ജനങ്ങളെ ഒന്നാകെ ലോക്ഡൗണിൽ തളച്ചിട്ട കോവിഡിനെതിരായ പോരാട്ടത്തിൽ പിന്തുണ അർപ്പിച്ച് സ്വിറ്റ്സർലൻഡ്. ആൽപ്സ് പർവതനിരകളിലെ മറ്റെർഹോൺ കൊടുമുടിയെ വിവിധ രാജ്യങ്ങളുടെ പതാകയാൽ പൊതിഞ്ഞാണ് ഐക്യദാർഢ്യം അർപ്പിക്ക ുന്നത്. കഴിഞ്ഞദിവസം ഇന്ത്യയുടെ മൂവർണകൊടിയും ഈ മഞ്ഞുമലയിൽ തെളിഞ്ഞു.
സ്വിറ്റ്സർലൻഡിലെ കലാകാരൻ ഗെരി ഹോ ഫ്സ്റ്റെർ പ്രൊജക്ടർ ഉപയോഗിച്ച് പ്രകാശം ചൊരിഞ്ഞാണ് പതാകകൾ ഒരുക്കുന്നത്. സെർമാറ്റ് നഗരത്തിൽ 4478 മീറ ്റർ ഉയരത്തിലാണ് ഈ കൊടുമിടിയുള്ളത്. മാർച്ച് അവസാനം മുതലാണ് വിവിധ രാജ്യങ്ങളുടെ പതാക പുതപ്പിക്കാൻ തുടങ്ങിയത്. സെർമറ്റ് ടൂറിസത്തിൻെറ സോഷ്യൽ മീഡിയ പേജുകളിൽ വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ച കൊടുമുടിയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 1000 മീറ്റർ വലിപ്പത്തിലാണ് ഓരോ പതാകയും ഒരുക്കിയിരിക്കുന്നത്.
ഐക്യദാർഢ്യത്തിന് സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നന്ദി പറഞ്ഞു. ലോകം ഈ മഹാമാരിയെ മറികടക്കുക തന്നെ ചെയ്യുമെന്ന് ചിത്രം പങ്കുവെച്ച് മോദി പ്രത്യാശ പ്രകടപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് രാജ്യമാണ് സ്വിറ്റ്സർലൻഡ്. ആപ്സ് പർവതനിരകളാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആൽപ്സിലെ ഉയരം കൂടിയ കൊടുമുടികളിലൊന്ന് മറ്റെർഹോൺ. ഇവിടേക്കുള്ള പർവതാരോഹണം ഏറെ പ്രശസ്തമാണ്. ഇറ്റലിയാണ് ഇതിൻെറ മറുഭാഗത്ത്.
തൊട്ടടുത്ത രാജ്യമായ ഇറ്റലിയിൽ 20,000ത്തിലധികം പേർ കോവിഡ് ബാധിച്ച് മരിച്ചുവീണപ്പോൾ 1400 ആണ് സ്വിറ്റ്സർലൻഡിലെ മരണനിരക്ക്. അതുകൊണ്ട് തന്നെ മഹാമാരിക്ക് ശേഷം രാജ്യത്തെ ടൂറിസം പഴയതുപോലെ വീണ്ടെടുക്കാൻ എളുപ്പത്തിൽ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.