ബലിപെരുന്നാൾ ആഘോഷവുമായി അമേരിക്കൻ മലയാളികൾ

വാഷിങ്​ടൺ: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷ​െൻറ (നന്മ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്‌ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു.

പ്രശസ്‌ത ഗായകരായ രഹ്​ന, ആബിദ് കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ ഒരു പിടി ഗാനങ്ങൾ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി.

അൻസാർ കാസിം ന്യൂ ജേഴ്‌സി പാട്ടുകളെക്കുറിച്ച്​ വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസവിഭാഗംപ്രോഗ്രാം ലീഡർ ഡോ . മുഹമ്മദ് അബ്​ദുൽമുനീർ , ഹമീദ് ഷിബിലി എന്നിവർ സംസാരിച്ചു. പരിപാടിയിൽ നൻമ പ്രോഗ്രാം ഡയറക്​ടർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.

ബലിപെരുന്നാൾ ഭാഗമായി ദുൽഹിജ്ജ രണ്ട് മുതൽ ഡോ. സുബൈർ ഹുദവിയുടെ  പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. ദിവസവുംഅര മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം നബി പകർന്ന ഹജ്ജ്​ സന്ദേശങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.