ട്രിപ്​@ഹോം; കേരള ടൂറിസത്തി​െൻറ പുതിയ വീഡിയോക്ക്​ ​കൈയടി

തിരുവനന്തപുരം: കോവിഡ്​ വ്യാപനം മൂലം രാജ്യം അടച്ചുപൂട്ടലിലായതോടെ സഞ്ചാരപ്രിയരാകെ വീർപ്പ്​ മുട്ടലിലാണ്​. കാണാത്ത ലോകങ്ങളും അനുഭവങ്ങളും തേടിയലഞ്ഞവർ വീടുകളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായിരിക്കുന്നു​. ഈ സാഹചര്യത്തിൽ ലോക​​ സഞ്ചാരികളോട്​ യാത്രകൾ താൽക്കാലികമായി ഒഴിവാക്കി വീട്ടിൽ സുരക്ഷിതരായിരിക്കാൻ ആഹ്വാനം ചെയ്യുന്ന കേരള ടൂറിസം വകുപ്പി​​​െൻറ പുതിയ വിഡിയോ ആശയം കൊണ്ടും നിർമാണമികവ്​ കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു. 

വീട്ടിൽ സുരക്ഷിതരായിരിക്കു​േമ്പാൾ തന്നെ യാത്രകളോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കാൻ വിഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്​. തിരുവനന്തപുരം എം.പി ശശി തരൂർ വീഡിയോക്ക്​ കൈയടിക്കുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്​തിട്ടുണ്ട്​​. യാത്ര താൽക്കാലികമായി നിർത്തിവെക്കാം. ഇപ്പോൾ നമു​ക്ക്​ മേഘങ്ങളും പച്ചപ്പും ജനാല പാളികളിലൂടെ കണ്ടാസ്വദിക്കാം. കാണാത്ത സ്​ഥലങ്ങളെ പുസ്​തകങ്ങളിലൂടെ വായിച്ചറിയാം. ദൂരദേശങ്ങളെ സിനിമയിലൂടെയും നിഗൂഢമായ വനാന്തരങ്ങളെ ഓർമകളിലൂടെയും ചികഞ്ഞെടുക്കാമെന്നും​ വീഡിയോയിൽ ഓർമിപ്പിക്കുന്നു. 

‘ട്രിപ്​ അറ്റ്​ ഹോം’ എന്ന വിഷയത്തിലൂന്നി നിരവധി വിഡിയോകൾ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കുന്നുണ്ട്​​. യാത്രകളോടുള്ള അഭിനിവേശം അതേപടി നിലനിർത്താൻ സഞ്ചാരികളുടെ ഏറ്റവും മികച്ച യാത്രാനുഭവം പങ്കുവെക്കാനും ആവശ്യപ്പെടുന്നുണ്ട്​. ‘ട്രിപ്​ ഓഫ്​ മൈ ലൈഫ്’​ എന്ന ഹാഷ്​ ടാഗിലാണ്​ യാത്രാനുഭവങ്ങൾ പങ്കുവെക്കേണ്ടത്​. 

Tags:    
News Summary - Stay safe, travel later applaud to kerala tourism's new video- travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.