കൊച്ചിനോടുള്ള വിമർശനം

ദലിത് പ്രസ്ഥാനത്തിനുള്ളിൽ എന്നും ശക്തമായ ആശയ വിയോജിപ്പും ഭിന്നതകളും നിലനിന്നിരുന്നു. കെ.കെ. കൊച്ചുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ നിലപാടിനോടുള്ള വിമർശനവും എഴുതുന്നു. ദ​ലി​ത് ഐ​ക്യ​സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 1999 ന​വം​ബ​ർ 10ന് ​എ.​എ​ൻ.​എം പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​സ്​​താ​വ​ന​യി​ൽനി​ന്ന് ‘ഇ​ത​ര സ​മു​ദാ​യ​ങ്ങ​ൾ ഹ​ർ​ഷോ​ന്മാ​ദ​ത്തോ​ടെ അ​ടു​ത്ത നൂ​റ്റാ​ണ്ടി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ദ​ലി​ത​ർ ഏ​റക്കു​റെ നി​സ്വ​രും ഹ​താ​ശ​​രു​മാ​യി​ട്ടാ​ണ് അ​തി​നൊ​രു​ങ്ങു​ന്ന​ത്’ എ​ന്ന ഭാ​ഗം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ‘ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​ന...

ദലിത് പ്രസ്ഥാനത്തിനുള്ളിൽ എന്നും ശക്തമായ ആശയ വിയോജിപ്പും ഭിന്നതകളും നിലനിന്നിരുന്നു. കെ.കെ. കൊച്ചുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ നിലപാടിനോടുള്ള വിമർശനവും എഴുതുന്നു.

ദ​ലി​ത് ഐ​ക്യ​സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 1999 ന​വം​ബ​ർ 10ന് ​എ.​എ​ൻ.​എം പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​സ്​​താ​വ​ന​യി​ൽനി​ന്ന് ‘ഇ​ത​ര സ​മു​ദാ​യ​ങ്ങ​ൾ ഹ​ർ​ഷോ​ന്മാ​ദ​ത്തോ​ടെ അ​ടു​ത്ത നൂ​റ്റാ​ണ്ടി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ ദ​ലി​ത​ർ ഏ​റക്കു​റെ നി​സ്വ​രും ഹ​താ​ശ​​രു​മാ​യി​ട്ടാ​ണ് അ​തി​നൊ​രു​ങ്ങു​ന്ന​ത്’ എ​ന്ന ഭാ​ഗം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ‘ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​ന ദ​ശ​ക​ങ്ങ​ളി​ൽ രൂ​പംകൊ​ണ്ട ദ​ലി​ത് ഉ​ദ്ബു​ദ്ധ​ത​യെ നൂ​റ്റാ​ണ്ടി​ന്റെ ക​ണ​ക്കെ​ടു​പ്പു​കാ​ർ അ​വ​ഗ​ണി​ക്കു​ന്നു’​വെ​ന്ന വാ​ദ​മു​യ​ർ​ത്തി കൊ​ച്ച് ചോ​ദ്യം ചെ​യ്തു.

‘ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​ന ദ​ശ​ക​ത്തി​ലു​ണ്ടാ​യ ദ​ലി​ത് ഉ​ദ്ബു​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പു​തി​യൊ​രു സാ​മു​ദാ​യി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടുവ​രാ​നും ത​ന​താ​യൊ​രു ജ്ഞാന​സി​ദ്ധാ​ന്തം ആ​വി​ഷ്ക​രി​ക്കാ​നും’ ഇ​ട​യാ​യെ​ന്ന് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ‘ദ​ലി​ത​രു​ടെ ച​രി​ത്രാ​നു​ഭ​വ​ങ്ങ​ളൊ​ന്നും ത​നി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും ത​ന്നെപ്പോ​ലൊ​രു അ​യ്യ​ൻകാ​ളി​ക്കേ അ​വ​രെ മോ​ചി​പ്പി​ക്കാ​നാ​വൂ’​വെ​ന്നും വി​ശ്വ​സി​ച്ചു​കൊ​ണ്ട് ഒ​രു ജ്ഞാന​സി​ദ്ധാ​ന്ത​ത്തി​ന്റെ​യും പി​ൻ​ബ​ല​മി​ല്ലാ​തെ ക​ർ​മ​നി​ര​ത​നാ​യി​രി​ക്കു​ന്ന സ​ലിം​കു​മാ​ർ ഔ​ദ്യോ​ഗി​ക ച​രി​ത്ര​കാ​ര​ന്മാ​രോ​ടൊ​പ്പം ആ​രെ​യൊ​ക്കെ​യാ​ണോ നി​ഴ​ലി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് അ​വ​രി​ൽനി​ന്നാ​യി​രി​ക്കും 21ാം നൂ​റ്റാ​ണ്ടി​ലെ ദ​ലി​ത് മു​ന്നേ​റ്റം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്’ കൊ​ച്ച് നി​രീ​ക്ഷി​ച്ചു.

ഇ​ത്ത​ര​മൊ​രു നി​രീ​ക്ഷ​ണ​ത്തി​ന്റെ ആ​മു​ഖ​മാ​യി ദ​ലി​ത് മ​ണ്ഡ​ല​ത്തി​ന്റെ എ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൊ​ച്ച് ഇ​ങ്ങ​നെ വി​ല​യി​രു​ത്തി. ‘സ​മ​ഗ്ര​വും ഏ​കീ​കൃ​ത​വു​മാ​യ ഒ​രു പ്ര​സ്​​ഥാ​നം ഉ​ണ്ടാ​ക്കാ​ൻ ആ​ത്മ​നി​ഷ്ഠ ജ്ഞാന​ത്തെ അ​ടി​സ്​​ഥാ​ന​മാ​ക്കു​ക എ​ന്ന രീ​തി​യാ​ണ് ക​ല്ല​റ സു​കു​മാ​ര​ൻ മു​ത​ൽ സ​ലിം​കു​മാ​ർ വ​രെ​യു​ള്ള​വ​ർ സ്വീ​ക​രി​ച്ച​ത്. ഇ​തി​നാ​യി ക​ല്ല​റ സു​കു​മാ​ര​നി​ൽനി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി ഇ​ത​ര സം​ഘ​ട​ന​ക​ളെ അ​വ​ഗ​ണി​ക്കു​ക, ജ്ഞാനാ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ നേ​രെ മു​ഖംതി​രി​ക്കു​ക, സം​ഘ​ട​ന​ക​ളെ വ്യ​ക്ത്യാ​ധി​ഷ്ഠി​ത​മാ​ക്കു​ക എ​ന്നി​ങ്ങ​നെ ഒ​രു രീ​തി​ശാ​സ്​​ത്രം സ​ലിം​ കു​മാ​റി​ന്റെ സം​ഭാ​വ​ന​യാ​യി ദ​ലി​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം രീ​തി​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾത​ന്നെ ഒ​രു ജ്ഞാന​സി​ദ്ധാ​ന്തം ആ​വി​ഷ്ക​രി​ച്ച് അ​തി​ന്റെ പി​ന്തു​ണ​യോ​ടെ ദ​ലി​ത് പ്ര​സ്​​ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന അ​ടി​സ്​​ഥാ​ന​ത്തി​നെ​യാ​ണ് ദ​ലി​ത് സ​മു​ദാ​യരൂ​പവത്ക​ര​ണം, രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം, സൗ​ന്ദ​ര്യ​ശാ​സ്​​ത്രാ​ന്വേ​ഷ​ണം എ​ന്നീ ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്ര ചി​ന്ത​ക​ളെ സ​മീ​പി​ക്കേ​ണ്ട​ത്’.

എ​ന്നാ​ൽ, ര​സ​ക​ര​മാ​യൊ​രു കാ​ര്യം എ​ന്താ​ണ് ഈ ജ്ഞാ​ന​സി​ദ്ധാ​ന്തം എ​ന്ന് സൂ​ചി​പ്പി​ക്കാ​ൻപോ​ലും കൊ​ച്ചി​ന് ഈ ​ലേ​ഖ​ന​ത്തി​ൽ ക​ഴി​ഞ്ഞി​ല്ല. ദ​ലി​ത് നി​ർ​വ​ച​നംപോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​യി​രു​ന്നു അ​വ​രു​ടെ മോ​ച​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വെക്കു​ന്ന പ്ര​ത്യ​യ​ശാ​സ്​​ത്ര നി​ല​പാ​ട്. നി​ർ​ണാ​യ​ക​മാ​യ പ്ര​ശ്നം ദ​ലി​താ​നു​ഭ​വ​ങ്ങ​ളോ​ടു​ള്ള കൊ​ച്ചി​ന്റെ സ​മീ​പ​ന​മാ​യി​രു​ന്നു. ന​വോ​ത്ഥാ​ന​ സം​വ​ര​ണ​മ​ട​ക്ക​മു​ള്ള പ​രി​ര​ക്ഷ​ക​ളും അ​തി​ന്റെ ഗു​ണ​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന അ​വ​സ്​​ഥ​യു​മെ​ല്ലാം യാ​ഥാ​ർ​ഥ്യമാ​യി​രി​ക്കു​മ്പോ​ൾ​ത​ന്നെ, കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക-​രാ​ഷ്ട്രീ​യ ബ​ല​ത​ന്ത്ര​ത്തി​നു​ള്ളി​ൽ ഇ​ത​ര​സ​മു​ദാ​യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ദ​ലി​ത​ർ നേ​രി​ടു​ന്ന പി​ന്നാ​ക്കാ​വ​സ്​​ഥ​യാ​യി​രു​ന്നു എ​ന്റെ അ​ന്വേ​ഷ​ണ​ വി​ഷ​യം. സം​വ​ര​ണംത​ന്നെ​യും ഒ​രു പ​രി​മി​തി​യാ​യി​രു​ന്നു. ദ​ലി​ത വിജ്ഞാ​ന​ത്തി​ന്റെ മ​ണ്ഡ​ലം ഇ​താ​യി​രു​ന്നു.

സ്​​ഥൂ​ല​വും സൂ​ക്ഷ്മ​വു​മാ​യ നി​ര​വ​ധി മാ​ന​ങ്ങ​ൾ അ​തി​നു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​വും ഉ​ദ്യോ​ഗ​വും അ​ധി​കാ​ര​വും മാ​ത്ര​മ​ല്ല, ഭൂ​വു​ട​മ​സ്​​ഥ​ത​യും വാ​ണി​ജ്യ​വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളും ആ​ധു​നി​ക​ ശാ​സ്​​ത്ര​സാ​ങ്കേ​തി​ക നേ​ട്ട​ങ്ങ​ളും ദ​ലി​ത് അ​ദ​ലി​ത് ബ​ന്ധ​ങ്ങ​ളും ദ​ലി​ത​ർ​ക്കി​ട​യി​ലെ ബ​ന്ധ​ങ്ങ​ൾ​പോ​ലും ഈ ​പ്ര​ശ്ന​മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ഒ​രാ​യി​രം ചോ​ദ്യ​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഇ​വി​ടെ ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ടി​യി​രു​ന്ന​ത്. അ​വ​യി​ലേ​റെ​യും അ​ദൃ​ശ്യ​മാ​യി​രു​ന്നു. സ്വ​ന്തം ന്യൂ​ന​ത​ക​ൾ തി​രി​ച്ച​റി​യാ​നാ​കാ​ത്ത ഒ​രു സ​മൂ​ഹ​ത്തി​ന് എ​ങ്ങ​നെ​യാ​ണ് മു​ന്നേ​റാ​നാ​വു​ക.

ഒ​രു സ​മൂ​ഹ​ത്തി​നു​മാ​ത്ര​മ​ല്ല, രാ​ഷ്ട്ര​ത്തി​നും ഇ​ത് ബാ​ധ​ക​മാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ ശാ​ക്തീ​ക​ര​ണ​വും ഇ​ങ്ങ​നെ മാ​ത്ര​മേ സാ​ധ്യമാ​കൂ. സൃ​ഷ്​​ടി​പ​ര​മാ​യി വി​മ​ർ​ശ​ന​മാ​ണ് ഇ​തി​നു​ള്ള മാ​ർ​ഗം. ഇ​ത​ര​സ​മു​ദാ​യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ദ​ലി​ത​ർ പു​റ​കി​ലാ​ണെ​ന്ന് പ​റ​ഞ്ഞതാ​ണ് കൊ​ച്ചി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. എ​ന്നാ​ൽ, തൊ​ണ്ണൂ​റു​ക​ളി​ലെ ദ​ലി​ത് ഉ​ദ്ബു​ദ്ധ​ത​യെ​യും മു​ന്നേ​റ്റ​ത്തെ​യും ഐ​ക്യ​സ​മി​തി ന​യ​പ്ര​ഖ്യാ​പ​ന​രേ​ഖ​യു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​ണ്ട്. അ​വ സ​മാ​ഹ​രി​ക്ക​പ്പെ​ടു​ക​യോ ഏ​കീ​ക​രി​ക്ക​പ്പെ​ട്ടൊ​രു മു​ന്നേ​റ്റ​ത്തി​ന് ഇ​ട​യാ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്തു​ന്നു. ഈ ​മു​ന്നേ​റ്റ​ത്തി​ന്റെ സാ​മു​ദാ​യി​ക-​രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തെ നി​ർ​ണ​യി​ച്ച​തും കൊ​ച്ച് ശ്ര​ദ്ധി​ച്ചി​ല്ല.

പ​ക​രം അ​ദ്ദേ​ഹം ‘സ​മ​ഗ്ര​വും ഏ​കീ​കൃ​ത​വു​മാ​യൊ​രു പ്ര​സ്​​ഥാ​ന​മു​ണ്ടാ​ക്കാ​ൻ ക​ല്ല​റ സു​കു​മാ​ര​ൻ മു​ത​ൽ സ​ലിം​കു​മാ​ർ വ​രെ​യു​ള്ള​വ​ർ സ്വീ​ക​രി​ച്ച​ത് ആ​ത്മ​നി​ഷ്ഠാ​ന​ത്തെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യൊ​രു സ​മീ​പ​ന​മാ​യി​രു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്താ​ണ് കേ​ര​ള​ത്തി​ലെ വ​സ്​​തു​നി​ഷ്ഠ സാ​ഹ​ച​ര്യ​മെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് താ​ൻ ഇ​ത്ത​ര​മൊ​രു വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​തെ​ന്നോ കൊ​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ന​വോ​ത്ഥാ​ന​കാ​ലം ത​ക​ർ​ത്തെ​റി​ഞ്ഞ വ​ർ​ണ/​ജാ​തി വ്യ​വ​സ്​​ഥ​യു​ടെ തു​ട​ർ​ച്ച​യി​ലാ​യി​രു​ന്നു ക​ല്ല​റ സു​കു​മാ​ര​നെപ്പോ​ലു​ള്ള​വ​ർ ദ​ലി​ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദ​ലി​ത​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും മൂ​ർ​ത്ത​മാ​യ സാ​മൂ​ഹിക യാ​ഥാ​ർഥ്യം ഇ​താ​യി​രു​ന്നു.

കേ​ര​ള ഹ​രി​ജ​ൻ ഫെ​ഡ​റേ​ഷ​നും ഇ​ന്ത്യ​ൻ ദ​ലി​ത് ഫെ​ഡ​റേ​ഷ​നുംപോ​ലെ ക​ല്ല​റ സു​കു​മാ​ര​ൻ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​സ്​​ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാമൂഹിക/​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളു​മെ​ല്ലാം ഈ ​മൂ​ർ​ത്ത യാ​ഥാ​ർഥ്യ​ത്തെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഇ​തേ വ​സ്​​തു​നി​ഷ്ഠ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ തി​രി​ച്ച​റി​വാ​ണ് കേ​ര​ളംപോ​ലെ രാ​ഷ്ട്രീ​യ​വ​ത്കൃ​ത​വും പ്ര​ത്യ​യ​ശാ​സ്​​ത്ര​വ​ത്കൃ​ത​വു​മാ​യൊ​രു സ​മൂ​ഹ​ത്തി​ൽ എ​ന്നെ​പ്പോ​ലൊ​രാ​ൾ​ക്കും ദ​ലി​ത് പ്ര​ത്യ​യ​ശാ​സ്​​ത്ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ആ​ത്മവി​ശ്വാ​സ​മു​ണ്ടാ​ക്കി​യ​ത്. ബ്രാ​ഹ്മണി​സംപോ​ലു​ള്ള മ​താത്മ​ക പ്ര​ത്യ​യ​ശാ​സ്​​ത്ര​ങ്ങ​ളോ​ടും ഗാ​ന്ധി​യ​ൻ/​മാ​ർ​ക്സി​യ​ൻ ചി​ന്താ​പ​ദ്ധ​തി​ക​ളോ​ടു​മെ​ല്ലാം ക​ല​ഹി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു പ്ര​ത്യ​യ​ശാ​സ്​​ത്രാ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​യ​ത്. ത​ന​താ​യൊ​രു വിമാ​ന​മ​ണ്ഡ​ല​ത്തി​ന്റെ സൃ​ഷ്​​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൾ​ക്കാ​ഴ്ച അ​തി​ലു​ണ്ടാ​യി​രു​ന്നു.

ദ​ലി​ത് സ​മു​ദാ​യ രാ​ഷ്ട്രീ​യ​മെ​ന്ന​ത് ഇ​ത്ത​ര​മൊ​രു പ്ര​ത്യ​യ​ശാ​സ്​​ത്ര സ​മീ​പ​ന​മാ​യി​രു​ന്നു. അ​തി​ലൂ​ടെ ദ​ലി​ത​ർ​ക്ക് ഒ​ന്നി​ക്കാ​നും മു​ന്നോ​ട്ടു​പോ​കാ​നും ക​ഴി​യു​മെ​ന്ന് വി​ഭാ​വ​ന​ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഐ.​ഡി.​പി, എ​ഫ്.​ഡി.​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി​യ കൊ​ച്ച് ദ​ലി​ത് ഐ​ക്യ​ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​നി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത് ജാ​തിവ്യ​വ​സ്​​ഥ​യും ദ​ലി​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്റെ സാ​മൂ​ഹിക​ രാ​ഷ്ട്രീ​യ വീ​ക്ഷ​ണ​മോ, ജ​നാ​ധി​പ​ത്യ​ പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു​ള്ള ത​ന്റെ സ​മീ​പ​ന​മോ ഒ​രി​ക്ക​ലും ച​ർ​ച്ചക്ക് വി​ധേ​യ​മാ​ക്കാ​നാ​യി​ല്ല എ​ന്നാ​ണ്. ഈ ​അ​വ​സ്​​ഥ മ​റി​ക​ട​ക്ക​ാ​ൻ ഇ​പ്പോ​ൾ കൊ​ച്ചി​നാ​യി​ല്ല. (ക​ല്ല​റ സു​കു​മാ​ര​നെ​യും എ​ന്നെ​യും കു​റി​ച്ച് കൊ​ച്ച് ന​ട​ത്തി​യ വി​ല​യി​രു​ത്ത​ൽ അ​ദ്ദേ​ഹ​ത്തി​നു​ത​ന്നെ​യാ​യി​രു​ന്നു ഏ​റെ അ​നു​യോ​ജ്യ​മെ​ന്നാ​ണ് ഇ​തി​ന​ർഥം.)

ക​ല്ല​റ സു​കു​മാ​ര​നി​ൽനി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി ഇ​ത​ര​ സം​ഘ​ട​ന​ക​ളെ അ​വ​ഗ​ണി​ക്കു​ക, ജ്ഞാനാന്വേ​ഷ​ണ​ങ്ങ​ളു​ടെ നേ​രെ മു​ഖം തി​രി​ക്കു​ക, സം​ഘ​ട​ന​ക​ളെ വ്യ​ക്ത്യാ​ധി​ഷ്ഠി​ത​മാ​ക്കു​ക എ​ന്നി​ങ്ങ​നെ ഒ​രു രീ​തി​ശാ​സ്​​ത്രം സ​ലിം​കു​മാ​റി​ന്റെ സം​ഭാ​വ​ന​യാ​യി ദ​ലി​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന കൊ​ച്ചി​ന്റെ വി​ല​യി​രു​ത്ത​ലും സ​ത്യ​സ​ന്ധ​വും സ​ദു​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യ​തു​മാ​യി​രു​ന്നി​ല്ല. ഇ​തി​ന് ഉപോദ്ബ​ലക​മാ​യി ഒ​രു വ​സ്​​തു​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നി​ല്ല. ദ​ലി​ത് സാ​മൂ​ഹിക​ജീ​വി​ത​ത്തി​ൽ ശ​രി​യെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത​ല്ലാ​തെ സ്വ​യം അ​പ്ര​മാ​ദി​ത്വം ക​ൽപിക്കാ​നോ ആ​രെ​യെ​ങ്കി​ലും അ​ക​റ്റി​നി​ർ​ത്താ​നോ ആ​രി​ൽനി​ന്നെ​ങ്കി​ലും അ​ക​ന്നു​നി​ൽ​ക്കാ​നോ ശ്ര​മി​ച്ചി​ല്ല.

’98ൽ ​തൊ​ടു​പു​ഴ​യി​ൽ കെ.​പി.​എം.​എ​സിന്റെ ​ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​മ്പോ​ൾ ആ​ശം​സ​യ​ർ​പ്പി​ക്കാ​നാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട എ​നി​ക്ക് വേ​ദി നി​ഷേ​ധി​ച്ചും സ​ദസ്സി​ന്റെ മു​ന്നി​ലി​രു​ത്തി അ​പ​മാ​നി​ച്ച​തു​പോ​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. കെ.​ടി. ദാ​മോ​ദ​ര​നെ​യും എ​സ്. ശ​ശാ​ങ്ക​നെ​യും പോ​ലു​ള്ള നേ​താ​ക്ക​ളാ​യി​രു​ന്നു വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് വെ​ച്ചു​കാ​ണു​മ്പോ​ൾ കു​ശ​ലം പ​റ​ഞ്ഞു​പി​രി​യു​ന്ന ബ​ന്ധം​പോ​ലും അ​ന്ന് കെ.​പി.​എം.​എ​സ് വ​ർ​ക്കിങ് പ്ര​സി​ഡന്റാ​യി​രു​ന്ന കെ. ​ടി. ദാ​മോ​ദ​ര​ന് പു​ല​ർ​ത്താ​നാ​യി​ല്ല. വ്യ​ത്യ​സ്​​ത ജീ​വി​വ​ർ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന സ​ഹ​ജീ​വ​നം പോ​ലും സാ​ധ്യ​മാ​കാ​നാ​വാ​ത്ത ദ​ലി​താ​വ​സ്​​ഥ.

ജാ​തി​ദ​ത്ത​മാ​യി ല​ഭി​ച്ച പെ​രു​മാ​റ്റരീ​തി​യാ​യി​രു​ന്നു ഇ​ത്. എ​ന്നെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച കെ.​പി.​എം.​എ​സ്. ജി​ല്ല നേ​താ​വ് മ​ണി​യെ​ന്ന മാ​ണി പാ​ണം​കു​ന്നേ​ൽ എ​ന്റെ ബാ​ല്യ​കാ​ല സ​ഹ​പാ​ഠി​യാ​യി​രു​ന്നു. സം​ഭ​വി​ച്ച​തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യ മാ​ണി​യോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ഞാ​ൻ പ​റ​ഞ്ഞ​ത് ‘ഇ​താ​ണ് ന​മ്മു​ടെ നേ​തൃ​ത്വ​മെ​ന്നും ന​മ്മു​ടെ നേ​താ​ക്ക​ൾ​ക്കു മാ​ത്ര​മേ ഇ​ങ്ങ​നെ പെ​രു​മാ​റാ​നാ​കു​വെ​ന്നും അ​വ​ർ ആ​ശ​യ​ങ്ങ​ളെ​യാ​ണ് ഭ​യ​പ്പെ​ട്ടി​രു​ന്ന​ത്’ എ​ന്നു​മാ​ണ്. ഈ ​ഭ​യം എ​ന്നെ ഒ​രി​ക്ക​ലും ബാ​ധി​ച്ചി​രു​ന്നി​ല്ല. കാ​ര​ണം ഏ​തെ​ങ്കി​ലു​മൊ​രു ജാ​തി​യോ​ടോ ജാ​തി​ക​ളോ​ടോ ആ​യി​രു​ന്നി​ല്ല ഞാ​ൻ സം​വ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. കേ​ര​ളീ​യ സ​മൂ​ഹ​ത്തോ​ടാ​യി​രു​ന്നു, ദ​ലി​ത​രോ​ടാ​യി​രു​ന്നു.

ത​ന്മൂ​ലം ദ​ലി​ത​ർ​ക്കി​ട​യി​ലെ ഏ​തെ​ങ്കി​ലു​മൊ​രു സം​ഘ​ട​ന​യെ​യോ വ്യ​ക്തി​യെ​യോ അ​ക​റ്റി​നി​ർ​ത്തേ​ണ്ട ആ​വ​ശ്യം ഒ​രി​ക്ക​ലും എ​നി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​പ്പം മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി​യോ അ​ക​റ്റിനി​ർ​ത്തി​യോ സ​മൂ​ഹ​ത്തി​ൽനി​ന്ന് വ്യക്തി​ഗ​ത​മാ​യ എ​ന്തെ​ങ്കി​ലും നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. സം​ഘ​ട​നാ​ജീ​വി​ത​ത്തി​ൽ ആ​രെ​യും ക്ഷ​ണി​ക്കാ​നും ആ​രു​ടെ​യും ക്ഷ​ണ​വും സ്വീ​ക​രി​ക്കാ​നും ഇ​ട​യാ​ക്കി​യ​ത് ഈ ​ആ​ശ​യ​വ്യക്ത​ത​യും മ​നോ​ഭാ​വ​വു​മാ​യി​രു​ന്നു. സ​ക്രി​യ​മാ​യ ജീ​വി​തം മാ​ത്ര​മാ​യി​രു​ന്നു എ​ന്റെ സ്വ​പ്നം.

മ​ഹാ​ന്മാ​രു​ടെ ഉ​ദ്ധ​ര​ണി​ക​ൾ തി​ര​ക്കി​പോ​കു​ക​യോ ഉ​രു​വി​ടു​ക​യോ ചെ​യ്യാ​റി​ല്ലാ​യി​രു​ന്നു എ​ന്ന​ത് ഒ​രു വ​സ്​​തു​ത​യാ​യി​രു​ന്നു. എ​ന്നാ​ൽ, ജാ​തി​വി​രു​ദ്ധ​മാ​യ ഒ​രു ദി​ശാ​ബോ​ധ​ത്തി​ൽനി​ന്ന് കേ​ര​ള​ത്തി​ലെ സാ​മൂ​ഹിക രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് അ​തി​ൽ ഇ​ട​പെ​ടാ​നും ആ​ശ​യാ​വി​ഷ്കാ​ര​ങ്ങ​ൾ നി​ല​നി​ർ​ത്ത​ാ​നു​മാ​ണ് ശ്ര​മി​ച്ച​ത്. ദ​ലി​താ​നു​ഭ​വ​ങ്ങ​ൾ സൂ​ക്ഷ്മ​ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ ആ​കു​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ’90ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ദ​ലി​ത​രു​ടെ ആ​ത്മാഭി​മാ​ന​ത്തെ ഉ​ണ​ർ​ത്തു​ന്ന പ​രി​ര​ക്ഷാ​ഭാ​വ​ത്തെ വെ​റു​ക്കു​ക, പ​രാ​ശ്ര​യ ബോ​ധം വ​ലി​ച്ചെ​റി​യു​ക എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെക്കാ​ൻ ആ​വി​ല്ലാ​യി​രു​ന്നു.

വി​ധേ​യ​ത്വ​ബ​ന്ധ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന്റെ ആ​ത്മ​ചേ​ത​ന​യു​ടെ വീ​ണ്ടെ​ടു​ക്ക​ലാ​യി​രു​ന്നു അ​ത്. ‘ജ്ഞാനാ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് പു​ല​ർ​ത്തി​യി​രു​ന്ന ഈ ​പ്ര​തി​ബ​ദ്ധ​ത​യാ​ണ് ’94ൽ ‘​ദ​ലി​ത് അ​ന്വേ​ഷ​ണം: നി​ല​പാ​ടു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും’ എ​ന്ന കു​റി​പ്പ് ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ബ്രാഹ്മ​ണി​ക് ജ്ഞാന​വ്യ​വ​സ്​​ഥ​ക​ളും ഗാ​ന്ധി​യ​ൻ-​മാ​ർ​ക്സി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​ത്തി​യ ആ​ശ​യസ​മ​ര​ത്തി​ലൂ​ടെ​യാ​ണ് ദ​ലി​ത് ജ്ഞാനമ​ണ്ഡ​ല​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​താ​ക​ട്ടെ ഒ​രു ന​വ​നി​ർമി​തി​യാ​യി​രു​ന്നു. നി​ർമി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന പ്ര​തി​ഭാ​സം. അ​തി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ ത​മ്മി​ൽ ആ​രാ​ണ് കേ​മ​ൻ എ​ന്ന മ​ട്ടി​ലു​ള്ള കൊ​ച്ചി​ന്റെ സ​മീ​പ​നം ഖേ​ദ​ക​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത് സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു താ​നും.

 

 

വ്യ​ത്യ​സ്​​ത ചി​ന്താ​ധാ​ര​ക​ളു​ടെ സ്വാ​ധീ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന​വ​രാ​യി​രു​ന്നു ദ​ലി​ത് ആ​ശ​യനി​ർ​മി​തി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്കി​ട​യി​ൽ ആ​ശ​യ​സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​ശ​യ​പ​ര​മാ​യ എ​തി​ർ​പ്പു​ക​ൾ വ്യ​ക്ത്യാ​ധി​ഷ്ഠി​ത​മാ​കാ​തി​രി​ക്കാ​ൻ ബോ​ധ​പൂ​ർവ​മാ​യ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. വ്യ​ത്യ​സ്​​ത​മാ​യൊ​രാ​ശ​യ​ത്തോ​ടു​ള്ള എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടിവ​രു​മ്പോ​ൾ അ​തി​നെ പ്ര​തി​നി​ധാനംചെയ്യു​ന്ന വ്യ​ക്തി​ക​ൾ പ​രാ​മ​ർ​ശ വി​ധേ​യ​നാ​വു​ക സ്വാ​ഭാ​വി​ക​മാ​യി​രി​ക്കും. അ​പ്പോ​ഴെ​ല്ലാം ക​ർ​ശ​ന​മാ​യും പാ​ലി​ച്ചി​രു​ന്നൊ​രു തത്ത്വ​മു​ണ്ട്; ‘നേ​രി​ട്ടു​പ​റയാ​ൻ പ​റ്റാ​ത്തൊ​രു കാ​ര്യം മ​റ്റൊ​രാ​ളെ പ​റ്റി​യും പ​റയാ​ൻ പാ​ടി​ല്ലെ​ന്ന ത​ത്ത്വം’.

അ​തു​പോ​ലെ​ത​ന്നെ ബൗ​ദ്ധി​ക​രം​ഗ​ത്തും പ്രാ​യോ​ഗി​ക ​രം​ഗ​ത്തും ഉ​യ​ർ​ന്നു​വ​ന്ന ദ​ലി​ത് നേ​തൃ​ത്വ​നി​ര​യെ ചൂ​ണ്ടി​ക്കാ​ട്ടി, അ​വ​രെ നി​ഴ​ലി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ൽ എ​ന്നെ​യും ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ എ​ന്താ​യി​രു​ന്നു കൊ​ച്ചി​ന്റെ ഉ​ദ്ദേ​ശ്യ​മെ​ന്ന​ത് എ​ന്നെ അത്ഭുത​പ്പെ​ടു​ത്തി. സി.​കെ. ജാ​നു, എം. ​ഗീ​താ​ന​ന്ദ​ൻ, വി.​ഡി. രാ​ജ​പ്പ​ൻ, പി.എ​ൻ. സു​കു​മാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും സി. ​അ​യ്യ​പ്പ​ൻ, രാ​ഘ​വ​ൻ അ​ത്തോ​ളി, സ​ണ്ണി എം. ​ക​പി​ക്കാ​ട്, വി.സി. സാ​ലി, ടി.​എം. യേ​ശു​ദാ​സ​ൻ, സു​ന്ദ​ർ​മോ​ഹ​ൻ, പ്ര​ദീ​പ​ൻ പാ​മ്പ​രി​ക്കു​ന്ന്, രേ​ണു​കു​മാ​ർ, രേ​ഖാരാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ബൗ​ദ്ധി​കനി​ര​യെ​യും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​രെ​യെ​ല്ലാം ഔ​ദ്യോ​ഗി​ക ച​രി​ത്ര​കാ​ര​ന്മാ​രോ​ടൊ​പ്പം ഞാ​ൻ നി​ഴ​ലി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കൊ​ച്ച് പ​റ​യു​ന്ന​ത്. ഇ​വ​രി​ലേ​റെ​പ്പേ​രും കൊ​ച്ചി​ന്റെ മാ​ത്ര​മ​ല്ല, എ​ന്റെ​യും സൗ​ഹൃ​ദ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രാ​യി​രു​ന്നു.

വി.​ഡി. രാ​ജ​പ്പ​നും ഗീ​താ​ന​ന്ദ​നും എ​ന്റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ലെ സ​ഖാ​ക്ക​ളാ​യി​രു​ന്നു. വി.​ഡി. രാ​ജ​പ്പ​ൻ അ​ധഃ​സ്​​ഥി​ത ന​വോ​ത്ഥാ​ന മു​ന്ന​ണി​യി​ലും ഇ​പ്പോ​ൾ ദ​ലി​ത് ഐ​ക്യ​സ​മി​തി​യി​ലു​മു​ണ്ട്. ഗീ​താ​ന​ന്ദ​ൻ ഐ​ക്യ​സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ആ​ളാ​ണ്. സ​ണ്ണി എം. ​ക​പി​ക്കാ​ടും രാ​ഘ​വ​ൻ അ​ത്തോ​ളി​യും യേ​ശു​ദാ​സു​മെ​ല്ലാം ദ​ലി​ത് ഐ​ക്യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. കൊ​ച്ചി​നോ​ടൊ​പ്പം സീ​ഡി​യ​ൻ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​എ​ൻ. സു​കു​മാ​ര​നോ​ടും എ​നി​ക്ക് ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു.

സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​രി​ക്ക​ൽ എ​റ​ണാ​കു​ളം നാ​യ​ര​മ്പ​ല​ത്തു​ള്ള വി.എ​ൻ. സു​കു​മാ​ര​ന്റെ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​ദ്ദേ​ഹം കൊ​ച്ചി​നെ വി​ശേ​ഷി​പ്പി​ച്ച​ത് ‘പ്രാ​കൃ​ത​ൻ’ എ​ന്നാ​യി​രു​ന്നു. കൊ​ച്ചേ​ട്ട​ൻ എ​ന്ന സാ​ഹോ​ദ​ര്യ​പൂ​ർവ​മാ​യ സം​ബോ​ധ​ന​യു​ടെ സ്​​ഥാ​ന​ത്ത് പ്രാ​കൃ​ത​ൻ ക​ട​ന്നു​വ​ന്ന​പ്പോ​ൾ എ​നി​ക്ക് ദുഃ​ഖം തോ​ന്നി. കു​റെ​ക്കാ​ലം അ​വ​ർ ഒ​ന്നി​ച്ച് സാ​മൂഹിക രാ​ഷ്ട്രീ​യ ജീ​വി​തം ന​യി​ച്ച​വ​രാ​ണ്. ’95ൽ ​സു​കു​മാ​ര​ന്റെ ഭാ​ര്യ സ​ര​ള​യെ ഞാ​റ​ക്ക​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്​​ഥാ​നാ​ർഥി​യാ​ക്കി നി​ർ​ത്തി അ​വ​ർ തെര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. പി​ന്നീ​ടാ​ണ് അ​ക​ന്ന​ത്. എ​ത്ര അ​ക​ല​ത്തെ​ക്കാ​ണ് ബ​ന്ധ​ങ്ങ​ൾ മു​റി​ച്ചെ​റി​യ​പ്പെ​ട്ട​ത്. അ​തും ദ​ലി​ത​ർ​ക്കി​ട​യി​ലെ ഉ​ദ്ബു​ദ്ധ​രാ​യ സാ​മൂ​ഹിക ​പ്ര​വ​ർ​ത്ത​ക​ർ. പു​ന​ർചി​ന്ത​ക​ളോ സ​മ​വാ​യ സാ​ധ്യ​ത​ക​ളോ ഇ​ല്ലാ​ത്ത ബ​ന്ധ​ങ്ങ​ൾ. സു​കു​മാ​രന്റേ​താ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഞാ​ൻ ഈ ​പ്ര​സ്​​താ​വ​ന​യോ​ട് യോ​ജി​ച്ചി​ട്ടി​ല്ല. കൂ​ടെ​യു​ള്ള​പ്പോ​ൾ നി​ങ്ങ​ൾ പ​റ​യു​ന്ന കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് ശ്ര​മി​ച്ചി​ല്ലെ​ന്ന് സ​ന്ദേ​ഹം ഉ​ന്ന​യി​ച്ചു.

വ​ടാ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യും നി​യ​മ വി​ദ്യാ​ർഥി​നി​യു​മാ​യ ഉ​ഷ​യെ അ​ടു​ത്ത് നി​ർ​ത്തി, അ​വ​സ​രം കാ​ത്തി​രു​ന്ന​വ​രെ പോ​ലെ അ​ന്ന് സ​ര​ള എ​ന്നോ​ട് ചോ​ദി​ച്ചു. ‘ഉ​ഷ​യും കൊ​ച്ചേ​ട്ട​നും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ൽ ആ​ണെ​ന്ന് സ​ഖാ​വ് പ​റ​ഞ്ഞോ?’ മു​മ്പ് എ​ങ്ങും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ഒ​ര​നു​ഭ​വം. കൊ​ച്ച് ത​ന്നെ​യാ​ണ് ഇ​ത് പ​റ​ഞ്ഞ​തെ​ന്നും പ്ര​ഫ. ടി.ജെ. യേ​ശു​ദാ​സി​നോ​ട് ഞാ​ൻ പ​റ​ഞ്ഞ കാ​ര്യം മ​റ്റാ​രി​ലൂ​ടെ​യോ കൊ​ച്ച് അ​റി​ഞ്ഞ​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ മ​ന​സ്സ് മ​ന്ത്രി​ച്ചു: ‘എ​ന്തി​നാ​ണ് കൊ​ച്ചി​ങ്ങ​നെ പ​റ​ഞ്ഞ​ത്.’

ന​ക്സലൈ​റ്റ് പ്ര​സ്​​ഥാ​ന​ത്തി​ലേ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​വ​രു​ക​യും ആ​രം​ഭ​ത്തി​ൽ ത​ന്നെ വ​ഴിപി​രി​യു​ക​യും ചെ​യ്ത ഒ​രു രാ​ഷ്ട്രീ​യ ബ​ന്ധ​മാ​യി​രു​ന്നു കൊ​ച്ചും ഞാ​നും ത​മ്മി​ലു​ള്ള​ത്. ക​മ്യൂ​ണി​സ്റ്റ് ലീ​ഗ് അ​ട​ക്ക​മു​ള്ള കൊ​ച്ചി​ന്റെ ചി​ല രാ​ഷ്ട്രീ​യ സ​ങ്കൽപ​ങ്ങ​ൾ എ​ന്നെ അ​റി​യി​ക്കു​മാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ അ​റി​ഞ്ഞി​രു​ന്നു. ദ​ലി​ത് മ​ണ്ഡ​ല​ത്തി​ലെ എ​ന്റെ അ​ന്വേ​ഷ​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങു​മ്പോ​ൾ കൊ​ച്ച് സീ​ഡി​യ​ൻ സ​ർ​വിസ്​ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നി​ക്കാ​വു​ന്ന മ​ന​സ്സു​മാ​യി​ട്ട​ല്ല ഞ​ങ്ങ​ൾ നീ​ങ്ങി​യ​ത്. എ​ന്നാ​ല​ത് വ്യക്തി​ബ​ന്ധ​ങ്ങ​ളെ മു​റി​ച്ചു​ക​ള​ഞ്ഞു​മി​ല്ല. സ​ർവി​സി​ലു​ള്ള കൊ​ച്ചി​നെ ​തേ​ടി പ​ല​യി​ട​ത്തും ഞാ​ൻ എ​ത്തി​യി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച് പി​രി​യും; ചി​ല​പ്പോ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ ​സം​വാ​ദ​ങ്ങ​ളു​മു​ണ്ടാ​കും. സാ​മൂ​ഹിക-​രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, കു​ടും​ബ കാ​ര്യ​ങ്ങ​ൾ വ​രെ അ​തി​ലു​ണ്ടാ​കും. ഒ​രി​ക്ക​ൽ നാ​യ​ര​മ്പ​ല​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സ്​യാ​ത്ര​യി​ലു​ട​നീ​ളം സം​സാ​രി​ച്ച​ത് കൊ​ച്ചി​ന്റെ കു​ടും​ബകാ​ര്യ​മാ​യി​രു​ന്നു.

കൂ​ട്ടി​യി​ണ​ക്കാ​നാ​വാ​ത്ത വ​ണ്ണം അ​ക​ന്നു​പോ​യ കൊ​ച്ചും ഭാ​ര്യ ഓ​മ​ന​യും ത​മ്മി​ലു​ള്ള പ്ര​ശ്നം. ഈ ​വ്യ​ക്തിബ​ന്ധ​ത്തി​ന് ക്ഷ​തം ഏ​ൽ​ക്കു​ന്ന​താ​യി​രു​ന്നു സ​ര​ള​യി​ൽ നി​ന്ന് കൊ​ച്ചു പ​റ​ഞ്ഞ​താ​യി ഞാ​ൻ അ​റി​ഞ്ഞ പ​രാ​മ​ർ​ശം. കൊ​ച്ചും ഞാ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തോ​ടൊ​പ്പം സ്​​ത്രീ-പു​രു​ഷ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​ടും​ബ​ബ​ന്ധ​ങ്ങ​ളെക്കു​റി​ച്ചും എ​ല്ലാ​മു​ള്ള ദീ​ർ​ഘ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം കൊ​ച്ച് നു​ണ പ​റ​ഞ്ഞ​താ​ണെ​ന്നും കൊ​ച്ചി​നോ​ട് നേ​രി​ൽ ചോ​ദി​ച്ച് വി​വ​രം അ​റി​യി​ക്കാം എ​ന്നും അ​വ​ർ​ക്ക് വാ​ക്കു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. ഈ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സു​കു​മാ​ര​ന്റെ പ്രാ​കൃ​ത​ൻ പ്ര​യോ​ഗം.

ഇ​തി​നു​ശേ​ഷം കൊ​ച്ചി​നെ ക​ണ്ട​ത് എ​റ​ണാ​കു​ള​ത്ത് കൊ​ച്ചി​ൻ ടൂ​റി​സ്റ്റ് ഹോ​മി​ൽ എ​ഫ്.​ഡി.​പി സം​ഘ​ടി​പ്പി​ച്ച ഒ​രു യോ​ഗ​ത്തി​ൽ വെ​ച്ചാ​ണ്. യോ​ഗാ​ന​ന്ത​രം ഒ​രു മേ​ശക്ക് ചു​റ്റും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ. എ​ഫ്.​ഡി.​പി​യി​ൽ കൊ​ച്ചി​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും എ​ന്റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യ തോ​മ​സ്​ മാ​ത്യു​വി​ന്റെ​യും ഡോ. ​സു​ഗ​ത​ന്റെ​യും ജോ​ൺ ജോ​സ​ഫി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഞാ​ൻ ഈ ​കാ​ര്യം കൊ​ച്ചി​നോ​ട് ചോ​ദി​ച്ചു. ഒ​രു ഭാ​രം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തു​പോ​ലെ നി​സ്സാ​ര​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​ത​ല​ത്തി​ൽ അ​ദൃ​ശ്യ​മാ​യി നി​ൽ​ക്കു​ന്ന വി​ശ്വാ​സ്യ​ത​യു​ടെ ച​ര​ടു​ക​ളി​ലാ​ണ് കൊ​ച്ചു കൈ​വെ​ച്ച​ത്.

എ​ഫ്.​ഡി.​പി രൂ​പവത്ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ആ​ലോ​ച​ന​ക​ളി​ൽ, നേ​തൃ​ത്വ​നി​ര​യി​ൽ ദ​ലി​ത് സാ​ന്നിധ്യ​ത്തി​നാ​യി എ​ന്നെ സ​മീ​പി​ച്ച തോ​മ​സ്​ മാ​ത്യു​വി​നോ​ട് എ​ന്നെ ഒ​ഴി​വാ​ക്കി കൊ​ച്ചി​നെ​പ്പോ​ലെ ചി​ല​രെ കാ​ണാ​നാ​യി​രു​ന്നു ഞാ​ൻ പ​റ​ഞ്ഞ​ത്. നി​ഷേ​ധ​ത്തി​നോ ത​ർ​ക്ക​ത്തി​നോ കൊ​ച്ച് നി​ന്നി​ല്ല. ‘കൊ​ച്ച് നു​ണപ​റ​ഞ്ഞ​താ​ണെ​ന്ന്’ ഞാ​ൻ പ​റ​ഞ്ഞു. ഇ​ത്ര​യേ എ​നി​ക്ക് വേ​ണ്ടി​യി​രു​ന്നു​ള്ളൂ. ഉ​ഷ​യും സ​ര​ള​യും ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നു ഇ​ത്. അ​പ്പോ​ഴും ആ ​ചോ​ദ്യം നി​ല​നി​ന്നു. എ​ന്തി​നാ​ണ് എ​ന്നെ ഇ​ടക്കു നി​ർ​ത്തി കൊ​ച്ച് ഇ​ത്ത​ര​മൊ​രു നു​ണ പ​റ​ഞ്ഞ​ത്.

ദ​ലി​ത് ഏ​കോ​പ​ന സ​മി​തി​യു​ടെ പേ​രി​ൽ ’94ൽ ​കെ.കെ. ​കൊ​ച്ച് എ​ഴു​തി ല​ഘു​ലേ​ഖ​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച സ​മു​ദാ​യ​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു രേ​ഖ​യു​ടെ ആ​മു​ഖ​ത്തി​ൽ ഒ​രു സ​മ​ർ​പ്പ​ണംപോ​ലെ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു ഉ​ഷ. ജാ​തി/​വ​ർ​ഗ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എം.എ​ൽ പ്ര​സ്​​ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​ശ​യ​സ​മ​ര​ത്തി​ൽ അ​ധഃ​സ്​​ഥി​ത​രു​ടെ ആ​ത്മാഭി​മാ​ന ബ​ന്ധ​ത്തെ ക​മ്യൂ​ണി​സ്റ്റ് ബോ​ധ​മാ​ക്കി മാ​റ്റു​ക എ​ന്ന വ​ർ​ഗനി​ല​പാ​ട് സ്വീ​ക​രി​ച്ച ഗീ​താ​ന​ന്ദ​ൻ, കു​മാ​ര​ദാ​സ്, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​കോ​പ​ന ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ച ഉ​ഷക്ക് മ​റ്റു​ള്ള​വ​രി​ൽനി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി എ​ന്ത് ശേ​ഷി​യാ​ണു​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​യി​ല്ല.

മ​റ്റു​ള്ള​വ​രെ ചെ​റു​താ​യി കാ​ണു​ക​യും ത​ന്നെ​യും ത​ന്നോ​ടൊ​പ്പ​മു​ള്ള​വ​രെ​യും വാ​ഴ്ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് ദ​ലി​ത് നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ന്നൊ​രു ശക്ത​മാ​യ പ്ര​വ​ണ​ത​യാ​യി​രു​ന്നു. സീ​ഡി​യ​ൻ അ​തി​ന്റെ മാ​തൃ​ക​യാ​യി​രു​ന്നു. അം​ബേ​ദ്ക​ർ അ​നു​സ്​​മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ’84ക​ളു​ടെ അ​വ​സാ​നം ഡോ. ​കെ.കെ. ​മ​ന്മ​ഥ​ൻ വി​ഷ​യാ​വ​താ​ര​ക​നാ​യി എ​റ​ണാ​കു​ള​ത്ത് സീ​ഡി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഒ​രു സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം കൊ​ച്ചും ഞാ​നും ത​മ്മി​ൽ ന​ട​ന്നൊ​രു ച​ർ​ച്ച ക​മ്യൂ​ണി​സ്റ്റ് വം​ശാ​വ​ലി​യി​ൽ ചേ​ർ​ക്ക​പ്പെ​ട്ട അം​ബേ​ദ്ക​റി​ന് പി​ന്നി​ൽ കെ.​കെ.​എ​സ്. ദാ​സി​നെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. മാ​ർ​ക്സ്​-​ലെ​നി​ൻ-​മാ​വോ-​അം​ബേദ്​ക​ർ-​കെ.കെ.​എ​സ്. ദാ​സ്​ ഇ​താ​യി​രു​ന്നു കൊ​ച്ചി​ന്റെ സ​ങ്ക​ൽപം.

ക​മ്യൂ​ണി​സ്റ്റു​ക​ളു​ടെ അം​ബേ​ദ്ക​ർ വാ​യ​ന​യു​ടെ സ്വാ​ഭാ​വി​ക പ​രി​മി​തി​യാ​യി​രു​ന്നു ഇ​തെ​ങ്കി​ലും ഈ ​ഇ​ക്വേ​ഷ​ൻ ദാ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ​രി​ഹാ​സ്യ​മാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​ത് വ​ക​വെ​ച്ചു​ത​രാ​ൻ കൊ​ച്ച് ത​യാ​റാ​യി​ല്ല. കൊ​ച്ചാ​യി​രു​ന്നു​വെ​ങ്കി​ൽ പി​ന്നെ​യും അം​ഗീ​ക​രി​ക്കാ​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ ക​ളി​യാ​ക്കി പ​റ​ഞ്ഞു. കാ​ര​ണം, കൊ​ച്ചി​ന്റെ ആ​ർജ​വ​ത്വം എ​നി​ക്ക് ദാ​സി​ൽ കാ​ണാ​നാ​യി​ല്ല. ചൈ​നീ​സ്​ വി​പ്ല​വ​ത്തി​ന്റെ ഹ​ര​ത്തി​ൽ അ​യ്യൻകാ​ളി​യെ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന്റെ പ്ര​തീ​ക​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ത​ങ്ങ​ളും കാ​ർ​ഷി​ക വി​പ്ല​വം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വീ​മ്പ് പ​റ​യാ​റു​ള്ള ദാ​സ്​ എ​ന്റെ മ​ന​സ്സി​ൽ ഒ​രാ​ത്മാ​ഭിമാന വാ​ദി (Su​b​j​e​c​tiv​​e I​d​e​a​l​ist) യാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​രെ വാ​ഴ്ത്തി സ്വ​യം വാ​ഴ്ത്ത​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കൊ​ച്ച് 21ാം നൂ​റ്റാ​ണ്ടി​ലേ​ക്കു​ള്ള ദ​ലി​ത് പ്ര​യാ​ണ​ത്തി​ന്റെ മു​ന്നി​ൽ എ​ന്നെ പ്ര​തി​സ്​​ഥാ​പി​ച്ച് ദ​ലി​ത് നാ​യി​ക-​നാ​യ​ക​ന്മാ​രു​ടെ ഒ​രു നി​ര​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. അ​വ​രു​ടെ ര​ക്ഷ​ക​നാ​യി​ട്ടാ​ണ് കൊ​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ​യും ചി​ന്താ​രീ​തി​യെ​യും വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ഞാ​ൻ എ​ഴു​തി​യ ‘ദ​ലി​ത് ജ്ഞാന​സി​ദ്ധാ​ന്ത​വും പ്ര​യോ​ഗ​വും’ എ​ന്ന ലേ​ഖ​നം അ​വ​സാ​നി​പ്പി​ച്ച​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ‘ഇ​ന്ന് ആ​ത്മനി​ഷ്ഠ​മാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും കൊ​ച്ചി​നാ​ൽ വാ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​ർ ക​രു​തി​യി​രി​ക്കു​ക, നാ​ളെ നി​ങ്ങ​ൾ​ക്കെ​തി​രെ അ​ദ്ദേ​ഹം പ​ട​വാ​ളു​യ​ർ​ത്താ​തി​രി​ക്കി​ല്ല.’

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.