Posted On
date_range Updated On
date_range വിദേശ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്കെതിരെ നടപടി
ജിദ്ദ: സൗദി അറേബ്യയിൽ മറ്റു രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുകളുമായി നിശ്ചിതകാലത്തിൽ കൂടുതൽ ഒാടുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജനറൽ ട്രാഫിക് വകുപ്പിൻെറ മുന്നറിയിപ്പ്. രാജ്യത്തെത്തി ആറുമാസം കഴിഞ്ഞ വാഹനങ്ങൾക്കെതിരെയാണ് ശിക്ഷ നടപടി. വാഹന ഉടമകൾ മൂന്നു മാസത്തിനുള്ളിൽ അതത് മേഖല ട്രാഫിക് ഒാഫിസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് നമ്പർ പ്ലേറ്റ് മാറ്റണമെന്ന് ട്രാഫിക് വകുപ്പ് ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. വാഹന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായിരുന്നു ഉത്തരവ്. നിശ്ചിത കാലാവധി തീർന്നിട്ടും ട്രാഫിക് ഒാഫിസുകളിലെത്താത്ത വാഹനങ്ങൾക്കെതിരെയായിരിക്കും ശിക്ഷ നടപടികളുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.