പുൽപള്ളി: വയനാടൻ വിനോദസഞ്ചാര മേഖലക്ക് പുതിയ മുഖം നൽകി മരക്കടവിലെ ഒരുപറ്റം യുവാക്കൾ. മരക്കടവിലെ ഉപയോഗശൂന്യമായിക്കിടന്നിരുന്ന കരിങ്കൽ ക്വാറി തടാകമാക്കിയാണ് ഇവർ ബോട്ട് സർവിസും മറ്റും നടത്തുന്നത്. മീൻ പിടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോട്ടിലിരുന്ന് സന്ദർശകർക്ക് ചൂണ്ടയിൽ മീൻ പിടിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഏറെ മനോഹരമായ രീതിയിലാണ് ക്വാറിയുടെ ചുറ്റുവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്വാറിയിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ താറാവുകൂട്ടങ്ങളും ഉലാത്തുന്നത് മനോഹര കാഴ്ചയാണ്. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുമുണ്ട്. ബോട്ടിൽ കയറുന്നവർക്കെല്ലാം ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ഇവിടെനിന്ന് പിടിക്കുന്ന മീൻ ഇവിടത്തന്നെ ൈഫ്ര ചെയ്യാനുള്ള സൗകര്യവും സന്ദർശകർക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇത് തുറന്നുകൊടുത്തത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആറു യുവാക്കൾ ചേർന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. പെരിക്കല്ലൂരിലെ തൊമ്മിപ്പറമ്പിൽ ബിജുവിെൻറ നേതൃത്വത്തിലാണ് ഇതിെൻറ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.