നവീകരിച്ച ഇലവീഴാപ്പൂഞ്ചിറ കുളം
Posted On
date_range Updated On
date_range നവീകരിച്ച ഇലവീഴാപ്പൂഞ്ചിറ കുളം സഞ്ചാരികൾക്കായി തുറന്നു
ഈരാറ്റുപേട്ട: മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപ്പൂഞ്ചിറ വാർഡിൽ കേന്ദ്ര സർക്കാറിന്റെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ ഇലവീഴാപ്പൂഞ്ചിറ കുളം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരത്തിലുള്ള ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടപ്രദേശം കൂടിയാണ്. ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
നവീകരണ പ്രവൃത്തികളുടെ സമാപന യോഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, വാർഡ് മെംബർ, ഷീബ മോൾ ജോസഫ്, ജൽ ജീവൻ കോഓഡിനേറ്റർ സീന വിജയൻ, ഇലവീഴാപ്പൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി പി.എസ്. അനിൽ പൊട്ടംമുണ്ടയ്ക്കൽ, സുജൻ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.