കോവിഡിന്​ മുന്നിൽ അടിപതറി ഫിയൽരാവൻ പോളാർ യാത്ര

ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികളുടെ സ്വപ്​നമാണ്​ ഫിയൽരാവൻ പോളാർ എക്​സ്​പെഡിഷൻ​. ഈ വർഷം ഏപ്രിലിലായിരുന് നു​ ഈ സാഹസിക യാത്ര അരങ്ങേ​റേണ്ടിയിരുന്നത്​. എന്നാൽ, കോവിഡ്​ ഭീതി കാരണം ഇത്തവണ യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്​. പകരം 2021ൽ രണ്ട്​ യാത്ര സംഘടിപ്പിക്കും. ഇത്തവണ യാത്ര നഷ്​ടമായവർക്ക്​ അടുത്തവർഷം പ​ങ്കെടുക്കാം. കൂടാതെ അടുത്തതവണ പുതിയ ആളുകളെ തെരഞ്ഞെടുക്കുകയും ചെയ്യും.

ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിലുള്ള 20 പേരാണ്​ ഓരോ വർഷവും ഇതിൽ പ​ങ്കെടുക്കാറ്. പതിവുപോലെ ഇത്തവണയും മലയാളി ഈ യാത്രയിൽ ഇടംപിടിച്ചിരുന്നു. ആലുവ സ്വദേശിയും ബംഗളൂരുവിൽ സോഫ്​റ്റ്​വെയർ എൻജിനീയറുമായ ഗീതു മോഹൻദാസായിരുന്നു 60 രാജ്യങ്ങൾ പ​ങ്കെടുത്ത ‘വേൾഡ്​’ എന്ന കാറ്റഗറിയിൽനിന്ന്​ വിജയിച്ചത്​. കഴിഞ്ഞ രണ്ട്​ തവണയായി പുനലൂർ സ്വദേശി നിയോഗ്​ കൃഷ്​ണയെയും കോഴിക്കോട്​ സ്വദേശിയും മണാലിയിൽ താമസിക്കുകയും ചെയ്യുന്ന ബാബ്​ സാഗർ എന്ന ബാബുക്കാനെയും മലയാളികൾ വോട്ട്​ ചെയ്​ത്​ വിജയിപ്പിച്ച്​ ആർട്ടിക്കിലേക്ക്​ പറഞ്ഞയിച്ചിരുന്നു.

തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്​ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും നിർമിക്കുന്ന സ്വീഡിഷ്​ കമ്പനിയായ ഫിയൽരാവനാണ്​ ഈ യാത്ര സംഘടിപ്പിക്കുന്നത്​​. ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളെ പത്ത്​ വിഭാഗങ്ങളായി തിരിച്ചാണ്​ ആളുകളെ തെരഞ്ഞെടുക്കുക. ഇതിൽ പത്ത്​ പേരെ വോട്ടിങ്ങിലൂടെയും ബക്കിയുള്ളവരെ ജൂറിയുമാണ്​ തെരഞ്ഞെടുക്കുന്നത്​. ഇവരുടെ എല്ലാ ചെലവുകളും കമ്പനിയാണ്​ വഹിക്കുക.

മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക്​ മേഖലയിലെ നോർവേയിൽനിന്ന്​ തുടങ്ങി സ്വീഡനിൽ അവസാനിക്കുന്ന 300 കിലോമീറ്ററിലൂടെയാണ്​ ഇൗ സാഹസിക ​യാ​ത്ര.​ മൈനസ്​ 40 വരെ എത്തുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പ്രത്യേകം തയാറാക്കിയ വാഹനം നായ്​ക്കളാണ്​ വലിച്ചുകൊണ്ടുപോവുക. ഏഴ്​ ദിവസം നീളുന്ന​ യാത്രക്കിടയിൽ ഒരുപാട്​ സാഹസിക പ്രവർത്തികളും കമ്പനി ഒരുക്കിയിട്ടുണ്ടാകും. നല്ല മനക്കരുത്തും ശാരീരക ക്ഷമതയും ഉള്ളവർക്ക്​ മാത്രം സാധ്യമാകുന്ന ഒന്നാണ്​ ഫിയൽരാവൻ പോളാർ.


Tags:    
News Summary - Fjällräven Polar expedition postponed to next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.