ബെയ്ജിങ്: താഴെനിന്ന് നോക്കുേമ്പാൾ അതിമനോഹരം. പക്ഷേ, കയറിയാൽ മുട്ടുവിറക്കും. അതാണ് ദക്ഷിണ ചൈനയിലെ ലിയാൻജിയാങ് നദിക്ക് കുറുകെയുള്ള പാലത്തിെൻറ പ്രത്യേകത. 526 മീറ്റർ നീളമുള്ള പാലം നിർമിച്ചത് ഗ്ലാസുകൊണ്ടാണ്.
പുഴയിൽനിന്ന് പാലത്തിലേക്ക് 201 മീറ്റർ ഉയരമുണ്ട്. 1.7 ഇഞ്ച് വീതമുള്ള മൂന്ന് പാളി ഗ്ലാസുകൊണ്ട് നിർമിച്ച പാലത്തിൽനിന്ന് താഴേക്ക് നോക്കിയാൽ എല്ലാം വ്യക്തമായി കാണാം. ഒരുവേള, ആകാശത്തുകൂടി നടക്കുകയാണെന്ന തോന്നലുമുണ്ടാക്കുമത്. പാലം അപ്പുറം കടക്കുേമ്പാഴേക്ക് വിറച്ചുപോകുമെന്ന് ഉറപ്പ്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നിർമിച്ച പാലത്തിൽ ഫോട്ടോ എടുക്കാനായി പുറത്തേക്ക് തെന്നിനിൽക്കുന്ന പ്ലാറ്റ്ഫോമുകൾ ഒരുക്കിയിട്ടുണ്ട്.
ഒരുസമയം 500 സന്ദർശകർക്കു വരെ പാലത്തിൽ കയറാം. ചൈനയിലിപ്പോൾ ഗ്ലാസ് പാലങ്ങൾ തരംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് പാലം എന്ന പദവി അതുകൊണ്ട് എത്രനാൾ ഈ പാലത്തിന് സ്വന്തമായി നിലനിർത്താനാകുമെന്ന് പറയാനാകില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 2300ഓളം ഗ്ലാസ് പാലങ്ങൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.