സാമൂഹ്യശാസ്ത്രത്തോട് പേടിവേണ്ട

ഋതുഭേദങ്ങളും സമയവും

സാമൂഹ്യശാസ്ത്രം-2 ഭാഗം ഒന്നിലെ ഒന്നാമത്തെ യൂനിറ്റായ ഋതുഭേദങ്ങളും സമയവും (Seasons and Time) രണ്ട് പ്രധാന ആശയങ്ങൾ അവതരിപ്പിക്കുന്നു. ഋതുഭേദം എന്നഭാഗത്ത് പരിക്രമണവും അതിന്റെ ഫലമായി ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചർച്ചചെയ്യുന്നു.

◆പരിക്രമണം-Revolution -ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപാതയിലൂടെ സൂര്യനെ വലംവെക്കുന്നത്.

◆അച്ചുതണ്ടിന്റെ സമാന്തരത (Parallelism of Axis)

◆സൂര്യ​ന്റെ അയനം (Apparent Movement of the Sun)

(-ഉത്തരായനരേഖയ്ക്കും (​Tropic of Cancer) -23 1/20 വടക്ക് ദക്ഷിണായന രേഖയ്ക്കും (Tropic of Capricorn) -23 1/20 തെക്ക് -ഇടയിലുള്ള ആപേക്ഷിക സ്ഥാനമാറ്റം)​

◆സമരാത്രദിനങ്ങൾ (വിഷുവങ്ങൾ) (Equinoxes)

◆ ഗ്രീഷ്മ അയനാന്തം (Summer Solstice)

◆ ശൈത്യ അയനാന്തം (winter solstice) എന്നിവ ചർച്ച ചെയ്യുന്നു.

ഉത്തരാർദ്ധ ഗോളത്തിലും ദക്ഷിണാർദ്ധ ഗോളത്തിലും വ്യത്യസ്ത ഋതുക്കളാണ് അനുഭവപ്പെടുന്നത് എന്ന് ധാരണയാണ് കുട്ടിയിൽ ഉറപ്പിക്കേണ്ടത്.


രണ്ടാമത്തെ ആശയമായ സമയം ഭ്രമണം, ഗ്രീനിച്ച് സമയം, സമയമേഖലകൾ, സ്റ്റാൻഡേഡ് സമയം, ഇന്ത്യൻ സ്റ്റാൻഡേഡ് സമയം, അന്താരാഷ്ട്ര ദിനാങ്കരേഖ (International Dateline) എന്നീ ആശയങ്ങൾ ചർച്ച ചെയ്യുന്നു


സമയമേഖലകൾ കാണുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഗ്രീനിച്ച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും അടിസ്ഥാനമാക്കി.

◆ ഗ്രീനിച്ചിൽനിന്നും (00 രേഖാംശരേഖ) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണ്ടെത്താൻ 5 1/2 മണിക്കൂർ മുന്നിലേക്ക്/കൂട്ടുക.

◆ഇന്ത്യൻ സ്റ്റാൻഡേഡ് സമയത്തിൽനിന്നും (IST - 82 1/2 ഡിഗ്രി E) GMT കാണാൻ 5 1/2 മണിക്കൂ​ർ കുറയ്ക്കുക

കാറ്റിന്റെ ഉറവിടം തേടി

കാറ്റിന്റെ ഉറവിടം തേടി (In search of Source of Wind) എന്ന യൂണിറ്റിൽ ശ്രദ്ധയൂന്നേണ്ട പ്രധാനമേഖലകൾ വിവിധ മർദ്ദമേഖലകൾ, അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ആഗോള വാതങ്ങൾ (Planetary winds) എന്നിവയാണ്.

അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇപ്രകാരം ക്രോഡീകരിക്കാം.


വിവിധ മർദമേഖലകളെ മനസ്സിലാക്കാൻ പാഠപുസ്തകത്തിലെതന്നെ ചിത്രം പ്രയോജനപ്പെടുത്താം.


മർദ്ദമേഖലകളും അവയുടെ അക്ഷാംശ വ്യാപ്തിയും കൃത്യമായി മനസ്സിലാക്കുന്നതിന് ഈ ഭാഗം എളുപ്പമാക്കും. 


ഇനി ആഗോള വാതങ്ങൾ (Planetary Winds) നോക്കാം 


മാനവശേഷി വികസനം ഇന്ത്യയിൽ

മാനവവിഭവം എന്തെന്നും അതിന്റെ പ്രാധാന്യം എന്തെന്നും മാനവവിഭവത്തിന്റെ ഗുണപരവും ഗണപരവുമായ സവിശേഷതകളും ഈ യൂണിറ്റിൽ പരിചയപ്പെടാം


മാനവവിഭവത്തിന്റെ ഗുണപരവും (Qualitative)ഗണപരവുമായ (Quantitative) സവിശേഷതകൾ തിരിച്ചറിഞ്ഞ് പഠിക്കേണ്ടതാണ്


വിദ്യാഭ്യാസം, നൈപുണി എന്നിവ മെച്ചപ്പെടുത്തുന്നതിന് രാജ്യം നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത് നിങ്ങൾ മനസ്സിലാക്കിയില്ലേ. അവയെ നമുക്കൊന്ന് പരിചയപ്പെടാം


ആരോഗ്യമുള്ള വ്യക്തികൾ എങ്ങനെയാണ് രാജ്യപുരോഗതിയിൽ പങ്കാളികളാകുന്നത് എന്ന് പരിശോധിക്കാം

◆ തൊഴിൽദിനങ്ങളുടെ എണ്ണം വർധിക്കുന്നു

◆ പ്രകൃതിവിഭവങ്ങളുടെ ശരിയായ വി​നിയോഗം

◆ ചികിത്സചെലവുകൾ കുറയ്ക്കൽ

◆ ഉൽപാദന വർധനയിലൂടെ

ഇത്തരം പ്രവർത്തനങ്ങളിലൂടെ യൂണിറ്റുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉറപ്പിക്കുവാൻ സാധിക്കും

ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ

ധരാതലീയ ഭൂപടങ്ങൾ (​Topographic Map) അവയുടെ ഉപയോഗ തോത് (Scale) അംഗീകൃത അടയാളങ്ങളും ചിഹ്നങ്ങളും, ഗ്രിഡ് റഫറൻസ്, കോണ്ടൂർ രേഖകൾ, ധരാതലീയ ഭൂപടങ്ങളുടെ വിശകലനം തുടങ്ങിയവയാണ് ഈ യൂണിറ്റ് ചർച്ച ചെയ്യുന്ന മേഖലകൾ

വിവിധ ആവശ്യങ്ങൾക്കായി ധരാതലീയ ഭൂപടങ്ങൾ ഉപയോഗിക്കുന്നു, അവ;

◆ഭൂപ്രദേശത്തിന്റെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകൾ

◆ സൈനിക ഭൂപട നിർമ്മാണത്തിന്

◆സാമ്പത്തിക ആസൂത്രണത്തിന്

◆ നഗരാസൂത്രണത്തിന് -എന്നിങ്ങനെ ക്രോഡീകരിക്കാം

ധരാതലീയ ഭൂപടങ്ങൾ സൂചക നമ്പറുകൾ (Index Number) നൽകി തിരിച്ചിരിക്കുന്നു, അവ;


ധരാതലീയ ഭൂപടങ്ങളുടെ ഭൂസവിശേഷതകളും നിറങ്ങളും ഇനി നമുക്ക് പരിചയപ്പെടാം.


ധരാതലീയ ഭൂപടങ്ങളിലെ ചെറിയ ഭൂ സവിശേഷതകൾ ഈസ്റ്റിംഗ്സ് (വടക്കു-തെക്ക് ദിശ) നോർത്തിംഗ്സ് (കിഴക്ക്-പടിഞ്ഞാറ് ദിശ) രേഖകളിലൂടെ മനസ്സിലാക്കാം. ഇവ ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തുന്നു. ഈസ്റ്റിംഗ്സ് നോർത്തിംഗ്സ് എന്നിവയുടെ സഹായത്താൽ നാലക്ക ഗ്രിഡും (Four Figure Grid) ആറക്ക ഗ്രിഡും വിശകലനം ചെയ്യാം. നാലക്ക ഗ്രിഡ് കണ്ടെത്തുന്ന വിധം നമുക്കൊന്ന് പരിശോധിക്കാം.

നാലക്ക ഗ്രിഡ് റഫറൻസ് -വിവിധ ഘട്ടങ്ങൾ

ആദ്യം ഭൂസവിശേഷതയുടെ (Geographical feature) തൊട്ട് ഇടതുഭാഗത്തുള്ള ഈസ്റ്റിംഗ്സിന്റെ മൂല്യം കാണുകയും തുടർന്ന് ഭൂസവിശേഷതയുടെ തൊട്ട് താഴെയുള്ള നോർത്തിംഗ്സിന്റെ മൂല്യം കാണുകയും ചെയ്യുക. ഈസ്റ്റിംഗ്സ് ആദ്യവും തുടർന്ന് നോർത്തിംഗ്സും അടയാളപ്പെടുത്തുകയാണ് വേണ്ടത്.

ധരാതലീയ ഭൂപടങ്ങളിൽ ഭൂപ്രദേശത്തിന്റെ ഭൗതിക സവി​ശേഷതകളും (Physical/Natural Features) സാംസ്കാരിക സവിശേഷതകൾ (Cultural/Manmade features) എന്നിവ സൂചിപ്പിക്കുന്നു. ഇവ പരസ്പരം വേർതിരിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.  


പൊതു ചെലവും പൊതുവരുമാനവും 



Tags:    
News Summary - SSLC Easy Social Science Important Topics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT