന്ന ന​വാ​സ്​ സാ​മൂ​ഹിക-രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. അ​ക​ലെനി​ന്ന് സം​സാ​രി​ച്ചു തു​ട​ങ്ങി​യ ന​വാ​സ്​ കു​ടും​ബാം​ഗ​ത്തെ​പോ​ലെ​യാ​യി. സാ​ഹോ​ദ​ര്യ​വും ഭ​ക്ഷ​ണ​വും പ​ങ്കി​ട്ടു. ആ​ന​ന്ദ ന​വാ​സി​ന് ചേ​ച്ചി​യാ​യി, മ​ക്ക​ൾ​ക്ക് ന​വാ​സ്​ ഇ​ക്ക​യും. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മ​ല്ല, മ​ര​ണ​ത്തെ​ക്കു​റി​ച്ചും ആ​ന​ന്ദ​യും ന​വാ​സും സം​സാ​രി​ച്ചു കേ​ട്ടു. ആ​ത്മഹ​ത്യ​യെ ര​ണ്ടു​ പേ​രും എ​തി​ർ​ത്തു. ‘സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ടെ കാ​ല​ത്ത് ചോ​ദി​ക്കാ​ൻ മ​ടി​ക്ക​രു​ത് സാ​റെ’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു​ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഒ​രു മ​നു​ഷ്യ​ൻ. ഒ​രി​ക്ക​ൽമാ​ത്രം അ​ൽപം പ​ണം ക​ടം​വാ​ങ്ങി. തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. ആ​ന​ന്ദ​ക്ക് രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് ന​വാ​സി​നെ അ​സ്വ​സ്​​ഥ​നാ​ക്കി. ഒ​രി​ക്ക​ൽ ന​വാ​സ്​ പ​റ​ഞ്ഞു, ‘സാ​റെ ചേ​ച്ചി​യു​ടെ മ​ര​ണ​സ​മ​യ​ത്ത് ഞാ​ൻ കാ​ണി​ല്ല എ​നി​ക്ക​ത് കാ​ണാ​നു​ള്ള ശേ​ഷി​യി​ല്ല.’

ആ​ന​ന്ദ​യു​ടെ രോ​ഗ​വി​വ​രം തി​ര​ക്കി പ​തി​വാ​യെ​ത്തി​യ ഒ​രു കോ​ട്ട​യം​കാ​ര​നാ​യി​രു​ന്ന മ​ണി​പ്പു​ഴ ദാ​സ്. ഐ.​ഡി.​എ​ഫ് നേ​താ​വാ​യ പാ​ക്കി​ൽ സ്വ​ദേ​ശി പൊ​ന്ന​പ്പ​നു​മൊ​ത്താ​ണ് ദാ​സ്​ ആ​ദ്യം ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​ത്. അം​ബേ​ദ്ക​റു​ടെ ഫോ​ട്ടോ​​െവ​ച്ച് അ​ല​ങ്ക​രി​ച്ചൊ​രു വെ​ള്ള​ക്കാ​റി​ൽ ഒ​രി​ക്ക​ൽ അ​വ​രോ​ടൊ​പ്പം ജോ​ൺ​സ​ൺ നെ​ല്ലി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. മു​ട്ടോ​ളം നീ​ണ്ടുകി​ട​ക്കു​ന്ന ദാ​സി​ന്റെ തി​ള​ങ്ങു​ന്ന ചു​വ​പ്പ​ൻ കു​പ്പാ​യ​വും ബു​ൾ​ഗാ​ൻ താ​ടി​യും ക​റു​ത്ത കൂ​ളിങ് ഗ്ലാ​സും ചെ​ഗു​വേ​ര തൊ​പ്പി​യും സി​നി​മാ ക​മ്പ​വു​മെ​ല്ലാം മോ​നും മോ​ൾ​ക്കു​മെ​ല്ലാം ഇ​ഷ്​​ട​മാ​യി.

മ​ന​സ്സി​ൽ വി​രി​യു​ന്ന തി​ര​ക്ക​ഥ​ക​ളു​മാ​യി​ട്ടാ​ണ് ദാ​സ്​ പ​ല​പ്പോ​ഴും എ​ത്തി​യ​ത്. സാ​മൂ​ഹികകാ​ര്യ​ങ്ങ​ളും കു​ടും​ബ​കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് ആ​ന​ന്ദ​യു​മാ​യി വ​ലി​യ സൗ​ഹാ​ർ​ദത്തി​ലാ​യി. ഒ​രി​ക്ക​ൽ ഭാ​ര്യ​യോ​ട് ക​ല​ഹി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ ദാ​സ്​ എ​ത്തി​ച്ചേ​ർ​ന്ന​ത് ആ​ന​ന്ദ​യു​ടെ ആശുപത്രി​ കി​ട​ക്ക​ക്കരി​കിലാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കോ​ട്ട​യം എം.​എ​ൽ.​എ വാ​സ​വ​നെ​യും കൂ​ട്ടി ദാ​സും പൊ​ന്ന​പ്പ​നും ആ​ന​ന്ദ​യു​ടെ അ​ടു​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്​​ഥ​മൂ​ല​മു​ണ്ടാ​യ ഒ​രു മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ക​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​ല്ല. ഇ​തൊ​രു ദു​സൂച​ന​യാ​യി ക​ണ്ട ദാ​സ്​ ആ​കെ അ​സ്വ​സ്​​ഥ​നാ​യി. വാ​ഹ​ന​ത്തി​ൽനി​ന്നി​റ​ങ്ങി ആ​ന​ന്ദ​യു​ടെ അ​ടു​ത്തേ​ക്കു​ പാ​ഞ്ഞു. ആ​ന​ന്ദ​യെ ജീ​വ​നോ​ടെ ക​ണ്ട ദാ​സ്​ വ​ന്ന വേ​ഗ​ത്തി​ൽ​ത​ന്നെ തി​രി​കെ​ പോ​യി എം.​എ​ൽ.​എയോ​ടും പൊ​ന്ന​പ്പ​നോ​ടും ഒ​പ്പം മ​ട​ങ്ങി​വ​ന്നു. വാ​ഹ​ന ത​ട​സ്സ​മു​ണ്ടാ​യ​പ്പോ​ൾ ചേ​ച്ചി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചുകാ​ണു​മെ​ന്ന് ക​രു​തി​യ​താ​യി പി​ന്നീ​ട് ദാ​സ്​ പ​റ​ഞ്ഞു.

രോ​ഗ​ഗ്ര​സ്​​തയാ​യ മ​ക​ളെ കാ​ണാ​നു​ള്ള അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ച്ചു​കൊ​ണ്ട് ഒ​രി​ക്ക​ൽ അ​ന​ന്ത​ര​വ​നാ​യ സ​ഹ​ദേ​വ​ൻ മ​റ​വ​ന്തു​രു​ത്തി​ലു​ള്ള കു​ടും​ബ​വീ​ടാ​യ കാ​യി​ക്കേ​രി​യി​ൽനി​ന്ന് എ​ന്നെ വി​ളി​ച്ചു. അ​യാ​ളോ​ട് ചോ​ദി​ച്ചി​ട്ട് തി​രി​കെ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. ഇ​ഷ്​​ട​പ്പെ​ട്ട വി​വാ​ഹ​ത്തി​ന്റെ പേ​രി​ൽ മ​ക​ളെ ബ​ഹി​ഷ്ക​രി​ച്ച​ത്, ദു​ര​ഭി​മാ​ന​ത്താ​ൽ നാ​ടു​വി​ട്ട​ത്, അ​ന്വേ​ഷി​ച്ചെ​ത്തി​യ മ​ക​ളെ​യും വ​ല്യ​മ്മ​യെ​യും ആ​ട്ടി​പ്പാ​യി​ച്ച​തെ​ല്ലാം മ​റ​ന്നാ​യി​രു​ന്നു ആ ​വി​ളി.

മ​ക​ൾ​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ നാ​ൾ മു​ത​ൽ അ​വ​ളെ ഒ​രു​നോ​ക്കു കാ​ണാ​നും തൊ​ട്ടു​ത​ലോ​ടാ​നു​മു​ള്ള അ​ച്ഛ​ന്റെ അ​ന്ത​ർ​ദാ​ഹ​മാ​യി​രു​ന്നു ആ ​വി​ളി. മ​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ കൂ​ട്ട​ത്തി​ൽ സ​ഹ​ദേ​വ​നു​ണ്ടാ​യി​ല്ല. ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഒ​രു ബാ​ല്യ​കാ​ല ഓ​ർ​മയാ​യി​രു​ന്നു ആ​ന​ന്ദ​ക്ക് സ​ഹ​ദേ​വ​ൻ. വൈ​ക്ക​ത്ത​ഷ്​​ട​മി​ക്ക് യാ​ദൃ​ച്ഛിക​മാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ സ​ഹ​ദേ​വ​ൻ ആ​ന​ന്ദ​യെ കാ​യി​ക്കേ​രി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊണ്ടു​ പോ​യി. അ​ന്ന് ഭ​ഗ​ത്തി​ന് നാ​ല് വ​യ​സ്സാ​യി​രു​ന്നു. ഭ​ഗ​ത്തി​നെ തോ​ളി​ലേ​റ്റി സ​ഹ​ദേ​വ​ന്റെ അ​നി​യ​ൻ ക​ന​ക​ൻ ആ​ന​ന്ദ​യു​ടെ വ​ര​വ് നാ​ട്ടി​ല​റി​യി​ച്ചു. മ​ക​ന്റെ മു​ഖ​ത്തെ പ്ര​സ​രി​പ്പി​ലൂ​ടെ ആ​ന​ന്ദ ത​ന്റെ ജീ​വി​തം കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​ഖ്യാ​നി​ച്ചു. കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മക​ൾ പു​തു​ക്കി ഞാ​റ്റു​വേ​ല​ക്ക് എ​ത്ത​ണ​മെ​ന്ന് സ​ഹ​ദേ​വ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ സ​മ്മ​തം മൂ​ളി.

ത​റ​വാ​ട്ടി​ൽ ന​ട​ക്കു​ന്ന തു​ള്ള​ലി​ന് ക​രി​പ്പല​ങ്ങാ​ട്ടെ​ത്തി വി​ളി​ച്ച സ​ഹ​ദേ​വ​ന്റെ ക്ഷ​ണം താ​ൽപ​ര്യ​മി​ല്ലെ​ങ്കി​ലും നി​ര​സി​ച്ചി​ല്ല. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും അ​ച്ഛ​ൻ സ​ഹ​ദേ​വ​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല. ആ​ന​ന്ദ​യെ ക്ഷ​ണി​ച്ചെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ​യും മ​ക്ക​ളും ബ​ഹി​ഷ്ക​രി​ച്ച ഇ​ട​വ​ട്ടം നി​ക​ത്തി​ത്ത​റ ര​ഘു​വി​ന്റെ വി​വാ​ഹ​ത്തി​ൽ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. ക​ണ്ണെ​ടു​ക്കാ​തെ ത​ന്നെ​യും മ​ക​ളെ​യും നോ​ക്കിനി​ൽ​ക്കു​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച് അ​ന്ന് അ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. മ​റ​വ​ന്തു​രു​ത്തി​ൽ അ​ച്ഛ​ന്റെ അ​മ്മാ​വ​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​ലും ആ​ന​ന്ദ​യെ ക്ഷ​ണി​ച്ച​തി​ന്റെ പേ​രി​ൽ വീ​ട്ടു​കാ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ അ​ച്ഛ​ൻ പ​ങ്കെ​ടു​ത്തു. അ​ന്ന് മ​ക​ളെ അ​ടു​ത്തു കാ​ണാ​നും മ​ന​സ്സു തു​റ​ക്കാ​നും മ​ധ്യ​സ്​​ഥ​നാ​യി അ​ച്ഛ​ൻ പ​റ​ഞ്ഞ​യ​ച്ച സ​ഹ​ദേ​വ​ന് വെ​റും ​ൈകയോ​ടെ മ​ട​ങ്ങേ​ണ്ടിവ​ന്നു. എ​ന്റെ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടി​ല്ല.

സ​ഹ​ദേ​വ​ൻ വി​ളി​ച്ച കാ​ര്യം അ​റി​യി​ച്ച​പ്പോ​ൾ എ​ന്തി​നെ​ന്ന മ​റു​ചോ​ദ്യ​ത്തോ​ടൊ​പ്പംത​ന്നെ ആ​രും കാ​ണേ​ണ്ടെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി അ​യാ​ൾ മു​ഖംതി​രി​ച്ചു. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. പി​ടി​വാ​ശി​യു​ടെ മ​ഞ്ഞു​തൂ​കി. അ​വ​ർ വ​ര​ട്ടെ​യെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ നി​ശ്ശബ്ദ​ത​യി​ലൂ​ടെ അ​തി​ന് അ​നു​മ​തി ന​ൽ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് നേ​രെ മൂ​ത്ത സ​ഹോ​ദ​ര​ന്റെ മൂ​ത്ത​മ​ക​ൻ നെ​ൽ​സ​ൺ ഒ​രു കൂ​ട്ടു​കാ​ര​നു​മൊ​ത്ത് ആ​ന​ന്ദ​യെ കാ​ണാ​ൻ ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ എ​ല്ലാ വി​ല​ക്കു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ത​ന്റെ പി​തൃ​സ​ഹോ​ദ​രി​യെ ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും നേ​രി​ൽ കാ​ണാ​ൻ.

ര​ണ്ടു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടും​ബ​ത്തി​ൽ ത​നി​ക്കെ​തി​രെ ജ്വ​ലി​ച്ചു​നി​ന്ന വെ​റു​പ്പും വി​ദ്വേ​ഷ​വും ചോ​ദ്യംചെ​യ്യാ​ൻ. അ​തി​നു​ള്ളി​ൽനി​ന്നു​ത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന പി​ൻ​ത​ല​മു​റ​ക്കാ​ര​നെ അ​യാ​ൾ ഹൃ​ദ​യ​ത്തോ​ടു​ ചേ​ർ​ത്തു, വി​ളി​ച്ച​രു​കി​ലി​രു​ത്തി. ചോ​ദി​ക്കാ​തെ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് കു​ടും​ബ​ത്തി​ൽ ന​ട​ത്തേ​ണ്ടി വ​ന്ന ക​ല​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് നെ​ൽ​സ​ൺ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം സം​ഘ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യും പു​ന​ർ​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് മാ​താ​പി​താ​ക്ക​ളും മ​ക​ളെ കാ​ണാ​നെ​ത്തി​യ​ത്. നെ​ൽ​സ​ന്റെ അ​മ്മ​യും അ​ന്ത​രി​ച്ച മൂ​ത്ത​മ​ക​ന്റെ ഭാ​ര്യ​യും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​പ്പോ​ഴും ഭൂ​ത​കാ​ല​ത്തി​ന്റെ ഭാ​ണ്ഡ​വും പേ​റി പു​ന​ർ​വി​ചാ​ര​മി​ല്ലാ​തെ ര​ണ്ടു​പേ​ർ ആ ​കു​ടും​ബ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​ന​ന്ദ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഹോ​മി​യോ ഡോ​ക്ട​ർ പു​ഷ്പ​വ​ല്ലി​യും പൊ​ലീ​സ്​ ഓ​ഫിസ​ർ പ്ര​സാ​ദും. ദു​ര​ഭി​മാ​ന​ത്തി​ന്റെ ആ​ൾ​രൂ​പ​ങ്ങ​ൾ. മ​ക​ളു​ടെ അ​ടു​ത്തെ​ത്തി​യ അ​ച്ഛ​ൻ വി​തു​മ്പു​ന്ന ഹൃ​ദ​യ​വു​മാ​യി അ​യാ​ളു​ടെ തോ​ളി​ൽ കൈയിട്ട് അ​രി​കി​ലി​രു​ന്നു. ധ​ന്വ​ന്ത​ര​ിയി​ൽ കാ​ത്തു​നി​ന്ന് ത​ങ്ങ​ളെ സ്വീ​ക​രി​ച്ച് അ​മ്മ​യു​ടെ കി​ട​ക്ക​ക്ക​രി​കിലെ​ത്തി​ച്ച പേ​ര​ക്കു​ട്ടി​യെ, ബു​ദ്ധ​യെ പി​ടി​ച്ചു​മ​ടി​യി​ലി​രു​ത്തി. കാ​ള​ക​ളും പോ​ത്തു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളു​മെ​ല്ലാ​മാ​യി നി​റ​ഞ്ഞു​നി​ന്ന ഒ​ര​ു ഉഴ​വുകാ​ര​ന്റെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞു. അ​മ്മ ആ​ത്മ​വേ​ദ​ന​യോ​ടെ അ​തെ​ല്ലാം നോ​ക്കി​യി​രു​ന്നു. മ​ക​ളു​ടെ ക​ട്ടി​ലി​ന​രി​കി​ലെ സ്റ്റൂ​ളി​ൽ നി​ല​ക്കാ​ത്ത ക​ണ്ണീ​രു​മാ​യി. ക​ര​യ​രു​തെ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ അ​മ്മ​യു​ടെ ശി​ര​സ്സി​ൽ ത​ട​വി. മ​ക​ളു​ടെ അ​രി​കി​ലേ​ക്ക് മൃ​ത്യു പ​തു​ക്കെ പ​തു​ക്കെ ക​ട​ന്നു​വ​രു​ന്ന​ത് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു അ​വ​രു​ടെ മ​ട​ക്ക​യാ​ത്ര.

ഒ​രു വേ​ന​ൽ​ക്കാ​ലംകൂ​ടി ക​ട​ന്നു​പോ​യി. അ​തി​ന്റെ വേ​വ​ലാ​തി​യി​ലാ​യി​രു​ന്നു ധ​ന്വ​ന്ത​രി​യി​ലെ ഓ​രോ ദി​വ​സ​വും. കാ​ല​വ​ർ​ഷം ക​ലി​തു​ള്ളി​യെ​ത്തി. ആശുപത്രി​യി​ൽനി​ന്ന് ധ​ന്വ​ന്ത​രി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു ദി​വ​സം അ​യാ​ൾ വീ​ട്ടി​ൽ പോ​കാ​നൊ​രു​ങ്ങി. ക​രി​പ്പ​ല​ങ്ങാ​ടുനി​ന്ന് പ​തി​വാ​യി യാ​ത്രചെ​യ്യു​ന്ന ഷാ​ജി​യു​ടെ വ​ണ്ടി വി​ളി​ക്കാ​ൻ മ​ക​ളോ​ട് പ​റ​ഞ്ഞു. കാ​ൻ​സ​ർ ത​ന്റെ അ​വ​സാ​ന ജീ​വ​കോ​ശ​ത്തെ​യും കീ​ഴ​ട​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തു​പോ​ലെ ത​ന്നെ ഹൃ​ദ​യ​ത്തോ​ടെ ചേ​ർ​ത്ത​വ​രെ ഒ​രി​ക്ക​ൽകൂ​ടി നേ​രി​ൽ കാ​ണാ​ൻ. ത​നി​ക്ക് ജീ​വി​ത​മൊ​രു​ക്കി​യ എ​ല്ലാ​റ്റി​നോ​ടും വി​ട​പ​റ​യാ​ൻ. അ​ച്ഛ​നു​മ​മ്മ​യു​മെ​ല്ലാം എ​ല്ലാ​ക്കാ​ല​വും ജീ​വി​ച്ചി​രി​ക്കു​മോ എ​ന്ന് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് ചോ​ദി​ച്ചു. താ​ൻ ജീ​വി​ച്ച മ​ണ്ണി​നെ​ കു​റി​ച്ച് ഒ​രി​ക്ക​ൽ അ​യാ​ൾ മ​ക​ളോ​ട് പ​റ​ഞ്ഞ​ത് ഇ​തെ​ല്ലാം അ​ച്ഛന്റേ​താ​ണെ​ന്നാ​ണ്. ഞാ​ൻ മ​ന​സ്സാ ന​ൽ​കി​യ​തെ​ല്ലാം വാ​ക്കാ​ൽ തി​രി​കെ ന​ൽ​കി അ​യാ​ൾ അ​ന്ത്യ​യാ​ത്ര​ക്കുള്ള ഒ​രു​ക്ക​ത്തി​ലാ​യി.

ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ അ​യാ​ൾ​ക്ക് വീ​ട്ടി​ൽ ത​ങ്ങാ​നാ​കി​ല്ല. ശ​രീ​രം മ​ന​സ്സിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽനി​ന്നും തെ​ന്നി​മാ​റി. മ​ഴ​ക്കും മ​ഞ്ഞി​നും ത​ണു​പ്പി​നും കു​ളി​ർ​കാ​റ്റി​നു​മെ​ല്ലാം മ​ര​ണ​ത്തി​ന്റെ ഗ​ന്ധ​മാ​യി. എ​ന്നി​ട്ടും ആശു​​പ​ത്രി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച മൂ​ന്നാം ​നാ​ൾ അ​യാ​ൾ നി​ല​പാ​ട് മാ​റ്റി. എ​ല്ലാം സ​ഹി​ച്ച് ഒ​രു ദി​വ​സംകൂ​ടി വീ​ട്ടി​ൽ ത​ങ്ങാ​ൻ. സ്​​പ​ർ​ശംപോ​ലും താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത അ​യാ​ൾ അ​സാ​ധ്യ​മാ​യ ഒ​റ്റ​ക്ക് മാ​റി​ക്കി​ട​ന്നു. നൊ​മ്പ​ര​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്ത് അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഞാ​ൻ ചു​രു​ണ്ടു​കൂ​ടി. വീ​ട്ടു​വി​ട്ടി​റ​ങ്ങാ​ൻ അ​യാ​ൾ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ല്ലാം മാ​റി​മ​റി​ഞ്ഞി​ട്ടും മ​റ്റു​ള്ള​വ​ർ​ക്കു മു​ന്നി​ൽ പു​ഞ്ചി​രി​ക്കാ​ൻ നോ​ക്കി. ഒ​രു മു​ഖം മാ​ത്ര​മാ​ണ് അ​യാ​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ പോ​യ​ത്. ത​ന്നെ കൈ​പി​ടി​ച്ച് സ്വീ​ക​രി​ച്ച് കു​ടും​ബ​ത്തി​ൽ ഒ​രം​ഗ​മാ​ക്കി​യ അ​മ്മ​യു​ടെ മു​ന്നി​ൽ. അ​മ്മ​യു​ടെ മു​ന്നി​ൽ അ​യാ​ൾ വി​ങ്ങി​പ്പൊ​ട്ടി. അ​പൂ​ർ​വ​മാ​യി മാ​ത്രം ക​ര​ഞ്ഞു​ക​ണ്ടി​ട്ടു​ള്ള അ​മ്മ​യു​ടെ ക​ണ്ണു​ക​ളും നി​റ​ഞ്ഞു. മ​ട​ങ്ങി​വ​രു​മെ​ന്ന് പ​റ​യാ​തെ അ​യാ​ൾ അ​മ്മ​യോ​ട് യാ​ത്ര​പ​റ​ഞ്ഞു, നാ​ടി​നോ​ടും.

മ​ര​ണ​ത്തി​ന്റെ ആ​ശ്ലേ​ഷ​ത്തി​ലാ​യ​പ്പോ​ൾ എ​ന്നി​ൽനി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​കു​ന്ന​തു​പോ​ലെ തോ​ന്നി. എ​ന്നി​ൽനി​ന്ന് മാ​ത്ര​മ​ല്ല, എ​ല്ലാ​റ്റി​ൽ നി​ന്നും അ​യാ​ൾ അ​ക​ന്നു​പോ​യി. ആ​ഗ്ര​ഹ​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. എ​ന്റെ ഉ​ത്ക​ണ്ഠ​ക​ളി​ലും വേ​വ​ലാ​തി​ക​ളി​ലും രൂ​പ​ത്തി​ലും വേ​ഷ​ത്തി​ലു​മെ​ല്ലാം ഭ്രാ​ന്തി​ന്റെ നി​ഴ​ൽ ക​ണ്ടു. വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ത​ന്റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​വാ​നു​ള്ള ശ്ര​മ​ത്തെ വെ​റു​ത്തു. അ​വ​സാ​ന​മാ​യി ഡോ​ക്ട​ർ​ കു​റി​ച്ച ടാ​ബ്​​ല​റ്റി​ൽ ഡോ​ക്ട​റും ഞാ​നും ത​മ്മി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തെ ത​വ​ണ ആ ​ടാ​ബ്​​ല​റ്റ് ക​ഴി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ എ​ന്റെ ഹൃ​ദ​യം വി​റ​ച്ചു.

അ​യാ​ളാ​ണ് ശ​രി​യെ​ന്ന് മ​ന​സ്സ്​ മ​ന്ത്രി​ച്ചു. ഇ​നി എ​ന്തി​നാ​ണ് ചി​കി​ത്സ എ​ന്ന ചോ​ദ്യം എ​ന്നി​ലു​യ​ർ​ന്നു. അ​യാ​ളു​ടെ വേ​ദ​ന​ക​ളു​ടെ ശ​മ​നം മ​ര​ണ​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ഞാ​നു​മെ​ത്തി. എ​ല്ലാ​റ്റി​നും വേ​ഗ​ത​കൂ​ടി. ജീ​വ​ന്റെ നി​ല​നി​ൽ​പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലാ​യി. മ​ര​ണ​മെ​ത്തി എ​ന്ന് അ​റി​ഞ്ഞ​തു​പോ​ലെ ഭ​ഗ​ത്തി​നെ​യും താ​ടി​യെ​യും കു​ട്ട​പ്പ​നെ​യും വി​ളി​ച്ചു​വ​രു​ത്താ​ൻ 2007 ജൂ​ലൈ 27ന് ​രാ​വി​ലെ അ​യാ​ൾ ബു​ദ്ധ​യോ​ട് പ​റ​ഞ്ഞു. വേ​ഗ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ണാ​നാ​വി​ല്ലെ​ന്ന് താ​ടി​യെ അ​റി​യി​ക്കാ​ൻ വീ​ണ്ടും പ​റ​ഞ്ഞു. ഒ​ന്ന​ര​ മ​ണി​യാ​യി. അ​ന്ത്യ​ശ്വാ​സ​ത്തി​നാ​യി ഇ​ടം​വ​ലം തി​രി​ഞ്ഞ് പി​ടി​യു​ന്ന നേ​രം അ​യാ​ളു​ടെ നെ​റ്റി​യി​ൽ ചും​ബി​ച്ച് ക​വി​ളു​ക​ളി​ൽ ത​ട​വി. സ​ന്തോ​ഷ​ത്തോ​ടെ മ​രി​ക്കാ​ൻ പ​റ​ഞ്ഞു. മ​ക്ക​ളു​ടെ നേ​രെ​തി​രി​ഞ്ഞ​യാ​ൾ നി​ശ്ച​ല​യാ​യി. എ​ന്റെ പ്ര​ണ​യ​സൂ​ര്യ​ൻ അ​സ്​​ത​മി​ച്ചു. ഇ​ത്ര​പെ​ട്ടെ​ന്ന് അ​മ്മ വേ​ർ​പി​രി​യു​മെ​ന്ന് അ​റി​യാ​തെ സ്​​തം​ഭി​ച്ചു​നി​ന്ന മ​ക​നോ​ട് പ​റ​ഞ്ഞു, ഒ​രു യാ​ഥാ​ർ​ഥ്യം സ്​​തം​ഭി​ച്ചി​രി​ക്കു​ന്നു.

യു​ദ്ധം ക​ഴി​ഞ്ഞു. ഇ​നി മ​ട​ക്ക​മാ​ണ്. മ​ല​മു​ക​ളി​ലേ​ക്ക്. ത​ന്നെ സ്വീ​ക​രി​ച്ച് ആ​ദ​രി​ച്ച ഗോ​ത്ര​സ​മൂ​ഹ​ത്തി​ലേ​ക്ക്. ത​ന്റെ സ്വ​പ​്ന​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന മ​ണ്ണി​ലേ​ക്ക്. ദു​ര​ന്ത​കാ​ല​ത്ത് അ​യാ​ളോ​ടൊ​പ്പം സ​ഞ്ച​രി​ച്ച​വ​രെ, സം​വ​ര​ണ​ക​വ​ച​മൊ​രു​ക്കി​യ​വ​രെ, അ​യാ​ളെ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​രെ എ​ല്ലാ​വ​രെ​യും വി​വ​ര​മ​റി​യി​ച്ചു. ധ​ന്വ​ന്ത​രി​യി​ലെ ജീ​വ​ന​ക്കാ​ർ അ​ന്ത്യ​യാ​ത്ര​ക്കുള്ള വാ​ഹ​ന​മൊ​രു​ക്കി. ത​ന്നി​ഷ്​​ട​ത്തോ​ടെ ജീ​വി​ച്ച ഒ​രാ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വാ​ഹ​ന​ത്തി​ലി​രു​ന്ന് ആ​ലോ​ചി​ച്ചു.

ഏ​തെ​ങ്കി​ലും ആ​ചാ​ര​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല ആ ​ജീ​വി​തം. നി​ല​വി​ള​ക്ക് ക​ത്തി​ക്കാ​നൊ​രു​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ളെ ഞാ​ൻ വി​ല​ക്കി. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ വേ​ണ്ടെ​ന്നു​​െവ​ച്ച കാ​ര്യ​ങ്ങ​ൾ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​നും വേ​ണ്ടെ​ന്നുവെക്കാ​മെ​ന്ന് പ​റ​ഞ്ഞു. മ​ര​ണ​മ​റി​യി​ച്ചു​പോ​കു​മ്പോ​ൾ മ​ദ്യ​പി​ച്ചാ​രും വ​ര​രു​തെ​ന്ന് പ്ര​ത്യേ​കം പ​റ​യാ​ൻ പ​റ​ഞ്ഞു. മ​ദ്യം വി​ല​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു അ​യാ​ൾ​ക്ക് വീ​ട്. ക​ണ്ണീ​രും തേ​ങ്ങ​ലു​ക​ളും നി​റ​ഞ്ഞ ഒ​രു സ​ന്ധ്യ​യാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. ക​ര​ഞ്ഞാ​ൽ മ​രി​ച്ച​വ​ർ തി​രി​ച്ചു​വ​രു​മോ എ​ന്ന അ​ച്ഛ​ന്റെ വാ​ക്കു​ക​ൾ ഇ​ട​ക്കിട​ക്ക് മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​ന്നു. നി​ശ്ച​ല​മാ​യ മു​ഖ​ത്തേ​ക്കു നോ​ക്കി ആ ​രാ​ത്രി ഞാ​ൻ അ​യാ​ളു​ടെ കാ​ൽ​ക്ക​ൽ ഇ​രു​ന്നു. ത​ല​ക്ക​ൽ അ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. മ​ര​ണ​ത്തി​നു​കൊ​ണ്ടു​പോ​കാ​ൻ താ​നു​ണ്ടാ​യി​രു​ന്ന​ല്ലോ എ​ന്ന ധ​ർ​മ​സ​ങ്ക​ട​വു​മാ​യി.

ക​ർ​ക്ക​ട​മാ​സ​ത്തി​ലെ പെ​രു​മ​ഴ അ​തി​ന്റെ തി​മി​ർ​പ്പി​ൽനി​ന്ന് വി​ട്ടു​നി​ന്നു. അ​യാ​ളെ കു​ളി​പ്പി​ച്ച് പു​തു​വ​സ്​​ത്ര​ങ്ങ​ൾ അ​ണി​യി​ച്ച് അ​ന്ത്യ​യാ​ത്ര​ക്ക് ഒ​രു​ക്ക​ണം. ഞാ​ൻത​ന്നെ​യാ​ണ് അ​ത് ചെ​യ്യേ​ണ്ട​ത് എ​ന്ന് ക​രു​തി. മ​ക​ളെ​യും കൂ​ട്ടി. ബ​ന്ധു​മി​ത്രാ​ദി​ക​ളി​ൽ ചി​ല​ർ അ​തി​ന് ത​യാ​റാ​യെ​ങ്കി​ലും ത​ട​സ്സം പ​റ​ഞ്ഞു. ഇ​ട​ക്കെ​ത്തി​യ ജെ​സി​യെ മാ​ത്രം ഒ​ഴി​വാ​ക്കി​യി​ല്ല. മു​റ്റ​ത്തൊ​രു​ക്കി​യ പ​ന്ത​ലി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ക്ലി​ന്റനെ​ന്ന വ​ള​ർ​ത്തു​നാ​യ അ​യാ​ൾ​ക്കു ചു​റ്റും ക​ര​ഞ്ഞു​കൊ​ണ്ട് ന​ട​ക്കു​ന്ന​ത് ക​ണ്ടു. നി​ശ്ശബ്ദ​രാ​യ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽനി​ന്ന് നാ​ലു​വ​യ​സ്സു​കാ​രി​യാ​യ അ​നി​യ​ന്റെ മ​ക​ൾ അ​ഖി​ല പ​റ​യു​ന്ന​ത് കേ​ട്ടു, ‘‘ന​ല്ല അ​മ്മ​യാ​യി​രു​ന്നു, ചാ​ക​ണ്ടാ​യി​രു​ന്നു. ച​ത്തു​പോ​യി​ല്ലേ.’’ മു​തി​ർ​ന്ന സാ​മൂ​ഹികപ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​നാ​നേ​താ​വുമായ കു​ഞ്ഞു​ പ​ഴ​ന്താ​റ്റി​ൽ ആ​ന​ന്ദ​യു​ടെ അ​കാ​ല​നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ധ​ന്യ​മാ​യ ആ ​ജീ​വി​ത​ത്തെ ഓ​ർ​മി​ച്ചു.

തെ​ക്കേ​പ​റ​മ്പി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന മു​ത്ത​ശ്ശി​പ്ലാ​വു​ക​ൾ​ക്കി​ട​യി​ലെ ചാ​വ​ർ​കോ​ലി​ൽ മു​ൻ​ത​ല​മു​റ​ക​ളു​ടെ ശ​വ​മാ​ട​ങ്ങ​ൾ​ക്ക​രി​കെ അ​യാ​ൾ​ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി. കാ​ട്ടു​ത​ടി​ക​ൾ​കൊ​ണ്ട് ത​ന്റെ മൃ​ത​ദേ​ഹ​ത്തി​ൽ മ​ണ്ണു​വെ​ട്ടി​യി​ട​രു​തെ​ന്ന് ക​ളി​യാ​യി​ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഓ​ർ​ത്ത്, പെ​ട്ടി​യി​ലാ​ക്കി​യ മൃ​ത​ദേ​ഹം മ​റ്റൊ​രു​പെ​ട്ടി​പോ​ലെ കു​ഴി​ക്കു​ള്ളി​ൽ മു​ത്ത​ശ്ശി​പ്ലാ​വു​ക​ളു​ടെ ത​ണ​ലി​ൽ നി​ർ​മി​ച്ച ഒ​ര​റക്കുള്ളി​ൽ സം​സ്​​ക​രി​ച്ചു. മ​ര​ണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ഗോ​ത്ര​വ്യാ​ഖ്യാ​നം തി​രു​ത്തി. മ​ന്ത്ര​വാ​ദി​യും മ​ന്ത്ര​ങ്ങ​ളു​മി​ല്ലാ​ത്ത ശ​വ​സം​സ്​​കാ​രം. പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളു​മെ​ല്ലാം തെ​റ്റി​ച്ച് മ​റ്റൊ​രു മാ​തൃ​ക​യാ​യി. ക​രി​പ്പ​ല​ങ്ങാ​ട് സി​റ്റി​യി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മു​മ്പൊ​രി​ക്ക​ലും ഇ​വി​ടെ ഇ​ത്ത​ര​മൊ​രു​ യോ​ഗം ന​ട​ന്നി​ട്ടി​ല്ല. ത​ന്റെ ഇ​ഷ്​​ട​ത്തി​ന​നു​സ​രി​ച്ച് ജീ​വി​ച്ച ഒ​രാ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ശ​വ​സം​സ്​​കാ​രം. അ​താ​യി​രു​ന്നു അ​യാ​ളു​ടെ സ​ന്തോ​ഷം.

കെ. ​വേ​ണു​വും ഡോ. ​രാ​ജ​ൻ ബാ​ബു​വും അ​ഡ്വ. അ​നി​ല ജോ​ർ​ജും വി.ടി. രാ​ജ​പ്പ​നും അ​ഡ്വ. ടി.​ഡി. എ​ൽ​ദോ​യും പ്ര​സം​ഗി​ച്ചു. പ്ര​സം​ഗി​ച്ച​വ​രെ​ല്ലാം അ​യാ​ളു​ടെ ജീ​വി​ത​രീ​തി​യെ പ്ര​ശം​സി​ച്ചു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. എ​ല്ലാ​ ത​ര​ത്തി​ലു​ള്ള മേ​ൽ​ക്കോ​യ്മ​ക​ളെ​യും അ​യാ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വാ​ത​ന്ത്ര്യ​വും നീ​തി​യും തു​ല്യ​മാ​യി പ​ങ്കി​ടു​ന്ന​തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടു. ത​ന്റെ വീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു കു​ടും​ബ​നി​ർ​മി​തി​ക്കാ​യി ക്ഷ​ണി​ച്ചു. അ​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​നും ആ​ത്മാ​ഭി​മാ​ന​ബോ​ധ​ത്തി​നു​മു​ള്ള അം​ഗീ​ക​ാര​മാ​യി​രു​ന്നു ഈ ​യോ​ഗം. അ​യാ​ൾ സ്​​നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്ക് തി​രി​കെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഒ​രു​പ​ഹാ​രം.

അ​നി​വാ​ര്യ​മാ​യ​താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല. എ​ന്തൊ​രാ​ത്മ​വേ​ദ​ന​യാ​യി​രു​ന്നു. ഇ​രു​ൾ​പ​ട​രു​ന്ന​തു​പോ​ലെ അ​യാ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള​ല്ലാ​തെ മ​ന​സ്സി​ൽ മ​റ്റൊ​ന്നു​മി​ല്ലാ​താ​യി. ചി​ല​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. എ​ല്ലാ​വ​രും മ​ട​ങ്ങി​യി​ട്ടും മ​ട​ങ്ങാ​ത്ത​വ​ർ​ക്കി​ട​യി​ൽ അ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ വി​ജ​യ​നു​മു​ണ്ടാ​യി​രു​ന്നു. ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി. അ​ന്ന് ഞ​ങ്ങ​ളൊ​ന്നി​ച്ചാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്. സം​സാ​ര​മെ​ല്ലാം അ​യാ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. അ​ന്ത്യ​നി​ദ്ര​കൊ​ള്ളു​ന്ന സ്​​ഥ​ലം വ്യ​ത്യ​സ്​​ത​മാ​ക്ക​ണ​മെ​ന്ന് തോ​ന്നി. വെ​ളു​പ്പി​ന് ഉ​റ​ക്ക​മു​ണ​ർ​ന്നു​കി​ട​ന്ന മ​ക്ക​ളെ നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ഇ​ക്കാ​ര്യ​മ​റി​യി​ച്ചു.

ഒ​രു​മി​ച്ചു​കു​രു​ത്തൊ​രു ജീ​വി​ത​ത്തി​ൽ ഒ​റ്റ​ക്കാ​യി. അ​യാ​ളു​ടെ വ​സ്​​ത്ര​ങ്ങ​ളെ​ല്ലാം അ​ല​ക്കി​മ​ട​ക്കി അ​ല​മാ​ര​യി​ൽ ​െവ​ച്ചു. എ​ന്തി​നെ​ന്ന് ചോ​ദി​ച്ചി​ല്ല. മ​ക്ക​ൾ​ക്ക് കൂ​ട്ടാ​യി അ​ച്ഛ​നാ​യും അ​മ്മ​യാ​യും അ​വ​രോ​ടൊ​പ്പം ന​ട​ക്ക​ണം. അ​മ്മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന തോ​ന്ന​ലി​ലേ​ക്ക് അ​വ​ർ വ​ഴു​തി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കാ​ട്ട​ണം. അ​മ്മ വേ​ർ​പെ​ട്ട ആ​ഘാ​തം വി​ട്ടു​മാ​റു​ന്ന​തി​നു​മു​മ്പ് ഭ​ഗ​ത്ത് ചോ​ദി​ച്ചു; ന​മു​ക്ക് പോ​ക​ണ്ടേ? അ​വ​ർ​ക്ക് മ​ട​ങ്ങാ​ൻ സ​മ​യ​മാ​യി. വീ​ട് അ​ന്യ​മാ​കു​ക​യാ​ണ്. വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​യി മാ​റു​ന്നു. മ​നു​ഷ്യ​സ്​​പ​ർ​ശ​മാ​യി​രു​ന്നു അ​തി​ന്റെ നി​ല​നി​ൽ​പ്. മു​ൻ​ത​ല​മു​റ​യു​ടെ ഉ​ണ​ർ​വിന്റെ അ​ട​യാ​ള​മാ​യി​രു​ന്നു അ​ത്. അ​യാ​ളു​ടെ കൈ​യൊ​പ്പു​കൂ​ടി​യു​ള്ള ആ ​വീ​ടി​നോ​ട് എ​ത്ര​മാ​ത്രം നീ​തി​പു​ല​ർ​ത്താ​നാ​വു​മെ​ന്ന് അ​റി​യി​ല്ല. മ​ക്ക​ളോ​ടൊ​പ്പം ഞാ​നും ഇ​റ​ങ്ങി.

ഒ​റ്റ​ക്ക് വീ​ട്ടി​ൽ താ​മ​സി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​സും കു​ട്ടാ​യി സ​ഖാ​വും അ​ന്നാ​ണ് പി​രി​ഞ്ഞ​ത്. അ​തി​ര​മ്പു​ഴ​ക്കാ​ര​നാ​യ കു​ട്ടാ​യി സ​ഖാ​വ് ഏ​റ്റു​മാ​നൂ​ർ​ വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങ് ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​കൂ​റ്റ് പോ​ക്ക​റ്റി​ൽ ​െവ​ച്ചു​പോ​യ 3000 രൂ​പ​യു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ​െവ​ച്ച് 1000 രൂ​പ ഭ​ഗ​ത്തി​നെ ഏ​ൽ​പി​ച്ചു. ബു​ദ്ധ​യോ​ടൊ​പ്പം കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ​യും ജെസിയു​ടെ​യും വീ​ട്ടി​ലേ​ക്ക് ബ​സ്​ ക​യ​റി. ര​ണ്ട് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ഈ ​വീ​ട്. സ്​​നേ​ഹ​വും ആ​ദ​ര​വും ഇ​ഴു​കി​ച്ചേ​ർ​ന്ന രാ​ഷ്ട്രീ​യ കു​ടും​ബ​ ബ​ന്ധം. കു​ഞ്ഞു​മോ​നും ജെ​സി​ക്കും ഞാ​ൻ സ​ഖാ​വാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്റെ മ​ക്ക​ളെപ്പോ​ലെ അ​വ​രു​ടെ മ​ക്ക​ൾ​ക്ക് ഞാ​ൻ അ​ച്ചാ​യി ആ​യി​രു​ന്നു.

അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന​ മു​ന്ന​ണി​യു​ടെ​യും ദ​ലി​ത് ഐ​ക്യ​സ​മ​ിതി​യു​ടെ​യും നി​ര​വ​ധി മീ​റ്റിങ്ങു​ക​ൾ ന​ട​ന്ന വീ​ട്. മ​നു​സ്​​മൃ​തി കേ​സി​ന്റെ വി​ചാ​ര​ണ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന​പ്പോ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യ​ത് ഈ ​വീ​ട്ടി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ തീ​രാ​ദുഃ​ഖ​ത്തി​ന്റെ കാ​ല​ത്ത് ഈ ​വീ​ട് താ​ങ്ങാ​യി. ബു​ദ്ധ അ​വി​ടെനി​ന്ന് ക്ലാ​സി​ൽ പോ​കാ​ൻ തു​ട​ങ്ങി. ജെ​സി അ​മ്മ​യെ​പ്പോ​ലെ ബു​ദ്ധ​യോ​ട് പെ​രു​മാ​റി. മ​ന​സ്സിന്റെ സ്വാ​സ്​​ഥ്യ​ത്തി​നാ​യി വാ​യ​ന​യി​ൽ അ​ഭ​യംതേ​ടി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ​പോ​യി. മു​പ്പ​താം​നാ​ൾ വീ​ട്ടി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ​യോ​ഗ​ത്തി​നു​മു​മ്പ്, മു​മ്പേ ന​ട​ന്നു​പോ​യ​വ​രു​ടെ ഓ​ർ​മക​ളാ​യി ‘ചി​ത​റി​ക്കി​ട​ക്കു​ന്ന വൃ​ക്ഷ​ല​താ​ദി​ക​ളു​ടെ പൂ​ർ​വ​രൂ​പ​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ’ ശി​ല​ക​ളോ​ടൊ​പ്പം അ​യാ​ളു​ടെ അ​ന്ത്യ​വി​ശ്ര​മ​സ്​​ഥ​ല​ത്ത് മാ​ർ​ബി​ൾ പ​തി​ച്ചൊ​രു കു​ടീ​രം നി​ർ​മി​ച്ചു. അ​തി​ൽ അ​യാ​ളു​ടെ പേ​രും ജ​ന​ന​വും മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. ഗോ​ത്ര​സ​ഞ്ചാ​ര​വീ​ഥി​യി​ൽ നി​ർ​ജീ​വ​മാ​യ ശി​ല​ക​ളാ​യി​ത്തീ​ർ​ന്ന പൂ​ർ​വി​ക​ർ​ക്ക​രി​കെ ഒ​രാ​ൾമാ​ത്രം സ്വ​യം സം​സാ​രി​ച്ചു.

 

ജീ​വി​ത​സ​ഖി​യു​ടെ രോ​ഗ​ഗ്ര​സ്​​തമാ​യ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ഞ​ങ്ങ​ളെ സ​ർ​വാ​ത്മ​നാ സ​ഹാ​യി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത ആ​ത്മബ​ന്ധ​ങ്ങ​ൾ​ക്ക് ന​ന്ദിപ​റ​യാ​ൻ 2007 സെ​പ്റ്റം​ബ​ർ 2ന് ​വീ​ട്ടി​ൽ അ​നു​സ്​​മ​ര​ണ​യോ​ഗം ന​ട​ന്നു. കു​ഞ്ഞ് പ​ഴ​ന്താ​റ്റി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഈ ​യോ​ഗം ഉ​ദ്ഘാ​ട​നംചെ​യ്ത് കെ.കെ. കൊ​ച്ച് പ​റ​ഞ്ഞ​ത്, ‘സ​ലിം​കു​മാ​റി​ന്റെ നി​ഴ​ലാ​യി​രു​ന്നി​ല്ല ആ​ന​ന്ദ​വ​ല്ലി​യെ​ന്നും, സ്വ​ന്തം ക​ർ​തൃ​ത്വ​ത്തി​ൽ വി​ശ്വ​സി​ച്ച വ്യ​ക്തിത്വ​മാ​യി​രു​ന്നു’​വെ​ന്നു​മാ​ണ്. വ്യ​ത്യ​സ്​​ത​മാ​യ ആ ​ജീ​വി​ത​ത്തി​ന് അ​ർ​ഹ​മാ​യ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യി​രു​ന്നു അ​ത്. കെ.എം. കു​ഞ്ഞു​മോ​ൻ, ജോ​സ്​ ഇ​ളം​ദേ​ശം, വി. ​ഡി. ജോ​സ്, സി.എ​സ്. ജോ​ർ​ജ്, വി. ​ഡി. രാ​ജ​പ്പ​ൻ, എ​ൻ.കെ. ​വി​ജ​യ​ൻ, സി.ബി. ര​മ​ണ​ൻ, ടി.​ഡി. എ​ൽ​ദോ, പി.ആ​ർ. സു​രേ​ഷ് കുമാ​ർ, പി.ഐ. അ​പ്പു, പി.വി. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ടി​യ​ന്തരാ​വ​സ്​​ഥ​കാ​ല​ത്തെ ജ​യി​ൽവാ​സ​ത്തി​നു​ശേ​ഷം തി​രി​കെ​യെ​ത്തി വി​പ്ല​വ​സ്വ​പ്ന​ങ്ങ​ളു​മാ​യി ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ഒ​രു ന​ക്സ​ലൈ​റ്റി​നോ​ടൊ​പ്പം ജീ​വി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യും അ​തി​ന് ത​ട​സ്സംനി​ൽ​ക്കു​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വേ​ണ്ടെ​ന്ന് വെക്കുക​യും ചെ​യ്യു​ന്ന സാ​ഹ​സി​ക​മാ​യൊ​രു ഭാ​വ​വു​മാ​യാണ് ആ​ന​ന്ദ​വ​ല്ലി എ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. സ്​​നേ​ഹ​വും ആ​ദ​ര​വും വി​ശ്വാ​സ​വും ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ളി​ലെ സാ​ത്മീ​ക​ര​വു​മ​ല്ലാ​തെ മ​റ്റൊ​ന്നും കൈ​മു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഷ്​​ട​പ്പാ​ടു​ക​ളി​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു.

കൃ​ഷി​യി​ട​ത്തി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. മ​നു​സ്​​മൃ​തി ചു​ട്ടെ​രി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​ന്ന പൊ​ലീ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ കൈ​ക്കുഞ്ഞു​മാ​യി സ​മ​ര​ഭൂ​മി​യി​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു. ഒ​രു കേ​ന്ദ്ര​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കു​മ്പോ​ൾ ത​ന്റെ ഇ​ഷ്​​ടാ​നി​ഷ്​​ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​തി​നെ ച​ലി​പ്പി​ക്കു​ക​യും ഒ​പ്പം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന യു​ക്തി കു​ടും​ബ​ബ​ന്ധ​ത്തി​ൽ, അ​യാ​ൾ വ​ള​ർ​ത്തി​യെ​ടു​ത്ത രീ​തി​യാ​യി​രു​ന്നു. അ​ത് എ​ന്നും ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന എ​ന്റെ ഓ​ർ​മ ഞാ​ൻ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​​െവ​ച്ചു. വ​റ്റാ​ത്ത മി​ഴി​നീ​രും വി​ങ്ങു​ന്ന ഹൃ​ദ​യവുമാ​യി ഞാ​ൻ ഏ​ക​നാ​യി. അ​പ്പോ​ഴും എ​ന്നി​ൽനി​ന്ന് അ​ക​ന്നു​പോ​യ പാ​തി​യു​ടെ വ്യ​ഥ പ്ര​ണ​യ​മാ​യി എ​ന്നോ​ടൊ​പ്പം സ​ഞ്ച​രി​ച്ചു.

(തു​ട​രും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.