ഓൺലൈൻ കാലത്ത് കണ്ണിനും വേണം പരിചരണം

ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി മണിക്കൂറുകൾ കമ്പ്യൂട്ടറിലും െമാബൈൽ ഫോണിലും നോക്കിയിരിക്കുേമ്പാൾ കണ്ണിന് അസ്വസ്ഥത തോന്നാറില്ലേ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമായ കാര്യമാണ് കണ്ണിെൻറ ആരോഗ്യം. കൃത്യമായി പരിചരിച്ചില്ലെങ്കിൽ കാഴ്ചക്കുറവിലേക്ക് നയിക്കും. കോവിഡി​െൻറ വരവിൽ കൂട്ടുകാരുടെ പഠനം ഓൺലൈനിലായതോടെ കമ്പ്യൂട്ടറും ടാബും മൊബൈൽഫോണുകളും ഒഴിച്ചുകൂടാനാവാത്തവയായി മാറി. ഓൺലൈൻ കാലത്ത് കണ്ണിെൻറ ആരോഗ്യത്തിന് എന്തൊക്കെ വേണമെന്ന് നമുക്കൊന്ന് കണ്ണോടിച്ചുനോക്കാം...

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്)

മണിക്കൂറുകൾ തുടർച്ചയായി കമ്പ്യൂട്ടർ, ടാബ്, മൊബൈൽഫോൺ തുടങ്ങിയവ ഉപയോഗിക്കുേമ്പാൾ കണ്ണുകൾക്ക് വിശ്രമമില്ലാതെ സ്ക്രീനിൽ നോക്കിയിരിക്കുന്നത് 'കമ്പ്യൂട്ടർ വിഷൻ സിൻഡ്ര'ത്തിന് കാരണമായേക്കാം.

ലക്ഷണങ്ങൾ

  • കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത
  • തലവേദന
  • കാഴ്ച കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്
  • കണ്ണീർ വരുക
  • കാഴ്ച മങ്ങല്‍
  • കണ്ണെരിച്ചില്‍
  • കണ്ണിന് അമിതമായ ചൂട്
  • കണ്ണ് ചൊറിച്ചില്‍, കണ്ണു ചുവക്കൽ

കണ്ണിെൻറ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിെൻറ നനവ് കുറയുന്നതുമാണ് മുഖ്യകാരണങ്ങള്‍. ഏതെങ്കിലും ലക്ഷണങ്ങൾ കാര്യമായി അനുഭവപ്പെടുകയാണെങ്കിൽ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ആകാൻ സാധ്യതയുണ്ട്. സി.വി.എസിനെ നിർണയിക്കാനായി നേത്രരോഗ വിദഗ്ധ​െൻറ സഹായം തേടാവുന്നതാണ്. കോവിഡ് സാഹചര്യത്തിൽ നേത്രവിദഗ്ധനെ ഫോണിലും ബന്ധപ്പെടാം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ നേത്രരോഗ വിദഗ്ധ​െൻറ നിര്‍ദേശപ്രകാരം ആവശ്യമാണെങ്കിൽ കണ്ണട ധരിക്കേണ്ടതാണ്. 'ആൻറി^ഗ്ലയര്‍' ആവരണമുള്ള ലെന്‍സുകള്‍ കണ്ണടയില്‍ ഉപയോഗിക്കാം. പ്രകാശത്തിെൻറ പ്രതിഫലനംകൊണ്ട് കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകൾ കുറക്കാന്‍ 'ആൻറി^ഗ്ലയര്‍' ഫില്‍ട്ടര്‍ സ്ക്രീനില്‍ ഘടിപ്പിക്കാം.


കണ്ണിനും വരൾച്ച

മണ്ണിൽ ജലാംശം കുറയുേമ്പാൾ വരൾച്ച അനുഭവപ്പെടുന്നതുപോലെ കണ്ണിനും വൾച്ച ബാധിക്കും. കണ്ണിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നത് കണ്ണീരാണ്. അമിതമായ ബാഷ്പീകരണം മൂലമോ കണ്ണീരിെൻറ കുറവ് മൂലമോ കണ്ണിനെ മൂടുന്ന നേർത്ത പാളിക്ക് തകരാറുണ്ടാകുേമ്പാഴോ വരൾച്ചയുണ്ടാവാം. എരിച്ചിൽ, ചുവപ്പുനിറം, അസ്വസ്ഥത, കാഴ്ചക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

  • ദീർഘനേരം ഇമ ചിമ്മാതെ സ്ക്രീനിൽ നോക്കിയിരിക്കുന്നത് വരൾച്ചക്ക് കാരണമാകാം. ഇടക്കിടെ കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്.
  • സ്ക്രീനില്‍തന്നെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുന്നത് കണ്ണിെൻറ ഉപരിതലം വരണ്ടതാക്കും.
  • കൂടുതൽ സമയം സ്ക്രീനിെൻറ അടുത്തിരുന്ന് ടി.വി കാണുന്നതും വരൾച്ചക്ക് കാരണമാകാം.
  • ടി.വി സ്ക്രീനിൽനിന്ന് നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കണം.
  • ഇരിക്കുമ്പോള്‍ കണ്ണും ടി.വിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കുന്നതാണ് നല്ലത്.
  • മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടി.വി കാണുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
  • പൊടിയും മണ്ണും നിറഞ്ഞ സാഹചര്യങ്ങൾ കണ്ണിെൻറ വരൾച്ചക്ക് കാരണമാകാം.
  • കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കുേമ്പാൾ കണ്ണിെൻറ സമ്മർദം കുറക്കാൻ സ്ക്രീൻ ക്രമീകരിക്കണം.

കണ്ണുകൾ പരിചരിക്കാം

  • തുടർച്ചയായ നേരം സ്ക്രീനിൽ നോക്കാതിരിക്കുക
  • ദീർഘനേരം ചെലവഴിക്കേണ്ടി വരുേമ്പാൾ 20-20-20 നിയമം പിന്തുടരാം. 20 മിനിറ്റ്​ സ്ക്രീനിൽ നോക്കുേമ്പാൾ 20 സെക്കൻഡ്​ നേരമെങ്കിലും വിശ്രമമെടുത്ത് 20 അടി അകലെയുള്ള വസ്തുവിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഇളം നിറമുള്ള വസ്തുക്കളിലാവണം ഇത്തരത്തിൽ നോക്കേണ്ടത്. പ്രകൃതിയുടെ പച്ചപ്പിലേക്കാണെങ്കിൽ വളരെ നല്ലത്.
  • ഇടക്കിടെ കണ്ണുകൾ തണുത്തവെള്ളത്തിൽ കഴുകാം.
  • ഇടക്കിടെ ഇമ ചിമ്മുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
  • ഇരുട്ടിൽ മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും ഒഴിവാക്കണം.
  • മോണിറ്റർ കണ്ണിൽനിന്ന് രണ്ട്-മൂന്ന് അടി അകലെയോ അല്ലെങ്കിൽ കാഴ്ചക്ക് പ്രയാസമില്ലാത്തത്ര അകലെയോ സ്ഥാപിക്കണം.
  • സ്ക്രീനിൽ ചെലവഴിക്കുേമ്പാൾ ഒരുമണിക്കൂർ കൂടുേമ്പാൾ അഞ്ചു മിനിറ്റ്​ വിശ്രമം നൽകി ഇൗ സമയം ഒന്ന് നടക്കാനിറങ്ങിയും കണ്ണു കഴുകിയും കാഴ്ചയെ പരിപാലിക്കാം.

ഇരുത്തം നന്നാക്കാം

മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും കൂടുതൽ നേരം ചെലവഴിക്കുന്നവരെ വേറെയും ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം. കഴുത്തുവേദന, തലവേദന, ക്ഷീണം, പൊണ്ണത്തടി, കൈവേദന തുടങ്ങിയവാണ് അതിൽ ചിലത്. കമ്പ്യൂട്ടറിന് മുന്നിലെ ഇരുത്തം എങ്ങനെയാണെന്ന് ഏറെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കാം

  • സ്ക്രീനിലേക്ക്​ ആഞ്ഞോ വടിപോലെ നേരെയോ ഇരിക്കുമ്പോള്‍ മര്‍ദം കൂടുതല്‍ അനുഭവപ്പെടും. ഇത് നടുവേദനക്ക് ഇടയാക്കാം. പിറകോട്ട് അല്‍പം ചരിഞ്ഞ നിലയില്‍ ഇരിക്കുന്നതാണ് ഉത്തമം.
  • നമ്മുടെ ഉയരത്തിനും കണ്ണിെൻറ നിരപ്പിനും അനുസരിച്ചാവണം സ്ക്രീനിെൻറ ക്രമീകരണം. -ശരിയായ രീതിയിൽ കൈകൾ വെക്കാതെ തുടർച്ചയായി ടൈപ്പ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കണം.
  • കീബോര്‍ഡും മൗസും തുടര്‍ച്ചയായി ഉപയോഗിക്കുേമ്പാൾ മറ്റു ഭാഗങ്ങളുടെ താങ്ങില്ലാതെ കൈപ്പത്തി മാത്രം ഉപയോഗിക്കരുത്.
  • ചാരിയിരുന്ന് നട്ടെല്ലിന് വിശ്രമം നൽകുന്ന കസേരകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
  • ദീർഘനേരത്തെ ഓൺലൈൻ ഉപയോഗം കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നതും ശ്രദ്ധിക്കണം.
  • സൗഹൃദങ്ങളില്‍നിന്ന് അകന്ന് മുറിയിൽ മാത്രമായി കുട്ടികൾ ഒതുങ്ങാൻ പാടില്ല. ജീവൻ വരെ അപകടത്തിലാകുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളിൽ കുട്ടികൾ അടിമപ്പെടാതെയും നോക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.