കൽപറ്റ: വയനാടിെൻറ വിനോദസഞ്ചാര മേഖലക്ക് പുതിയ അനുഭവങ്ങൾ പകർന്ന് ഇ ത്രീ തീം പാർക്കിന് തുടക്കമായി. ‘പരിസ്ഥിതി, വിനോദം, വിദ്യാഭ്യാസം’ പ്രമേയത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ നീലോത്ത് സ്ഥാപിച്ച പാർക്കിെൻറ ഉദ്ഘാടനം സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിച്ചു.
35 ഏക്കർ പ്രദേശത്ത് പൂർണമായും പരിസ്ഥിതിസൗഹൃദമായ രീതിയിൽ നിർമിച്ച തീം പാർക്ക് ‘വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനീഷ്യേറ്റിവ്’ എന്ന പ്രവാസി കൂട്ടായ്മയുടെ സംരംഭമാണ്. ബട്ടർഫ്ലൈ ഗാർഡൻ, ൈട്രബൽ വില്ലേജ്, ദിനോസർ പാർക്ക്, മാഗ്നറ്റിക് ഫ്രീ ഫാൾ, സിപ് ലൈൻ എന്നിവ പാർക്കിെൻറ പ്രധാന ആകർഷകങ്ങളാണ്. പക്ഷികളെ അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള രാജ്യത്തെ ആദ്യ വാക്കിങ് ഏവിയേരി പാർക്കിെൻറ സവിശേഷതയാണ്. പെറ്റ്സ് സൂ, മോസ് ഗാർഡൻ, മറൈൻ അക്വേറിയം, കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കൂടാതെ മൾട്ടി ആക്ടിവിറ്റി ലൈവ് ഷോ തിയറ്ററുകൾ, ഫിഷിങ് ബോട്ടിങ്, അഡ്വഞ്ചർ പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പരിസ്ഥിതിയെ നോവിക്കാതെ പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളും നിലനിർത്തി നിർമിച്ചുവെന്നതാണ് തന്നെ ആകർഷിച്ചതെന്നും ഇതുവരെ കണ്ടിട്ടുള്ള എല്ലാ തീം പാർക്കുകളെക്കാൾ മികച്ചതാണ് ഇ ത്രീ പാർക്കെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പാർക്കിെൻറ സ്ഥാപക ഡയറക്ടർ എം.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. റാമോജി ഫിലിം സിറ്റി ഓപറേഷൻസ് മുൻ എക്സിക്യൂട്ടിവ് ഡയറക്ടറും ഇ ത്രീ തീം പാർക്ക് സി.ഇ.ഒയുമായ വെങ്കിടരത്നം മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് സജി ശങ്കർ, പാർക്ക് മാനേജിങ് ഡയറക്ടർ ഡോ. കെ.ടി. അഷ്റഫ്, ദുബൈ ഭരണാധികാരിയുടെ സെക്രട്ടറി വി. ഷംസുദ്ദീൻ, തീം പാർക്ക് ഡയറക്ടർമാരായ ഷാജു കെ. മത്തായി, എം.എ. ബാബു, അൻവർ അമീൻ എന്നിവർ സംസാരിച്ചു. 300 പേരടങ്ങുന്ന പ്രവാസികൂട്ടായ്മ 60 കോടി രൂപ മുടക്കിയാണ് തീം പാർക്ക് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.