വാഗമണ്ണിലും ഇല്ലിക്കല്‍ മലയിലും വിനോദസഞ്ചാരികളുടെ തിരക്ക്

ഈരാറുപേട്ട: ഇല്ലിക്കല്‍ മലയിലും വാഗമണ്ണിലും മണ്‍സൂണ്‍കാലം ആസ്വദിക്കാന്‍ വന്‍തിരക്ക്. വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ കാണാനും കോടമഞ്ഞും നൂല്‍മഴയും അനുഭവിക്കാനുമാണ് വിനോദസഞ്ചാരികളത്തെുന്നത്. വനംവകുപ്പിന്‍െറ വാഗമണ്ണിലെ ഓര്‍ക്കിഡ് ഉദ്യാനത്തിലും സന്ദര്‍ശകത്തിരക്കാണ്.
സമുദ്രനിരപ്പില്‍നിന്ന് 4000അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ മലയില്‍ കൊടൈക്കനാലിന് സമാനമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമാണ്. ഈരാറ്റുപേട്ടയില്‍നിന്ന് തീക്കോയി വഴി സഞ്ചരിച്ചാല്‍ 10 കിലോമീറ്റര്‍ ദൂരമുണ്ട്. കാഞ്ഞാറില്‍നിന്ന് ടൂറിസ്റ്റ്കേന്ദ്രമായ ഇലവീഴാപൂഞ്ചിറ വഴിയും മേലുകാവ് റൂട്ടില്‍ മേച്ചാല്‍ വഴിയും ഇവിടെ എത്താന്‍ കഴിയും. ഇല്ലിക്കല്‍ മലയുടെ മുകളില്‍കയറി നിന്നാല്‍ ആലപ്പുഴയിലെ ലൈറ്റ് ഹൗസും കോട്ടയം കുട്ടനാടന്‍ പ്രദേശങ്ങളും മഞ്ഞില്ളെങ്കില്‍ കാണാം. ഇല്ലിക്കല്‍ മലയിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ടാറിങ് റോഡ് പൂര്‍ത്തിയായത്. റോഡുതന്നെ ഒരു വിസ്മയക്കാഴ്ചയാണ്. ഇവിടത്തെ ടൂറിസ്റ്റ് പ്രദേശങ്ങളില്‍ പൊലീസിന്‍െറ സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടയത്തുനിന്ന് അവധി ദിവസങ്ങളില്‍ ഇല്ലിക്കല്‍മല, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് എ.സി വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൈവ വൈവിധ്യങ്ങളില്‍ ലോകത്തെ 10 കേന്ദ്രങ്ങളില്‍ ഒന്നാണ് വാഗമണ്‍. 
അതുകൊണ്ട് ധാരാളം വിദേശികളും ഗവേഷകരും വാഗമണ്ണില്‍ എത്താറുണ്ട്. വാഗമണ്ണിന്‍െറ ചുറ്റുപ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് ചുറ്റിക്കാണാനുണ്ട്. അറപ്പുകാട്, സൂയിസൈഡ് പോയന്‍റ്, വഴിക്കടവ് ആശ്രമം, മൊട്ടക്കുന്ന്, തങ്ങള്‍പാറ, പൈന്‍മരക്കാട്, വെടിക്കുഴി എന്നിവിടങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങളാണ്. വാഗമണ്ണിലേക്ക് ഈരാറ്റുപേട്ടയില്‍നിന്ന് 24 കിലോമീറ്ററാണ് ദൂരം. തേക്കടിയില്‍ വരുന്നവര്‍ക്ക് ഏലപ്പാറ വഴിയും ഇവിടെ എത്തിച്ചേരാം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.